AsM Media Global
Asm media Global
04/03/2025
ബ്ലഡ് മണി കണ്ടെത്താൻ
ആരും ഓടിയില്ല.
അഭിഭാഷകർ വിസയെടുത്ത്
വിമാനത്തിൽ പറന്നില്ല.
കണ്ണീരൊഴുക്കുന്ന
സ്പെഷ്യൽ സ്റ്റോറികൾ
പത്രങ്ങളിൽ വന്നില്ല.
ഫെബ്രുവരി 14 ന് യു.എ.ഇ.ജയിലിൽ
നിന്ന് അവൾ ഉപ്പയെ വിളിച്ചു.
നാളെ തൻ്റെ വധശിക്ഷ നടപ്പാക്കുന്നുവെന്നറിഞ്ഞതിൻ്റെ
സങ്കടത്തിൽ പ്രാർത്ഥിക്കണേ
ഉപ്പാ എന്ന് പറയാൻ.
33 വയസ്സുള്ള മകളെ കൊല്ലുമെന്നറിഞ്ഞ്
അയാൾ വീടുവിട്ടോടി.
അധികാരികളുടെ
വാതിലുകളിൽ മുട്ടി.
ഇന്ത്യൻ എം.ബി.സി.
അന്വേഷിക്കുന്നു
എന്നായിരുന്നു മറുപടി.
ഒടുവിൽ 14 ദിവസങ്ങൾക്ക് ശേഷം
ഫെബ്രുവരി 28ന് മറുപടി കിട്ടി;
അവളെ കൊന്നു.
സുന്ദരമായ ജീവിതം സ്വപ്നം കണ്ട്
വിദേശത്തേക്ക് പോയതായിരുന്നു.
വീട്ടുജോലി ചെയ്തും കുട്ടികളെ പരിപാലിച്ചും കുടുംബത്തെ
പട്ടിണിയിൽ നിന്ന് കരകയറ്റാമെന്ന്
സ്വപ്നം കണ്ടവൾ. മുഖത്തെ പൊള്ളിയ പാട് ചികിത്സിച്ച് ഭേദമാക്കാമെന്ന് കൂടി മോഹിപ്പിച്ച് നാട്ടുകാരിലൊരാൾ വിദേശത്തേക്ക് കൊണ്ടുപോയി വിൽക്കുകയായിരുന്നു.
ഇന്ത്യക്കാരായ വീട്ടുടമയുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതാണ് കേസ്.
വാക്സിനെടുത്ത ദിവസമാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റുമോർട്ടം ചെയ്യാത്തതിനാൽ മരണകാരണം വ്യക്തമല്ല.
മരണകാരണം തേടിയുള്ള
വീട്ടുടമയുടെ ഉപദ്രവം അസഹ്യമായപ്പോൾ അവൾ ഒരു ദിവസം പറഞ്ഞു: "കൊന്നത് ഞാനാണെന്ന് "
പൊറുതിമുട്ടിയതുകൊണ്ട് വെറുതെ
പറഞ്ഞതായിരിക്കാം.
പക്ഷെ അവളറിയാതെ അതൊക്കെ
വീട്ടുകാർ വീഡിയോ പകർത്തി
കോടതിയിൽ നൽകി.
താൻ നിവൃത്തിയില്ലാതെ
പറഞ്ഞു പോയതാണെന്ന്
തിരുത്താൻ അവൾക്ക് ഒരു സഹായവും
ലഭിച്ചില്ല.
ഒടുവിൽ തനിക്കിനി ഒരു രാത്രി മാത്രമേ
അവശേഷിക്കുന്നുള്ളുവെന്നറിഞ്ഞാണ്
ദുആ ചെയ്യുവാൻ ഉപ്പയെ വിളിച്ചത്.
15ന് അവളുടെ വധശിക്ഷ നടപ്പാക്കി.
മാർച്ച് 5 ന് മയ്യത്ത് ഖബറടക്കും.
ആയിരത്തൊന്നു രാവുകൾ കഥ പറഞ്ഞ് കഥ പറഞ്ഞ് ആയുസ്സ് നീട്ടി കിട്ടിയ ഷഹറസാദിൻ്റെ മണ്ണിൽ
അവൾ അലിഞ്ഞ് ചേരും. കാറ്റായി, തിരയായി അവൾ ഈ തീരം തൊടും.
പതിനായിരത്തൊന്ന് കഥകളുമായി.
ഷഹസാദി ഖാൻ നീയൊരു
മാലാഖയായി പുനർജനിക്കട്ടെ.
Copy!
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Dubai