Minnuz Good Times
For giving positive n cool vibes... Let us make ourself happy n others too... ��
05/03/2025
അങ്ങനെ ഒന്ന് എനിക്കും ഉണ്ടായിരുന്നു... 💔
03/03/2025
ഒരേ vibe ഉള്ള സ്ത്രീ സുഹൃത്തുക്കളെ കിട്ടുക എന്നതൊക്കെ ഒരു ഭാഗ്യം ആണ് എന്ന് ഇന്നലെ ഒരാളുടെ post കണ്ടപ്പോൾ ഓർത്തു.
നമുക്കും കിട്ടും കൂട്ടുകാരെ... കൂടെ ഉള്ള മറ്റു കൂട്ടുകാരെ കൂടെ, അകറ്റാനും കൂടെ നിന്നു കാലേ ചവിട്ടാനും ചിരിച്ചു കൊണ്ടു കഴുത്ത് അറക്കാനും ഒക്കെ കഴിവുള്ളവർ... അവരേം വിശ്വസിച്ചു നമ്മൾ ചെന്നു തലവെച്ചു കൊടുത്തിട്ട് ഒടുവിൽ മുകുന്ദനുണ്ണി സിനിമയിലെ climax ലെ സുന്ദരിയുടെ ഡയലോഗ് ഉം ഓർത്തിരിക്കാം. 2025 തുടങ്ങിയത് മുതൽ ഏതോ റീലിൽ പറഞ്ഞത് പോലെ ആണ് ജീവിതം... എന്താ drama, എന്താ twist... വിരോധമുള്ള ആരോ എഴുതിയ script പോലെ ആണ് ജീവിതം...
ഇങ്ങനെ ഒരു post ഇടാൻ കാരണം 9 മാസങ്ങൾക്ക് മുൻപ് ഒരു ഗ്രൂപ്പിൽ നിന്നു കിട്ടിയ ഒരു കൂട്ടുകാരി എനിക്ക് പണി തന്നത് കൊണ്ടാണ്. ഒരു ഗർഭകാലം കഴിഞ്ഞത് പോലെ തന്നെ ആയിരുന്നു ആ 9 മാസങ്ങൾ. സ്വപ്നം കണ്ടത് പോലെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ മതിമറന്നു പോയ ആദ്യ നാളുകൾ... ഒരു വസന്ത കാലം തന്നെ ആയിരുന്നു അത്. Shopping നും coffee ക്കും lunch നും പള്ളിയിലും, സിനിമയ്ക്കും ഒക്കെ ഞങ്ങൾ ഒന്നിച്ച് പോയിരുന്നു. ഒരുപാട് യാത്രകൾ പ്ലാനിൽ ഉണ്ടായിരുന്നു. കാലം ഇതായത് കൊണ്ടാവാം നിങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് വരെ ചോദിച്ച ആളുകൾ ഉണ്ട്. പക്ഷെ ഭാഗ്യത്തിനു എന്റെ husband നും പിള്ളേർക്കും അങ്ങനെ ഒന്നും തോന്നിയില്ല. എല്ലാം തകിടം മറിച്ചത് ഞാൻ എന്റെ (കുറച്ചു വർഷങ്ങൾ ആയുള്ള) best friend നെ അവൾക്ക് കൂടി പരിചയപ്പെടുത്തിയതോടെ ആയിരുന്നു. രണ്ടു പേരുടേതിനേക്കാൾ രസകരം ആവും 3 പേരുള്ള സൗഹൃദം എന്ന് ഞാൻ തെറ്റിദ്ധരിച്ചു. പിന്നീട് അങ്ങോട്ട് സിനിമയെ കടത്തി വെട്ടുന്ന തിരക്കഥ ആയിരുന്നു അണിയറയിൽ. ഒന്നും അറിയാതെ 2 പേരേം വിശ്വസിച്ചു ഞാനും. 3 പേരുടെ സൗഹൃദം തുടങ്ങി അധികം വൈകാതെ എന്റെ best friend എന്നോട് അകന്നു തുടങ്ങി. ഞങ്ങൾക്ക് ഇടയിൽ വഴക്കുകൾ ഉണ്ടായി. ഇവൾ വരും മുൻപേ നമ്മുടെ friendship ൽ ഒരു വര പോലും ഇല്ലായിരുന്നു ഇപ്പോൾ full വിളളലുകൾ (cracks) ആണ് എന്ന് എന്റെ best friend ഒരിക്കൽ എന്നോട് പറഞ്ഞു. അപ്പോഴേക്കും കൂട്ടുകാരി എന്നോട് ഒരുപാട് അടുത്തു, ദിവസവും മണിക്കൂറുകൾ വിളിച്ചു സംസാരിച്ചിരുന്നു. കൂടെ പിറപ്പിനെ പോലെ ഞാൻ അവളെ സ്നേഹിച്ചു. അവൾ എന്നോടും അങ്ങനെ എന്ന് ഞാൻ വിശ്വസിച്ചു. വീട്ടുകാർക്കും എന്നെ പോലെ തന്നെ അടുപ്പം ആയിരുന്നു അവളോടും .
ഇടയിൽ എന്റെ best friend ന്റെ പേരും പറഞ്ഞു ചില്ലറ വലിയ പിണക്കങ്ങൾ ഒക്കെ ഉണ്ടായി എങ്കിലും ക്രമേണ ഞങ്ങൾ ok ആയി. അല്ലാതെ ഞങ്ങൾക്ക് ഇടയിൽ ഒരു അഭിപ്രായ വത്യാസം പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം യാദൃശ്ചികമായി എനിക്ക് വന്നൊരു സുഹൃത്തിന്റെ call ലൂടെ ആണ് എനിക്ക് സംശയം തോന്നി തുടങ്ങിയത്. പക്ഷെ family യിലെ ഒരു മരണവും അതിന് മുൻപുള്ള ആശുപത്രിവാസവും ഒക്കെ ആയി ഇതിൽ ഒന്നും concentrate ചെയ്യാൻ ആയില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് മാത്രം ആണ് തിരക്കഥയിലെ twists ഒക്കെ ഞാൻ അറിഞ്ഞു തുടങ്ങിയത്. അറിഞ്ഞു വന്നപ്പോൾ എനിക്ക് നഷ്ടമായത് എന്റെ best friend നെ മാത്രം ആയിരുന്നില്ല, അത് പോലെ തന്നെ എന്നോട് അടുപ്പം ഉണ്ടായിരുന്ന ഞാൻ പരിചയപെടുത്തിയ മറ്റൊരു നല്ല സുഹൃത്തിനെ കൂടി ആയിരുന്നു. ഇവരോടൊക്കെ ചേർന്ന് ഇല്ലാത്ത കഥകൾ മെനഞ്ഞു circulate ചെയ്തു സന്തോഷിക്കുകയും അവരെ ഒക്കെ എന്നിൽ നിന്നും അകറ്റുകയും ചെയ്യുക ആയിരുന്നു ഈ കൂട്ടുകാരി ചെയ്തിരുന്നത്, അതും എന്നോട് സ്നേഹമായി സംസാരിക്കുമ്പോൾ തന്നെ. അഥവാ എന്റെ സുഹൃത്തുക്കൾ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലും 'നിങ്ങൾ ഇത്രേം വർഷങ്ങൾ ആയുള്ള friends അല്ലെ എന്നോട് കുറ്റം പറയാതെ എന്തെങ്കിലും ഉണ്ടേൽ നേരിൽ സംസാരിച്ചു തീർക്കൂ' എന്ന് അവൾക്ക് പറയാമായിരുന്നു. അല്ലെങ്കിൽ അവർ പറയുന്നത് വെറുതെ മൂളി കേട്ട് വിടാമായിരുന്നു. എന്നോട് അവളെ കുറിച്ച് പറഞ്ഞവരെ ഒന്നും ഞാൻ entertain ചെയ്തില്ല. ഞാൻ എന്റെ സുഹൃത്തുക്കളുടെ നല്ലത് മാത്രം മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവൾ അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നഷ്ടം എനിക്ക് മാത്രം. ഒരുപാട് അടുത്ത 3 സുഹൃത്തുക്കളെ ഒന്നിച്ച് നഷ്ടമായി. Handicapped ആയൊരു feel. അവൾ ഇതിലൂടെ എന്ത് നേടി എന്ന് ഇപ്പോഴും എനിക്കറിയില്ല. Family കഴിഞ്ഞാൽ സൗഹൃദങ്ങൾ ആണ് എന്റെ ലോകം. ആ എനിക്ക് അടുത്ത 3 പേരെ ഒന്നിച്ച് നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന വേദന നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ?
അപ്പോൾ പറഞ്ഞു വന്നത്, ആ ഗർഭകാലത്തെ സന്തോഷവും ഇടയ്ക്കിടെ ഉള്ള stress ഉം പൊട്ടിത്തെറികളും ചിരിയും വിഷമവും വേദനയും എല്ലാം കഴിഞ്ഞപ്പോൾ പ്രസവിച്ച കുട്ടി ചാപിള്ള ആയിപ്പോയി. അത് കൊണ്ടു പൊന്നു കൂട്ടുകാരെ ഒറ്റ ഒരെണ്ണത്തിനെ കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങൾക്ക് പ്രിയപ്പെട്ടവരെ ആർക്കും പരിചയപ്പെടുത്തി കൊടുക്കരുത്. എന്റെ ഒരുപാട് വലിയ സുഹൃത്ത് വലയത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. അവൾ നല്ലൊരു പാഠം പഠിപ്പിച്ചു എന്ന് വേണേൽ പറയാം. Karma എന്നൊന്നുണ്ടെങ്കിൽ അവൾക്കുള്ളത് കാലം കൊടുത്തുകൊള്ളും.
25/02/2025
ബന്ധങ്ങൾ ഒരിക്കലും
ബന്ധനങ്ങളാവരുത്....🌹.................................................
അത്രയേറെ പ്രിയപ്പെട്ടവർ
നമ്മളെ ഉപേക്ഷിക്കുമ്പോൾ
ആദ്യം ഓർക്കേണ്ടത്
അവർക്ക് വേണ്ടി
അവരുടെ സ്നേഹത്തിന്
വേണ്ടി നമ്മൾ എത്ര പേരെ
ഒഴിവാക്കി എന്നതാണ്.....😊
ഉപേക്ഷിച്ചതിന്റെ
നോവിലിരിക്കുമ്പോഴായിരിക്കും
നാം ഇതൊക്കെ
ചിന്തിക്കുന്നത്
കൂടെ നിന്നതൊക്കെയും
എത്ര നല്ല
ബന്ധങ്ങളായിരുന്നുവെന്നും
അതൊക്കെ മനസ്സിന്
എത്രത്തോളം സന്തോഷം
തന്നിരുന്നുവെന്നും
ആപത്ഘട്ടങ്ങളിൽ
എത്രത്തോളം
സഹായിച്ചിരുന്നുവെന്നും ....
അതൊക്കെ
ഓർക്കുമ്പോഴേക്കും
തിരിച്ചു പിടിക്കാൻ
കഴിയാത്ത വിധം
പലരും നമ്മളിൽ നിന്ന്
അകന്നു പോയിട്ടുണ്ടാകും
ആർക്കോ ഒരാൾക്ക്
വേണ്ടി നല്ല
ബന്ധങ്ങളൊക്കെയും
ദൂരേക്ക് മാറ്റി
നിർത്തുമ്പോൾ ഓർക്കുക...?
ഒന്നു പൊട്ടിക്കരയുമ്പോൾ
ഒരാശ്വാസത്തിനായി
മാറ്റിനിർത്താൻ
പ്രേരിപ്പിച്ചവരോ
മാറ്റി നിർത്തിയവരോ
കൂടെ കാണില്ലയെന്ന്
ആ ഒരൊറ്റ
നിമിഷത്തിലായിരിക്കും
നമുക്ക് സത്യത്തെയും
കാപട്യത്തെയും
തിരിച്ചറിയാൻ കഴിയുന്നത്
അപ്പോഴേക്കും എല്ലാം
കൈവിട്ടു പോയിരിക്കും
നമ്മളിലേക്ക്
എത്തുന്നവർ ആരോ
ആയിക്കോട്ടെ
അത് ഏത് ബന്ധമോ
ആയിക്കോട്ടെ
ബന്ധങ്ങൾ ഒരിക്കലും
ബന്ധനങ്ങളാവരുത്
ആർക്കു വേണ്ടിയും
നമ്മൾ ആരെയും
നഷ്ടപ്പെടുത്തരുത്.....
ഒന്നോർക്കുക....
ഒരിക്കലും അവർ
നമുക്ക് വേണ്ടി
ഒന്നും നഷ്ടപ്പെടുത്തുന്നില്ല
അവരുടെ
എല്ലാ ബന്ധങ്ങളെയും
ഒരു കുടക്കീഴിൽ ചേർത്ത്
നിർത്തി നമ്മളറിയാതെ
അവർ
സന്തോഷത്തോടെ
യാത്ര തുടരുന്നുണ്ടാകും....
ഒടുക്കം നമ്മൾ
എല്ലാവർക്കും
മുന്നിൽ ഒറ്റപ്പെടുകയും
എല്ലാവരും ഉണ്ടായിട്ടും
ആരുമില്ലാതാവുകയും
ചെയ്യും..... 🌹
Nisamudeen S
25/02/2025
ഒരു മനുഷ്യനിൽ അകപ്പെട്ടുപോയതിൽനിന്നും കരകയറാൻ ഒരു മാർഗ്ഗം പറഞ്ഞു തരാമോ....?
ഇന്നലെ ഇൻബോക്സിൽ ഇതേതരത്തിൽ എത്ര മനുഷ്യരാണ് സംസാരിച്ചത്. എങ്കിലും ഈ ചോദ്യം ചോദിച്ചയാളുടെ അടുത്ത വരികൾ വായിച്ചപ്പോൾ എഴുതണമെന്ന് തോന്നി.....
ഓരോ മനുഷ്യർക്കും നിലനിൽക്കാൻ സ്നേഹം ആവശ്യമാണ്. നമ്മെ സ്നേഹിക്കുന്നവരെ തിരികെയും സ്നേഹിക്കുക എന്നതാണ് നല്ലത് എങ്കിലും നാം ആഗ്രഹിക്കുന്ന മനുഷ്യരുടെ സ്നേഹമാണ് നമ്മെ പൂർണ്ണരാക്കുക എന്നത് സത്യമാണ്.
പരസ്പരം ആഴത്തിൽ സ്നേഹിക്കുകയും അതിൽ ഒരാൾ വിട്ടുപോകുകയും ചെയ്യുന്ന കേസുകളിൽ ഒരാളിപ്പോഴും സ്നേഹത്തിന്റെ ഓർമ്മകളുടെ കൈപിടിച്ച് നടക്കുകയായിരിക്കും. കാരണം അവരെ വിട്ടുപോയ മനുഷ്യർക്ക് മാത്രമാണ് അവരെ മറക്കാൻ കഴിഞ്ഞത്.....
നമ്മെ ഉപേക്ഷിച്ചുപോകുന്നവരെ നമ്മളും ഉപേക്ഷിക്കണം എന്നതൊക്കെ ഉപദേശിക്കാൻ എളുപ്പമാണ് എങ്കിലും അത് applicable ആക്കാൻ ഭൂരിഭാഗം മനുഷ്യർക്കും ബുദ്ധിമുട്ടാണ്.
ഒരേ സമയം ഒരേ മനുഷ്യരിൽ ഒരേ തരത്തിലുള്ള attachment കാണിക്കുന്ന ഒരു സുഹൃത്തിനോട് ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി എന്താണെന്നോ!!മുൻപൊരിക്കൽ ഒരാളിലേക്ക് ലോകം ഒതുക്കിയ ഒരാളായിരുന്നു അയാൾ. ആ ഒരാൾ വിട്ടുപോയപ്പോൾ അതിൽനിന്നും കരകയറാൻ ഒരുപാട് സമയമെടുത്തു. അതുകൊണ്ട് ഇപ്പോൾ ഒരുപാട് മനുഷ്യരിലേക്ക് ഞാൻ എത്തിപ്പെട്ടു ഒരാൾ പോയാലും മറ്റൊരാൾ കാണുമല്ലോ!!ഇതൊരു വഴിയാണ്, പക്ഷേ പലർക്കും പറ്റാറില്ല.
കേട്ടപ്പോൾ എന്തോ വലിയ തെറ്റാണ് പറഞ്ഞതെന്ന് കൂടെയിരുന്ന പലർക്കും തോന്നിയെങ്കിലും അയാൾ സഞ്ചരിച്ച വിഷാദവഴികളിൽ എവിടെയൊക്കെയോ കൈ പിടിച്ചു കയറ്റാൻ ഞാനും ശ്രമിച്ചിട്ടുള്ളതിനാൽ ആ വാക്കുകളിൽ എനിക്ക് അതിശയമൊന്നും തോന്നിയില്ല.
പുസ്തകങ്ങൾ വായിക്കുക നല്ലൊരു റിലീഫ് ആണെന്ന് തോന്നുമെങ്കിലും എത്ര വലിയ അക്ഷരപ്രേമിക്കും ചിലപ്പോൾ അതിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയാതെ വരും, അല്ലെങ്കിൽ അതിലെ പശ്ചാത്തലങ്ങൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളിലേക്ക് വീണ്ടും കെട്ടിയിടും.
യാത്ര പോകുന്നത് നല്ലതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ യാത്രയുടെ കാര്യം ഓർക്കുമ്പോഴൊക്കെ ഉപേക്ഷിച്ചുപോയവരുമായി നടത്തിയ യാത്രകൾ ഓർമ്മ വരുന്നവരുണ്ട്. യാത്ര പോയശേഷം su***de പോയിന്റ് ൽ നിന്നും താഴേക്ക് ചാടിയവരുണ്ട്. കാരണം ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങളിൽ അവരുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവർ ഏറ്റവും സ്നേഹിച്ച മനുഷ്യരുടെ മുഖമാകും.
അവരെ വെറുക്കാനായി മനഃപൂർവ്വം provoke ചെയ്യിക്കുകയും മനുഷ്യത്വമില്ലാത്ത വാക്കുകൾ സംസാരിപ്പിക്കുകയും അതോർമ്മിച്ച് അവരോട് മനഃപൂർവ്വം ദേഷ്യം ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യരുണ്ട്. പക്ഷേ ആ ദേഷ്യത്തിന്റെ അവസാനത്തിൽ അവർ സന്തോഷകരമായ ഇന്നലെകളിലേക്ക് പിന്നെയും നടന്നുകയറും..... ഓർമ്മക്കുന്നുകളിലെത്തും,വിഷാദത്തിന്റെ താഴ്‌വാരങ്ങളിലേക്ക് ഇറങ്ങിപോകും....
ചുരുക്കത്തിൽ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അതിൽനിന്നും രക്ഷപ്പെടാൻ ഓർമ്മകൾ മാഞ്ഞുപോകണം..... ഓർമ്മകൾ മാഞ്ഞുപോകാൻ പുതിയ ഓർമ്മകൾ കണ്ടെത്തിയാൽ മതി എന്ന വചനങ്ങൾ കേൾക്കാറുണ്ട്..... എന്നാൽ ഏത് ഓർമ്മ പുതുതായി വന്നാലും പഴയ ഓർമ്മകൾ കൂടുതൽ തെളിച്ചത്തിൽ മനുഷ്യരിൽ നിലകൊള്ളും.
ഓർമ്മക്കണ്ണികളുടെ ബലം പലരിലും വ്യത്യസ്തമാണെങ്കിലും,സന്തോഷകരമായ,
വേദനിപ്പിക്കുന്ന കഷ്ടത നിറഞ്ഞ കുട്ടിക്കാലം 90 വയസ്സായ മനുഷ്യർ പോലും തെളിച്ചത്തോടെ ഓർമ്മിച്ചു പറയുന്നത് കേൾക്കാറില്ലേ..... അതുപോലെ ഏറ്റവും സ്നേഹിച്ച, സന്തോഷം നൽകിയ, വേദനിപ്പിച്ച ബന്ധങ്ങളും തെളിച്ചത്തിൽ പലരിലും നിലനിൽക്കും.
യാത്രകൾ, പുസ്തകങ്ങൾ, ആഹാരങ്ങൾ, സിനിമകൾ, ചിത്രങ്ങൾ, കവിതകൾ, ഡ്രസ്സുകൾ, സ്ഥലങ്ങൾ, എന്നുവേണ്ട എവിടേക്ക് തിരിഞ്ഞാലും ആ മനുഷ്യരുടെ ഓർമ്മകൾ അവിടെയൊക്കെയുണ്ടാകും. ജീവിക്കുന്ന ചുറ്റുപാടിൽനിന്നും അതിനൊക്കെ നിരോധനം ഏർപ്പെടുത്താൻ കഴിയില്ല എന്നിരിക്കെ നമ്മെ ഉപേക്ഷിച്ചതാണെങ്കിലും നാം എങ്ങനെയാണ് അവരെ ഉപേക്ഷിക്കുക.⁉️
ഇറങ്ങിപോയവർക്ക് എളുപ്പമാണ്. കാരണം അവരുടെ മനസ്സിൽ നിങ്ങൾ ഒട്ടുമില്ലാതായപ്പോഴാണ് അവർ അത് ചെയ്തിട്ടുണ്ടാകുക. അവർ അതിനും എത്രയോ മുൻപ് അതിനായി ശ്രമിച്ചിട്ടാണ് ആ പോയിന്റിൽ എത്തിയിട്ടുണ്ടാകുക. അതായത് സ്നേഹത്തിലാണ് എന്നു നിങ്ങൾക്ക് തോന്നിയ നിമിഷത്തിൽ പോലും അവർ കൂടെയുണ്ടായിരുന്നില്ല എന്നർഥം.....അതോർത്താൽ ചില മനുഷ്യർക്ക് അതിജീവിക്കാൻ കഴിയും.
"ഒരാളെ ഓർത്ത് മറ്റൊരാൾ ഈ ലോകത്ത് വേദനിക്കുന്നുണ്ട് എങ്കിൽ വേദനിപ്പിക്കുന്ന മനുഷ്യർക്ക് ഒരിക്കലും നല്ലതുണ്ടാകില്ല,
അവർക്കും മറ്റാരിൽ നിന്നെങ്കിലും ആ അനുഭവം ലഭിക്കും "എന്ന് എന്റെയൊരു കൂട്ടുകാരി പറഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു,
എനിക്കാണ് ഈ അനുഭവമെങ്കിൽ അവർക്കൊരിക്കലും ഞാനനുഭവിക്കുന്നത് വരാതിരിക്കട്ടെ.....
അവൾ എന്നെ അതിശയത്തോടെ നോക്കി.....
ഒരേ അനുഭവം രണ്ടുപേരിൽ ഒരേ തരത്തിലുള്ള ഫീൽ അല്ല ഉണ്ടാക്കുന്നത് എങ്കിലും ഞാൻ നടന്നുപോകുന്ന ഒരു വഴികളിലൂടെയും അയാൾക്ക് നടന്നുപോകാൻ സാധിക്കില്ല, അത് അത്രയും വേദനിപ്പിക്കുന്നതായിരിക്കും , അതുവേണ്ട.....ഞാൻ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെ ഓർമ്മകളിൽ നിന്നുപോലും എനിക്കൊരിക്കലും മോചനമില്ല. അവരെത്ര വേദനിപ്പിച്ചാലും പിന്നെയും പോകും 💔‼️
പിന്നെ അഗാധമായി പരസ്പരം സ്നേഹിച്ച ഒരാളുടെ മാറ്റം വല്ലാത്ത മരണമാകും എന്നെ സംബന്ധിച്ച്.
അതേ,എത്രയേറെ കിടങ്ങുകൾ ചാടിക്കടക്കണം , എത്രയേറെ ചുഴികളിൽ ശ്വാസമെടുക്കണം , എത്രതവണ കടലാഴങ്ങളിൽ മുങ്ങിപ്പോകണം , ഓർമ്മമുള്ളുകൾ കുത്തിക്കയറി രക്‌തമൊഴുകി വഴുക്കിവീഴണം.....
അപാര വേദനയുടെ തീയാളി പിടിച്ച് പൊള്ളുമ്പോൾ അതണയ്ക്കാൻ അയാളുടെ സ്നേഹവും കണ്ണുനീരും നിശ്വാസവുമാണ് ഇപ്പോഴും കൂടെയുള്ളത്!!അതേ, എത്ര അണഞ്ഞെന്ന് തോന്നിയാലും ഒരിക്കലും നിലക്കാത്ത നിലാവെളിച്ചം നൽകുന്ന മനുഷ്യരുണ്ടെന്നേ.....❤️🖤🍀
അങ്ങനൊക്കെ ചിന്തിക്കുന്ന ഞാൻ എങ്ങനെയാണ് നിങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തരിക........
കടപ്പാട് 🙏🙏🙏🙏🙏
ആരാണ് എഴുതിയതെന്നൊന്നും അറീല.. പക്ഷേ ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കുറെയേറെ ആൺപെൺ മനസുകളെ അതേപോലെ വരച്ചിട്ടേക്കുന്നത് കണ്ടപ്പോ ഒരുപാട് അതിശയം തോന്നി ഷെയർ ചെയ്യുകയാണ്... ഇതെഴുതിയത് ആരായാലും നിങ്ങൾക്കൊരു വലിയ 🫂......
12/02/2025
01/01/2025
Happy New Year to all my dears... Wishing u all a great & wonderful year with lots of happiness, peace & prosperity... 🎉🎊
Happy Kiss Day!
Click here to claim your Sponsored Listing.