Health and Healing Talks

Health and Healing Talks

Share

Initiative by a group of Ayurvedic doctors and researchers to improve and innovate genuine Ayurveda

10/01/2024

ആയുർവേദം എന്നാൽ ഉഴിച്ചിലും പിഴിച്ചിലും തിരുമ്മും എന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്.. അത് തന്നെയാണ് പഞ്ചകർമ്മം എന്നൊരു തെറ്റിദ്ധാരണയും ഉണ്ട്.
എന്നാൽ എന്താണ് യഥാർത്ഥ പഞ്ചകർമ്മം?
മനസിലാക്കാം ഈ വിഡിയോയിലൂടെ..

#പഞ്ചകർമ്മ

28/12/2023

"പാരമ്പര്യ വൈദ്യവും മെഡിക്കൽ കൗൺസിൽ നിയമങ്ങളും "

ഇന്ത്യയിലെ നിയമപ്രകാരം ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദവും കേരള/സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ മാത്രമാണ് ചികിത്സിക്കാൻ യോഗ്യർ. അല്ലാത്തവരെല്ലാം വ്യാജ ചികിത്സകരാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ പതിനായിരത്തിൽപരം വ്യാജൻമാർ ഉണ്ടെന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നുന്നുണ്ടോ?
എന്നാൽ യാഥാർത്ഥ്യം അതാണ്.അത്തരത്തിള്ള വ്യാജൻമാരെ അറിഞ്ഞോ അറിയാതെയോ നമ്മൾ ജനങ്ങൾ തന്നെ വളർത്തി വലുതാക്കുകയും മറ്റുള്ളവരെയും അതേ കുഴിയിൽ ചാടിക്കുകയും ചെയ്യുന്നു.
അവർ പല രൂപത്തിലും വിലസുന്നു.
ഉഴിച്ചിലുകാർ, മർമ്മ ചികിത്സകർ, ഒറ്റമൂലിചികിത്സകർ, പാരമ്പര്യ വൈദ്യം, നാട്ടു വൈദ്യം, ആദിവാസി വംശീയ വൈദ്യം തുടങ്ങിയ പല മേഖലകളിൽ വ്യാപിച്ച് കിടക്കുന്നു.
ഇവർ നാടിനുതന്നെ അപകടം സൃഷ്ടിക്കുന്നു.

ഇവയെല്ലാം യഥാർത്ഥമോ വ്യാജമോ?
അറിയാം നിയമങ്ങൾ വീഡിയോയിലൂടെ ⬇️

13/12/2023

ഏകദേശം ഒരു വർഷം മുൻപാണ് ആ പയ്യൻ എന്റെ പരിശോധന മുറിയിൽ എത്തിയത്.🧑‍⚕️ കൊറിയൻ ഡ്രാമയിലൊക്കെ കാണും പോലെ ഒരു ഭംഗിയുള്ള പയ്യൻ. സ്കൂൾ കുട്ടി ആവുമെന്നാണ് കരുതിയത്. 25 വയസ്സുള്ള ഐ ടി ജോലിക്കാരൻ🧒🏻.
കക്ഷിക്ക് തോളിനു വേദന, കഴുത്തു വേദന, തല വേദന, പുറം വേദന അങ്ങനെ ആകെ മൊത്തം വേദന.
സ്വന്തമായി ഒരു വലിയ ഫയലും ഉള്ളിൽ നിറയെ റിപ്പോർട്സും ഉണ്ട്. X-ray, MRI, CT ഉൾപ്പടെ എല്ലാ ടെസ്റ്റുകളും ചെയ്തിട്ടുണ്ട്. മൂന്നാല് വർഷമായി പ്രശ്നങ്ങൾ തുടങ്ങിയിട്ട്. പല ചികിത്സകളും ചെയ്തു. മസിൽ പെയിൻ ആണ്. സാരമില്ല. കാര്യമാക്കണ്ട എന്ന് പലരും പറഞ്ഞത്രേ. ഇപ്പോൾ മിക്ക ആളുകൾക്കും ഇതൊക്കെ ഉണ്ടുപോലും. കട്ടു കഴയ്ക്കുന്ന വേദനയെ ഗൗനിക്കാതിരിക്കാൻ പറ്റണ്ടേ ഡോക്ടറെ എന്ന് രോഗിയും.
ശീതീകരിച്ച ഓഫീസ് മുറിയിലിരുന്നാണ് ജോലി.🥶 വിട്ടുമാറാത്ത മൂക്കടപ്പും ഉണ്ട്. ആവി പിടിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്ന് അവൻ ചോദിക്കുന്നു.
തലയിൽ എണ്ണ ഒന്നും വയ്ക്കുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. സിൽക്ക് പോലത്തെ മുടിയിൽ വിരൽ കടത്തി കുടഞ്ഞു കൊണ്ട് ഇല്ല എന്ന് പറഞ്ഞു ചിരിച്ചു ആ പയ്യൻ. എണ്ണയൊക്കെ വച്ചാൽ ഇങ്ങനെ സ്റ്റൈൽ ആയിട്ട് മുടി ഇടാൻ പറ്റുമോ😉. കഴുത്തിന്റെ കശേരുക്കളിൽ ഉണ്ടാവുന്ന തേയ്മാനവും വീക്കവും മൂലം ഉണ്ടാവുന്ന സർവിക്കൽ സ്പോൺടൈലോസിസ് എന്ന അസുഖം ആണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അപ്പോഴത്തെ നീർക്കെട്ടും വേദനയും മാറാൻ ചെറിയ മരുന്നുകൾ കൊടുത്തു. തലയിൽ വച്ചു കുളിക്കാൻ എണ്ണ കൊടുത്തപ്പോൾ അവൻ സങ്കടത്തോടെ മുടിയിൽ വിരലോടിച്ചു.
എണ്ണ വച്ചിട്ട് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞോളാൻ പറഞ്ഞപ്പോൾ ഒരു ചിരി😁.
ആധുനികതയുടെ ഭാഷ കൊണ്ട് വായിക്കാനാവാത്ത പലതും ആയുർവേദം കൊണ്ട് വായിക്കാനാകും. ആ പ്രശ്നങ്ങൾക്ക് ഇവിടെ പരിഹാരവുമുണ്ട്🤗.
ആഹാരപഥ്യവും, ശീതികരിച്ച മുറിയിലിരുന്നു ജോലി ചെയ്യുന്നത് കൊണ്ടും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും അല്പം വ്യായാമവും നിർദ്ദേശിച്ചു.
പിന്നെയും പല തവണ അവൻ വന്നു. ഓരോ തവണയും ആശ്വാസമുണ്ടെന്ന് പറഞ്ഞു. പിന്നെ ആളെ കാണാതായി. ഞാൻ പതിയെ അവനെ മറന്നു.
അനിയത്തിക്ക് വീണ്ടും ഇതേ പ്രശ്നം എന്നും പറഞ്ഞാണ് ആളെത്തിയത്. വീട്ടുകാർ കൊച്ചിനെ ഏതോ പ്രമുഖ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി. മൂപ്പര് രണ്ടാഴ്ച തിരുമ്മിയത്രേ.😆 കിട്ടാനില്ലാത്തതും വിലപിടിപ്പുള്ളതുമായ മരുന്നുകൾ ചേർത്ത എന്തോ വലിയ കിഴി ഒക്കെ ചെയ്തു പോലും🙆. ഒരു ദിവസം വാങ്ങിയ പൈസ കേട്ടിട്ട് കണ്ണ് തള്ളി. അവളുടെ ചേട്ടന് ആകെ മൊത്തം ചികിത്സക്ക് അത്ര പണം ചിലവായിട്ടുണ്ടാവില്ല.😳
ഒരു ഡോക്ടർ ഒരു ടെസ്റ്റ്‌ ചെയ്യാനോ മരുന്ന് കഴിക്കാനോ പറഞ്ഞാൽ ആയിരം സംശയങ്ങൾ ചോദിക്കുന്നവർ ഏതെങ്കിലും മുറി വൈദ്യൻ പറയുന്നതൊക്കെ കണ്ണും പൂട്ടി അനുസരിക്കും.
രണ്ടു ഗുളികകൾ കൊടുത്തപ്പോൾ അലർജി ഉണ്ടാകുമോന്ന്, കണ്ടെന്റ്സ് എന്തൊക്കെയാണെന്ന്, എണ്ണ വയ്ക്കാൻ പറഞ്ഞപ്പോ മുടി കൊഴിയുമോന്ന്!
കലികാലം അല്ലാതെന്ത്!😫

ഈ വ്യാജ വൈദ്യൻമാരുടെ അടുത്ത് പോയി, ചക്ക വീണു മുയൽ ചത്തത് പോലെ ആർക്കെങ്കിലും രോഗം കുറഞ്ഞാൽ പിന്നത് അത്ഭുത രോഗശാന്തി കേന്ദ്രമായി മാറുകയാണ്. പ്രബുദ്ധത കൊട്ടി ഘോഷിക്കുന്ന മലയാളിക്ക് ഇത്തരം തട്ടിപ്പുകളിൽ പോയി വീഴാൻ യാതൊരു മടിയുമില്ല താനും.😎
പറ്റിക്കപ്പെടാൻ തയ്യാറായി ഒരു സമൂഹം ഇവിടെ അലസരായി കാത്തിരിക്കുമ്പോൾ വ്യാജന്മാർ തങ്ങളുടെ സിദ്ധികൾ പുറത്തെടുക്കുക തന്നെ ചെയ്യും. രണ്ടു കഷ്ണം താളിയോലയും കാവി വസ്ത്രവും നീണ്ട താടിയുമുണ്ടെൽ ആർക്കും വൈദ്യൻ ആകാവുന്ന അവസ്ഥ. അതാണ് മാറേണ്ടത്. യോഗ്യതയുള്ളവരുടെ അടുത്ത് പോകാൻ ഓരോരുത്തരും തയ്യാറാകണം. വ്യാജന്മാരുടെ അടുത്തു പോയി പറ്റിക്കപ്പെട്ടിട്ട് ശാസ്ത്രത്തെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ല. യഥാർത്ഥ ശാസ്ത്രം പ്രയോഗിക്കാനറിയുന്നവന്റെ അരികിൽ പോവുകയാണ് വേണ്ടത്.
പക്ഷേ ഒന്നുണ്ട്, യഥാർത്ഥ ആയുർവേദത്തിന്റെ ഗുണം ഒരിക്കൽ മനസ്സിലായാൽ പിന്നെ ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ടി വരില്ല.👍🏻

ഒറിജിനലിനെക്കാൾ വ്യാജൻമാർ വാഴുന്ന ഈ അണ്ഡകടാഹത്തിൽ ഇവരെ തിരിച്ചറിയുന്നതോ കഠിന കഠോരം ...🙏

✍️ Dr.Salini C. K
Health and Healing Talks

22/11/2023

🍀എന്തുകൊണ്ടാണ് കരൾ രോഗങ്ങൾ കൂടി വരുന്നത്...

🍀ജീവിതശൈലി എങ്ങനെയാണ് കരളിനെ ബാധിക്കുന്നത്..

🍀ആയുർവേദ മരുന്നുകൾ കരൾ രോഗത്തിന് കാരണമാകുന്നുണ്ടോ...

കരളും ആയുർവേദവും
Dr. രതി ബി ഉണ്ണിത്താൻ
റിട്ടയെർഡ് ഡിഎംഒ, ഐ എസ് എം ഡിപ്പാർട്മെന്റ് സംസാരിക്കുന്നു.

#കരൾ #കരളുംആയുർവേദവും

08/11/2023

"ആയുർവേദ ശാസ്ത്രത്തിലെ
🧑🏻‍⚕️ഒറിജിനലും
🥷ഡ്യൂപ്ലിക്കേറ്റും"

🍀🍀🍀🍀🍀🍀🍀🍀🍀🍀

"ആയുർവേദം"🌿
താളിയോലകളിൽ ചിട്ടപ്പെടുത്തിയ ✍🏻 ഒരു ചികിത്സ സമ്പ്രദായമായതിനാൽതന്നെ അതിന്റെ ചുറ്റുവട്ടത്ത് പാരമ്പര്യമായി വ്യാജ ചികിത്സകരും 🥷 അരങ്ങ് വാഴുന്ന ഒരു നാടാണ് നമ്മുടെ ഈ കൊച്ചു കേരളം🌴.

"Ayurveda the way of life🧘" എന്ന് പറയുമ്പോൾ തന്നെ, നീന്തിയാൽ കരയടുക്കാത്ത 🏊🏼‍♂️ ഒരു ചികിത്സാ പദ്ധതി കൂടി അതിലുണ്ടെന്ന് നമ്മൾ കൂട്ടിവായ്ക്കണം. അതിന്റെ ഒരരികിൽ പോയി ചൂണ്ടയിട്ടാൽ ചെറിയ ഒരു നത്തോലി മാത്രമാകും കുരുങ്ങുന്നത് 🎣.
സാഹിത്യത്തിലൂടെ കവി ഉദ്ദേശിച്ചത് ആയുർവേദമെന്ന മെഡിക്കൽ സയൻസിന്റെ വ്യാപ്തിയെ പറ്റിയും സാധാരണക്കാർക്ക് അതിലുള്ള ഗ്രാഹ്യത്തെപറ്റിയുമാണ് 🤔.
രോഗിയുടെ ശരീരഘടനയോ, ശരീരശാസ്ത്രമോ, രോഗകാരണമോ, രോഗനിർണ്ണയമോ മനസ്സിലാക്കണമെങ്കിൽ അത് " ആയുർവേദ ശാസ്ത്രം അഭ്യസിച്ച 👨‍⚕👩‍⚕ ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രമെ സാധ്യമാകു...

വേദനയെന്ന് കേൾക്കുമ്പോഴേ വ്യാജന്റെ തിരുമ്മ
ൽ ഏറ്റുവാങ്ങി എല്ലുകളുടെ 🦴എണ്ണം കൂട്ടാതെ, തട്ടികൂട്ട് പൊടികൈകൾ പരീക്ഷിച്ച് Liver അടിച്ചുപോകാതെ രോഗകാരണം കണ്ടെത്താൻ കൂടി നമ്മൾ ശ്രദ്ധിക്കുക.

ആയുർവേദ ശാസ്ത്രത്തെ പറ്റി ആധികാരികമായി പറയുവാൻ അറിയാത്തവരുടെ അഭിപ്രായങ്ങളിലും നിർദേശങ്ങളിലും തെറ്റിദ്ധരിക്കപ്പെടാതെ ഒരു അംഗീകൃത ആയുർവേദ ഡോക്ടറുടെ സഹായം ഉറപ്പുവരുത്തുക . 👍🙏

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

01/11/2023

ആയുർവേദ ശാസ്ത്രത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങൾ ഇനിയുമവസാനിക്കുന്നില്ല. അവയവങ്ങൾ തകരാറിലാകുമെന്ന തരത്തിലുള്ള ചില കള്ളപ്രചരണത്തിന്റെ പുതിയ തന്ത്രങ്ങൾ ജനങ്ങളെ വ്യാകുലരാക്കുന്നു. ഹും...
ഭംഗിയായി നടക്കട്ടെ.

എന്തായാലും നമ്മുടെ മാഷിനും ഡോക്ടർക്കും എന്താണ് പറയാനുള്ളതെന്ന് കൂടി കേൾക്കാം⬇️

#കരൾ #കരളുംആയുർവേദവും

31/10/2023

പൊതുജനാരോഗ്യം മുൻനിർത്തി യഥാർത്ഥ ആയുർവേദം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം ആയുർവേദ ഡോക്ടർമാരും റിസേഴ്ച്ചേഴ്സും ഒരുക്കുന്ന സംരംഭമാണ്
Health and Healing Talks

ഇന്ന് നാം കാണുന്നത് അശാസ്ത്രീയ ചികിത്സകളും കപടവൈദ്യവും തിങ്ങി നിന്ന് ശ്വാസം മുട്ടിക്കുന്ന അവസ്ഥയാണ്.
ഒറ്റ നോട്ടത്തിൽ സാധാരണക്കാരന് തിരിച്ചറിയാൻ കഴിയാത്ത വിധം പാരമ്പര്യവൈദ്യവും പിപ്പിടി വിദ്യകളും അരങ്ങുവാഴുന്നു. മറ്റൊരു ഭാഗത്തു മെഡിക്കൽ സിസ്റ്റങ്ങൾ തമ്മിൽ തല്ലുന്നു.
ഒരു വിഭാഗം ആയുർവേദമാണ് ശരിയെന്ന് പറയുമ്പോൾ മറുവിഭാഗം അലോപതി മാത്രമാണ് പൊതുജന ആരോഗ്യത്തിൻ്റെ അവസാനവാക്ക് എന്ന് പറയുന്നു.
ആരാണ്?എവിടെയാണ്? യഥാർദ്ധ ഡോക്ടർമാർ?
ഏത് ചികിത്സയാണ് തിരഞ്ഞെടുക്കേണ്ടത്?
തുടങ്ങിയ ചിന്തകളാൽ പകച്ച് നിൽക്കുന്ന ഈ അവസ്ഥയിൽ പൊതുജനങ്ങളെ തികച്ചും നേരായ വഴിയിലൂടെ കൈപിടിച്ച് നടത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം.

നമ്മൾ ദൈനംദിന ജീവിതത്തിൽ അറിയാൻ ആഗ്രഹിക്കുന്ന, അറിഞ്ഞിരിക്കേണ്ട ആരോഗ്യ സംബന്ധമായ വിഷയങ്ങളാണ് ഈ ചാനലിൽ കൂടുതലായി പ്രതിപാദിക്കുന്നത്.

ഇതിലെ ഓരോ ഉള്ളടക്കങ്ങളും പ്രഗൽഭരായ ഡോക്ടർമാരാൽ തയ്യാറാക്കപ്പെട്ടതാണ്.

ഇവിടെ ഒരു ചികിത്സാ ശാസ്ത്രത്തെയും ഇകഴ്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നില്ല. പൊതുജന നന്മ ഉൾക്കൊണ്ട്
തെറ്റിദ്ധരിപ്പിക്കലുകൾക്കുള്ള മറുപടികൾ മാത്രം.

നന്ദി🙏

Website

Alerts

Be the first to know and let us send you an email when Health and Healing Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.