Nova Spa Dubai
With Most Beautiful & Professional Staff, We are dedicated to providing quality services
13/06/2023
12/01/2023
നേരെ കാണുന്ന ബിൽഡിംഗ്,അതിൽ മൂന്നാമത്തെ ഫ്ലോർ.
"റൂം നമ്പർ 310"
ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവല്ലേ,അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്.
മലയാളി തന്നെയല്ലേ?
വയസ്സ് എത്ര വരും ??
ഒരു ഫോട്ടോ എങ്കിലും കാണിച്ചു തരാൻ പറ്റുമോ???
ഗേൾ തന്നെയാണല്ലോ അല്ലേ????അല്ലാതെ.....
എന്റെ ഭായ്, നിങ്ങൾ അവളെ പെണ്ണ് കാണാൻ പോവുകയല്ലല്ലോ?
ഒരു നേരത്തെ വിശപ്പ് മാറ്റാൻ വന്നതല്ലേ🙏
150 ദർഹവും തന്നിട്ട് 300 ചോദ്യങ്ങളും!!!
താൻ നിന്ന് സമയം കളയാതെ പോയി കാര്യം സാധിച്ചിട്ട് വാ.
പറഞ്ഞ സമയത്തിന് ശേഷം ഒരു മിനിറ്റ് കൂടിയാൽ ഓവർ ടൈം കേറും കേട്ടോ, മറക്കേണ്ട.
താൻ ഇറങ്ങിയിട്ട് വേണം ദോ ആ നിൽക്കുന്ന പട്ടാണിക്ക് കയറാൻ.
മലബാറി പെൺപിള്ളേർക്ക് ഇത്ര ഡിമാൻഡോ !!!!!!!!
ലിഫ്റ്റിൽ പോണോ ?? അതോ സ്റ്റെപ്പ് കേറണോ?? വേണ്ട, ലിഫ്റ്റ് മതി.
സ്റ്റെപ്പിൽ ഒത്തിരി റിസ്ക് എലിമെന്റ്സ് ഉണ്ട്..................
"റൂം നമ്പർ - 310"
ഒന്നുകൂടി മുടി ചീകി ഒതുക്കി, പോക്കറ്റ് പെർഫ്യും വാരി പൂശിക്കൊണ്ട് ചുറ്റും നോക്കി.
ഒഴിഞ്ഞ വരാന്ത
പുറത്തൊന്നും ആരുമില്ല.......ഞാൻ മെല്ലെ ഡോറിൽ മുട്ടി.
അവൾ കതക് തുറന്നിട്ട് പതിയെ സൈഡിലോട്ട് മാറി നിന്ന് പറഞ്ഞു
ഏയ് ഷൂ കിടന്നോട്ടെ സാരമില്ല,കേറി വരൂ......
ഡോർ കുറ്റി ഇട്ട ശേഷം അവൾ എന്നെ നോക്കി ചിരിച്ചോണ്ട് നെഞ്ചിൽ കൈ അമർത്തി ചോദിച്ചു.
"ടെൻഷൻ ഉണ്ടോ"?
എന്നോട് അവളുടെ വക ആദ്യ ചോദ്യം.
ഞാൻ മെല്ലെ മുഖം ഉയർത്തി, തെല്ല് പരിഭവത്തോടെ മറുപടി പറഞ്ഞു...
"ആദ്യമായിട്ടാണ്"
അവൾ പൊട്ടി ചിരിച്ചോണ്ട് മറുപടി പറഞ്ഞു.എല്ലാത്തിനും ഒരു തുടക്കം ഉണ്ടാവുമല്ലോ?? അത് മാഷിന്റെ ജീവിതത്തിൽ ദാ ഈ നിമിഷം ആണെന്ന് കൂട്ടിക്കോ.
പുള്ളിക്കാരിക്ക് ഒരു 27 വയസ്സ് ഉണ്ടാകും.നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്.
ഏതാണ്ട് നമ്മുടെ ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനിക്ക് തൂവാനത്തുമ്പിയിലെ ക്ലാരയിൽ ഉണ്ടായ സൗന്ദര്യവും വശ്യതയും ❣️
ടെൻഷൻ വേണ്ട,കൂൾ ആയി നിൽക്ക്.
അവൾ എനിക്ക് ആത്മവിശ്വാസം പകർന്നു തന്നു.
സിനിമയിൽ കാണും പോലെ ഇവിടെ റെയിഡ് ഒന്നുമില്ല മാഷേ.
ഫ്രഷ് ആവണമെങ്കിൽ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വാ. ഞാൻ വെയിറ്റ് ചെയ്യാം........
അത് കേട്ടതും കയ്യിൽ ഇരുന്ന കവർ അവൾക്ക് കൊടുത്തിട്ട് ഞാൻ പറഞ്ഞു,
ഇത് ഇയ്യാൾക്ക് വേണ്ടി ഞാൻ കൊണ്ട് വന്ന ഡ്രസ്സ് ആണ്. എന്റെ മുമ്പിൽ വെച്ച് ഇടണമെന്നില്ല.ഞാൻ ഫ്രഷ് ആയി വരുമ്പോഴേക്കും ഈ വേഷത്തിൽ നിൽക്കാമോ???
കവർ തുറന്നു നോക്കിയ അവൾ അൽപ്പം ആശ്ചര്യം നിറഞ്ഞ ചിരിയോടുകൂടി എന്നോട് ചോദിച്ചു.
"പദ്മരാജൻ ഫാൻ ആണോ"
അല്ല, ഈ ബ്ലാക്ക് ഹാഫ് സാരിയും റെഡ് ബ്ലൗസും കണ്ട് ചോദിച്ചതാട്ടോ. എന്തായാലും ഈ കളർ കോംബോ കണ്ടപ്പോൾ തന്നെ ജോൺസൺ മാഷിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് ഓർമ്മ വന്നു.......
സാധാരണ എന്റെ ചൂട് പറ്റാൻ വരുന്നവരൊക്കെ കേവലം ഈ 5 മിനിറ്റിനകം എന്റെ വസ്ത്രം എല്ലാം ഊരി ഓരോ കോർണറുകളിൽ വീശി എറിയുകയാ പതിവ്.
ഇത് ആദ്യമായിട്ടാ ഒരാൾ എന്നെ ഉടുപ്പിക്കാൻ ഉള്ള വസ്ത്രവും ആയി വരുന്നത്.
ശരി,മാഷ് പോയി ഫ്രഷ് ആയി വാ,സമയം പോകുന്നു.
ഞാനും ഒന്ന് ക്ലാര ആവട്ടെ.
അടക്കം വന്ന ചിരിയോടുകൂടി അവൾ കർട്ടന് പിന്നിൽ മറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം.......
മിസ്റ്റർ.മണ്ണാറത്തൊടി ജയകൃഷ്ണൻ???? സമയം പോകുന്നു.തുടങ്ങണ്ടേ ? അതോ ഓരോ ഗ്ലാസ് നാരങ്ങ വെള്ളം കാച്ചിയാലോ ??
യേയി... തുടങ്ങാം.
പെട്ടന്ന് എന്റെ ഫോണിൽ ഒരു കോൾ വന്നു.
"ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റ് വരുത്താതിരുന്നാൽ
അത് മഹാകാവ്യം
ദാ"........
"ദാമ്പത്യം" എന്ന വാക്ക് വരുന്നതിന് മുമ്പേ ഞാൻ ആ കോൾ കട്ട് ആക്കി.
പിന്നേയും കോൾ വന്നു, പിന്നേയും കട്ട് ആക്കി.
കട്ട് ചെയ്യേണ്ട ഫോൺ എടുത്തോളൂ....
സാരമില്ല, അത് ഓഫീസിൽ നിന്നാ.
ഉള്ളത് പറ എന്റെ തടി കോൺട്രാക്ടറേ🙂
അത്......അത്,എന്റെ ഒരു ചങ്ങാതിയാ നാട്ടിൽ നിന്നും വിളിച്ചതാ
ശരിക്കും???
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു.
അല്ല,കാമുകി ആണ്..........
അതുക്കും മേലെ ആണല്ലോ മാഷേ??? നേര് പറ ഗുണമേ വരൂ.
അത് പിന്നെ ......(മുഖം താഴ്ത്തി കൊണ്ട് ഞാൻ പറഞ്ഞു )
ഭാര്യ ആണ്.........
പക്ഷെ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റും ഇല്ല. പ്രേമിച്ചു കെട്ടിയതാണ്, ആദ്യം ആയി മോഹം തോന്നിയ കുട്ടി ആണ് ..........
അവൾ ഒരു ചെറു പുഞ്ചിരിയോടുകൂടി എന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി, ശേഷം ഫോൺ വാങ്ങി സ്വിച്ച് ഓഫ് ആക്കി.
ആ ടോപ്പിക്ക് വിട്,സമയം ഏറെ ആയി.പറഞ്ഞ പോലെ ഞാൻ ക്ലാരയുടെ വേഷം ഇട്ടു.
ഇനി എന്താ മാഷിന്റെ അടുത്ത പ്ലാൻ???
ഇരിക്കേ,ഞാൻ ആ കർട്ടൻ ഫുൾ ഇട്ടിട്ട് ദാ വരുന്നു എന്ന് പറഞ്ഞോണ്ട് അവൾ എഴുന്നേറ്റ് പോയി.
ഞാൻ അവളുടെ പിന്നിൽ ചെന്ന്, വയറ്റിൽ മുറുകെ പിടിച്ചോണ്ട് കഴുത്തിന്റെ സൈഡിൽ വീണ് കിടന്ന മുടി മാറ്റി ഉമ്മ വെക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ കുതറി മാറി..............
മാഷ് വല്യ പദ്മരാജൻ ഫാൻ അല്ലേ??????
ഞാനും.
പക്ഷെ, ഈ നിമിഷം തല്ക്കാലം ഞാൻ അനൂപ് മേനോൻ ഫാൻ ആയി മാറുന്നു.
"തന്നെ ഇപ്പോൾ വലിച്ചെന്റെ കട്ടിലിലേക്ക് ഇടാൻ വളരെ എളുപ്പമാണ് മാഷേ.... പക്ഷെ അത് ചെയ്യാതിരിക്കാൻ ആണ് ബുദ്ധിമുട്ട് ..... പക്ഷെ ആ ബുദ്ധിമുട്ട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ"
കേവലം മിനിറ്റുകൾക്ക് മാത്രമായി ഇവിടെ വന്ന മാഷിനെ,ഞാൻ ഒന്ന് അറിഞ്ഞ് മനസ്സ് വെച്ചാൽ ഈ രാത്രി മുഴുവൻ എന്നോടൊപ്പം കൂട്ടാൻ ആകും.
മോനെ മദർ സുപ്പീരിയറേ.....മോൻ ആ തങ്ങളുമായി താഴെ നിന്ന് സംസാരിക്കുന്നത് ഞാൻ ഇവിടെ നിന്ന് കണ്ടു.
അത് കഴിഞ്ഞ് മാഷ്, വിവാഹ മോതിരം ഊരി പോക്കറ്റിൽ ഇട്ടു.പിന്നാലെ ഒന്നുകൂടി ഫോൺ എടുത്ത് നോക്കി.എടുത്ത അതേ ദേഷ്യത്തിൽ ഫോൺ തിരിച്ചു വെച്ച് ഈ ബിൽഡിംഗിലോട്ട് ഓടി കയറി.
ഇവിടെ വന്നപ്പോൾ ഫോണിലെ Wallpaper ഉം ഞാൻ ശ്രദ്ധിച്ചു........
റെഡ് ബ്ലൗസും ബ്ലാക്ക് ഹാഫ് സാരിയും ഇട്ട ഒരു പെൺകുട്ടി......
ജീവന്റെ പാതി ആയിരിക്കണം 🙂
അതാണല്ലോ ഇവിടെ കേറുന്നതിന് മുന്നേ മാഷ് ദേഷ്യത്തിൽ ഫോൺ എടുത്ത് നോക്കി, പോക്കറ്റിൽ ഇട്ടത്.............
മാഷ് എനിക്കായ് കൊണ്ട് വന്ന ഈ വസ്ത്രം തന്നെ, തന്റെ ദേഷ്യത്തിന്റേയും ഫാന്റസിടേയും തെളിവാണ്.
"തന്റെ സങ്കൽപ്പങ്ങൾക്ക് ഭാര്യ വഴങ്ങാതെ വന്നപ്പോഴോ,അല്ലെങ്കിൽ ഭാര്യയുടെ ആഗ്രഹങ്ങൾക്ക് മാഷ് കൂടെ നിൽക്കാതെ അയപ്പോഴോ ഉണ്ടായ ചെറിയ പിണക്കവും ദേഷ്യവും ആണ് മാഷിനെ ഇന്നെന്റെ മുന്നിൽ എത്തിച്ചത്"
എന്തായാലും മാഷ് "ഈ കാര്യത്തിൽ" ഫ്രഷ് ആണെന്ന് എനിക്ക് മനസ്സിലായി.
മാഷ് എന്റെ ചൂട് തേടി വന്നത് വിശപ്പ് അകറ്റാൻ അല്ല...
ഭാര്യയോടുള്ള "Frustration" തീർക്കാൻ മാത്രം ആണ്.
അല്ല എന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ???
എന്നിൽ കുറ്റബോധം അലയടിച്ചു.
മൂന്ന് മാസമായി യാതൊരു കോണ്ടാക്റ്റും ഇല്ലാതിരുന്ന മാഷിന്റെ ഭാര്യ കറക്റ്റ് ഈ നിമിഷം തന്നെ വിളിച്ചത് എന്തെന്നറിയോ?
സ്വന്തം ഭർത്താവ് വഴി തെറ്റി പോകുമ്പോൾ ഭാര്യയുടെ കഴുത്തിലെ താലി മാല നൽകിയ ഉൾവിളി......
തങ്ങൾ തന്ന സമയം കഴിയാറാവുന്നു.
മാഷ് പോകാൻ ഒരുങ്ങിക്കോളൂ.......
ക്ഷമിക്കണം, അയ്യോ ഈ ഡ്രസ്സ് വേണ്ടേ?
ഏയ്, അത് താൻ എടുത്തോളൂ
ഒന്ന് ചോദിക്കാൻ വിട്ടുപോയി,തന്റെ പേര്?
ഹഹഹഹ..... ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.
സോറി, ഞാൻ ആ ടെൻഷനിൽ...........
സാരമില്ല, എന്തിനാ പേര് അറിഞ്ഞിട്ട്?
പേര് എന്ത് ആയാലും Surname "വെ #@₹"എന്ന് സേവ് ചെയ്യൽ ആണല്ലോ പതിവ്.
മാഷിന്റെ കാര്യം അല്ലാട്ടോ 🙂🙂 പൊതുവെ, എന്നെ കാണാൻ വരുന്നവരെ കുറിച്ച് പറഞ്ഞതാ.......
ഞാൻ പേഴ്‌സ് എടുത്ത് 150 ദർഹം അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങിയില്ല, മാത്രമല്ല
ഇറങ്ങാൻ നേരം എന്റെ നെറുകയിൽ ചുംബിച്ചോണ്ട് അവൾ പറഞ്ഞു,
"ഓർമ്മിക്കുവാൻ നമുക്ക് ഇടയിൽ ഒന്നുമില്ല,പക്ഷെ "മറക്കാതിരിക്കാൻ"നമുക്ക് ഇടയിൽ എന്തോ ഉണ്ട് " 🙂
അവിടെ ഇരുന്ന പറ്റ്ബുക്കിൽ നിന്നും ഒരു പേജ് കീറി എടുത്ത് അവൾ എന്തോ കുറിച്ചു... അതെന്റെ പോക്കറ്റിൽ ഇട്ട് തന്നു.
അപ്പോൾ ശരി......കാണാം
ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി നടന്നു .....
മനസ്സ് ആകെ കൈ വിട്ടു പോയ അവസ്ഥ.
ഞാൻ ലിഫ്റ്റിൽ കയറാതെ അതേ റൂമിന്റെ വാതിലിൽ ഒന്നുകൂടി കാതോർത്തു......
അവൾ വീട്ടിലോട്ട് ഒരു വോയിസ് നോട്ട് അയക്കുക ആയിരുന്നു......
"അമ്മ, ഓപ്പറേഷന്റെ പൈസക്ക് ഇനിയും 150 ദർഹം കുറവുണ്ട്.ഞാൻ ഒരാളിനോട് ചോദിച്ചിട്ടുണ്ട്,അയ്യാൾ തരാമെന്നും പറഞ്ഞിട്ടുണ്ട്"
കിട്ടിയാൽ ഉടൻ ഞാൻ അയക്കാം.അമ്മ വിഷമിക്കേണ്ട.പിന്നെ അമ്മ എപ്പോഴും പറയൂലേ ഞാൻ എന്താ എപ്പോഴും ഓഫീസ് യൂണിഫോമും മോഡേൺ ഡ്രസ്സും മാത്രം ഇടുന്നത് എന്ന്?
ഇനി ആ ഡയലോഗ് വേണ്ട. തനി നാടൻ ഹാഫ് സാരീ ലുക്കിൽ ഞാൻ ഇപ്പോൾ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് 🙂
അമ്മ, പിന്നെ കാണാം ഒത്തിരി ഫയൽ വർക്കുകൾ ബാക്കി ഉണ്ട്.........
ഞാൻ പോക്കറ്റിൽ ഉണ്ടായിരുന്ന മുഴുവൻ പൈസയും അവൾക്ക് കൊടുക്കാൻ എടുത്തതും താഴെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്ന പട്ടാണി അവളുടെ ഡോറിന് മുന്നിൽ എത്തിയിരുന്നു............
ഞാൻ തിരിച്ചിറങ്ങി.
തിരികെ നടന്ന ഞാൻ, ഫോൺ ഓൺ ആക്കി.
ഭാര്യയുടെ വക 13 മിസ്സ്‌കോളുകൾ
പിന്നേയും കാൾ വന്നു...
"ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിൻ ഭാഷ
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റ് വരുത്താതിരുന്നാൽ
അത് മഹാകാവ്യം
ദാമ്പത്യം ഒരു മഹാകാവ്യം"
ഇത്തവണ ഞാൻ,"ദാമ്പത്യം ഒരു മഹാകാവ്യം"എന്ന വരികൾ ഉൽപ്പടെ കേട്ടോണ്ട് നിന്നു, പക്ഷെ എടുത്തില്ല.
അപ്പോഴേക്കും ചെറിയ ചാറ്റൽ മഴ പുറത്ത് പെയ്യുന്നുണ്ടായിരുന്നു.ഒരുപക്ഷെ നമ്മൾ വീണ്ടും ഒരുമിക്കാൻ ഉള്ള ശുഭ പ്രതീക്ഷ ആയിരിക്കാം ഈ ചാറ്റൽ മഴ.....
അപ്പോൾ ആണ് അവൾ പോക്കറ്റിൽ വെച്ച് തന്ന പേപ്പറിനെ കുറിച്ച് ഞാൻ ആലോചിച്ചത്
ഞാൻ അത് തുറന്ന് വായിച്ചു.
"ആദ്യമായിട്ട് മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്ന് പറയുന്നത്, ഭാഗ്യമുള്ളോർക്കേ കിട്ടൂ.നല്ല കുട്ടികൾക്കേ കിട്ടൂ"-കൈ വിടരുത് മാഷിന്റെ രാധയെ.നഷ്ടപ്പെട്ടു കഴിഞ്ഞിട്ടോ അല്ലെങ്കിൽ ഇനിയൊരു ഒരുമിക്കലിന് സാധ്യത ഇല്ല എന്നതിന്റെ വക്കിലെത്താതെയോ മനുഷ്യന് കയ്യിൽ ഉണ്ടായിരുന്നതിന്റെ വില അറിയില്ല".
എന്ന് ക്ലാര 🙂
പിന്നേയും കോൾ വന്നു.
ഇത്തവണ എന്നിലെ പിടിവാശി ഉപേക്ഷിച്ച് ഞാൻ എന്റെ ജീവന്റെ പതിയെ "തിരികെ" വിളിച്ചു
ഹലോ.............................
(NB:ഭാര്യയുടേയും ഭർത്താവിന്റേയും കുറവുകൾ മൂന്നാമതൊരാൾ തിരിച്ചറിയാൻ ഇട വരുത്തുന്നത് ആത്മഹത്യക്ക് തുല്യമാണ് )
©️✍️❣️
https://g.page/r/CYn6gITk3VVGEB0/review
Nova Spa Dubai would love your feedback Post a review to our profile on Google
03/01/2023
With Most Beautiful & Professional Staff, We are dedicated to providing quality services
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Dubai
Opening Hours
| Monday | 11:00 - 03:00 |
| Tuesday | 11:00 - 03:00 |
| Wednesday | 11:00 - 03:00 |
| Thursday | 11:00 - 03:00 |
| Friday | 11:00 - 03:00 |
| Saturday | 11:00 - 03:00 |
| Sunday | 11:00 - 03:00 |