Nivedyam

Nivedyam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nivedyam, Lake side Road, near Huges sportsBegur, Vishwapriya Nagar, Begur, Bangalore.

Nivedyam Ayurveda Clinic offers authentic Ayurvedic treatments including Panchakarma therapy, Shirodhara, Abhyangam, stress management programs, PCOD/PCOS treatments, Swarnabindu Prashana, remedies for piles, and skin & hair treatments.

02/05/2022

Ayurvedic Immunity Promotion Methods.

The measures can be followed to the extent possible as per an individual’s convenience, they may possibly boost an individual’s immunity against infection.

17/12/2020

നമസ്കാരം
ഇന്നലെ തൃഫലചൂർണ്ണം ത്തെപ്പറ്റി പലരും പലവിധ സംശയങ്ങളുമായി ഗ്രൂപ്പിൽ വരികയുണ്ടായി.
ആയതിനാൽ ത്രിഫലയ പറ്റി
അറിയാവുന്ന കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

കടുക്ക, താന്നിക്ക, നെല്ലിക്ക ഇതാണ് ആ മൂന്ന് ഫലങ്ങൾ.ഇവ മൂന്നും ഉണക്കയായി വാങ്ങി കഴുകി വൃത്തിയാക്കി കുരുവും മറ്റും കളഞ്ഞു തോട്മാത്രം വെവ്വേറെ ഉണക്കി ശീലപൊടിയാക്കി തുല്യഅളവിൽ ഒന്നിച്ചു ചേർക്കുക.

ഇതാണ് ആയുർവേദത്തിലെ അതിവിശിഷ്ടമായ, രസായന ഗുണമുള്ള ത്രിഫല എന്ന ഔഷധ കൂട്ട്.
പല ആയുർവേദ ഔഷധങ്ങളിലും ഈ ചൂർണം പ്രധാന ചേരുവയാണ്.
ഈ ചൂർണ്ണ ത്തിന്റെ ചെറിയ കൈപ്പ് പോയി കിട്ടുവാൻ ഇരട്ടിമധുരവും, മറ്റ് ഔഷധങ്ങളും ഇപ്പോൾ പലരും ചേർത്തു വരുന്നു
മുത്തശ്ശി വൈദ്യത്തിലും പലതരത്തിലും ത്രിഫല പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ഗുണങ്ങൾ: ഇത് ഉപയോഗിക്കുന്നയാൾ ഒരു പുരുഷായുസ്സ് മുഴുവൻ കാഴ്ച ഉള്ളവരായി ഇരിക്കും എന്നാണ് വിധി.
ചൂർണ്ണം മുറിവിൽ ഇട്ടാൽ രക്തം പെട്ടെന്ന് നിൽക്കുകയും പഴുക്കാ തിരിക്കുകയും ചെയ്യും.
പ്രമേഹത്തിന് ഇതൊരു നല്ല മരുന്നാണ്. കൂടാതെ മേദസ്സു കുറച്ച് കൊളസ്ട്രോൾ ഇല്ലാതാക്കുകയും, രക്തസമ്മർദ്ദം സന്തുലിതാവസ്ഥയിൽ ആക്കുകയും ചെയ്യും.
തൊലി ചുക്കിചുളിയാതെ ഇരിക്കുവാനും, ദഹനത്തെ ഉണ്ടാക്കി വിശപ്പു കൂട്ടുവാനും,
ഒരു ലഘു വിരേചന ഔഷധം ആയതിനാൽ വയറു സംബന്ധമായ 90% രോഗങ്ങളും വരാതിരിക്കുവാനും ഇത് വിശേഷപ്പെട്ടതാണ്
ഉഷ്ണകാലം ആയാൽ ശരീരത്തിൽ ചൂട് കുരു പൊങ്ങിയാൽ ചൂർണ്ണം അൽപമെടുത്ത് ശരീരത്തിൽ തേച്ചു കുളിക്കുന്നത് ആയാൽ രണ്ടുമൂന്ന് ദിവസം കൊണ്ട് കുരു നിശ്ശേഷം മാറുന്നതാണ്.

വിദേശരാജ്യങ്ങളിലെ പല പഠനങ്ങളിലും ഇത് കാൻസറിന് പോലും ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചൂർണം കഷായംവെച്ച് നല്ല പോലെ അരിച്ചു കണ്ണ് കഴുകിയാൽ തിമിരം വരാതിരിക്കുകയും, കണ്ണിനു തെളിച്ചം കിട്ടുകയും ചെയ്യും
ഇനിയും അറിയുന്നതും അറിയാത്തതും ആയ ഒരുപാട് ഗുണങ്ങൾ ത്രിഫല ചൂർണത്തിനുണ്ടു.
10gm തൊട്ടു 20gm വരെ രാത്രിയിൽ കിടക്കാൻനേരം ചൂടായി തണുത്ത വെള്ളത്തിൽ കഴിക്കുക.

ത്രിഫലാചൂർണ്ണത്തിന്റെ കുറെയൊക്കെ ഗുണഗണങ്ങൾ മനസ്സിലായി കാണുമെന്ന വിശ്വാസത്തോടെ നന്ദി 🌹

14/12/2020
08/12/2020

Shirodhara

07/12/2020

*ഞവരക്കിഴി*
ഞവരക്കിഴി എങ്ങിനെ ഉണ്ടാക്കാം, എന്തിനൊക്കെ ഉപയോഗിക്കാം എന്നു നോക്കാം... ഒരു വർഷം മുതൽ പഴക്കമുള്ള ഞവര നെല്ല് കുത്തി തവിടുകളയാതെ ഉമി മാത്രം നീക്കിയെടുക്കുക. ശേഷം നെല്ലോ കല്ലോ ഒക്കെയുണ്ടെങ്കിൽ അതും നീക്കി ഒരു നീര് കഴുകി അരി വൃത്തിയാക്കാം. തലേദിവസം തന്നെ തയ്യാറാക്കി വയ്ക്കുന്ന കുറുന്തോട്ടി കഷായം അരിച്ചെടുത്തു അതിൽ വൃത്തിയാക്കിയ അരി ഇട്ടു നന്നായി വേവിച്ചെടുക്കാം, അതിന് ശേഷം ഒരുലിറ്റർ മുതൽ ഒന്നര ലിറ്റർ വരെയും നല്ല പശുവിൻ പാലും അരിച്ചെടുത്ത കുറുന്തോട്ടി കഷായം വും ചേർത്ത് ഉരുളിയിൽ ഇട്ട് നന്നായി ഇളക്കി വെള്ളം വറ്റിക്കുക.... ഇത് ചട്ടുകത്തിൽ കനത്തിൽ കോരിഎടുക്കാൻ പറ്റുന്നരീതിയിൽ ആയിരിക്കണം. അധികം വറ്റിപ്പോകരുത്, അതുപോലെ തന്നെ അടിയിൽ പിടിച്ചു കരിഞ്ഞും പോകരുത്. ഈ ഞവരപ്പയാസം ഒരു മുഴം നീളവും വീതിയുമുള്ള തോർത്തിൽ ഒരേ അളവിൽ നാലു കിഴികൾ ആക്കി കെട്ടിയെടുക്കാം( ഒരേ സമയം രണ്ടു വശത്തുനിന്നും രണ്ടുപേരാണ് കിഴി ചെയ്യുന്നതെങ്കിൽ നാലു കിഴി മതിയാവും ) അതിന് ശേഷം ഒന്നരലിറ്റർ കുറുന്തോട്ടി കഷായവും പാലും ചേർത്ത് ഉരുളിയിൽ വച്ചു തിളപ്പിച്ച്‌ ആ കഷായം വറ്റുന്നത് വരെ രോഗിയുടെ ശരീരത്തിൽ ഒരേ ചൂടിൽ അനുലോമമായി കിഴി തേച്ചു പിടിപ്പിക്കാം. ഇടയ്ക്കിടയ്ക്ക് കയ്യുകൾ ശരീരത്തിൽ ഓടിച്ചുകൊണ്ട് ശരീരം അധികം തണുക്കാതെ സൂക്ഷിക്കാം. 45 മിനിറ്റ് മുതൽ 90മിനിറ്റ് വരെ ഈ ചികിത്സ രോഗിയുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും തുടരുക. ഇതിന്റെ തന്നെ ചെറു ചൂടുള്ള കുഴമ്പ് ഉപയോഗിച്ച് മുഖവും മസ്സാജ് ചെയ്യാം. ഞവരക്കിഴിക്ക്‌ മുന്നേ 15 മുതൽ 20മിനിറ്റ് വരെ ഒരു മൃദു അഭ്യഗം ചെയ്യണം, ഞവര അധികം നിന്ന് ശരീരം തണുത്തുവിറക്കാതെ ഞവരയുടെ കളി നീക്കം ചെയ്തു നന്നായി ശരീരം ക്ളീൻ ആക്കിയതിനു ശേഷം അതേ തൈലം ചെറു ചൂടിൽ ശരീരമാസകലം തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞു ചെറു ചൂടുള്ള കുറുന്തോട്ടികഷായമോ, നാല്പ്പാമാരക്കഷായമോ ഉപയോഗിച്ചു രോഗിയെ കുളിപ്പിച്ച് രാസ്നാദി നിറുകയിൽ തടവി വിശ്രമിക്കാൻ വിടാം. വാതസംബന്ധമായ ചികിത്സ, ശരീരം പോഷിപ്പിക്കുന്നതിനുള്ള ചികിത്സ, അസ്ഥികൾക്കും, നാഡികൾക്കും ബലം നൽകുവാനും സൗന്തര്യം ഉണ്ടാക്കുന്നതിനും വിധിയാംവണ്ണം ഞവരക്കിഴി ഉത്തമം.

രോഗാനുസൃതമായി ഞവരയോടൊപ്പം, ആട്, പോത്ത്, മുയൽ, കാടക്കോഴി, കരിംകോഴി എന്നിവയുടെ മാംസം അല്ലെങ്കിൽ സൂപ് എന്നിവയും ചേർത്ത് ഞവരക്കിഴി നിർമ്മിച്ച് ഉപയോഗിക്കാറുണ്ട്.

27/11/2020

Ayurdham: Ayurveda treatment at your home. For more detail contact us @ 9847766248, 9847766249

24/11/2020

Ayurveda Treatment At Your Home

Want your business to be the top-listed Beauty Salon in Bangalore?
Click here to claim your Sponsored Listing.

Website

Address

Lake Side Road, Near Huges SportsBegur, Vishwapriya Nagar, Begur
Bangalore
560068

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm