Ped talks with Dr Rejitha

Ped talks with Dr Rejitha

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ped talks with Dr Rejitha, Health/Beauty, Children’s clinic, Cherthala.

I am Dr. Rejitha Nandini, a pediatrician from Kerala, On this page, you’ll find expert advice on child nutrition, common childhood illnesses, immunization schedules, and age-specific parenting tips for newborns, toddlers, and adolescents.

27/05/2026

ശരിയല്ലേ?

24/05/2026

ജോലിക്കും പഠിത്തതിനുമായി മക്കളെ വിട്ടു മാറി നിൽക്കേണ്ടി വരുന്ന അമ്മമാർക്കായി.....

23/05/2026

കയ്യിൽ ഇരിക്കുമ്പോൾ സുഖമായി ഉറങ്ങുന്ന കുഞ്ഞ്.. കട്ടിലിൽ കിടത്തിയാൽ ഉടനെ ഉണർന്നു കരയും.. എന്ത് കൊണ്ടാണിത്....

20/05/2026

റീൽസും ഷോർട്സും കാണുന്ന ഒരു കുഞ്ഞിന്റെ parent ആണ്‌ നിങ്ങളെങ്കിൽ ഈ video നിങ്ങൾക്കുള്ളതാണ്. ...

19/05/2026

Relatable?

18/05/2026

🍠🥔 കുഞ്ഞിന് മധുരണക്കിഴങ്ങോ ഉരുളക്കിഴങ്ങോ നല്ലത്
ഒപിയിൽ പല അമ്മമാരും ചോദിക്കും :

🥔 Potato ( ഉരുളക്കിഴങ്ങ്)
✔️ ദഹിക്കാൻ എളുപ്പ്
✔️ Smooth texture → കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ നല്ലത്
✔️ Energy നൽകും ⚡
⚠️ പക്ഷേ:
• Fiber കുറവ്
• Vitamins കുറവ്
• ഇത് മാത്രം മതിയാകില്ല
👉 Starter food ആയി നല്ലത്
➡️ ഏതു പ്രായത്തിലും ആഴ്ചയിൽ 1-2 തവണ മാത്രം.

🍠 മധുരക്കിഴങ്ങ്
✔️ Vitamin A ധാരാളം 🧡
✔️ കണ്ണിനും immunity-ക്കും നല്ലത് 👀🛡️
✔️ Fiber കൂടുതലാണ് → motion better 🚼
✔️ Naturally sweet → കുഞ്ഞുങ്ങൾക്ക് ഇഷ്ടമാകും 😋
👉 കൂടുതൽ nutritious choice മധുരക്കിഴങ്ങ് ആണ് 🌿
ആഴ്ചയിൽ 3-4 തവണ നൽകാം.

ഓരോ പ്രായത്തിലും എങ്ങനെ നൽകാം :

👶 6–7 മാസം
✔️ ഉരുളക്കിഴങ്ങു
✔️ മധുരക്കിഴങ്ങു
👉 നന്നായി വേവിച്ച്, വെള്ളം /തേങ്ങാപ്പാൽ ചേർത്ത് കുറുക്ക് പോലെ ആക്കിയത് നൽകുക.
👉 2–3 spoon മുതൽ തുടങ്ങാം 🥄

👶 7–9 മാസം
👉 മധുരക്കിഴങ്ങു + പരിപ്പ്
👉 ഉരുളക്കിഴങ്ങു +ക്യാരറ്റ് ( vitamin a ലഭിക്കാൻ )

✔️ നന്നായി ഉടച്ച് നൽകുക. വെള്ളം ചേർക്കണം എന്നില്ല

👶 9–12 മാസം
👉 Sweet potato വേവിച്ച് ചെറിയ കഷണങ്ങൾ ആക്കിയത്.
👉 Potato വേവിച്ച് ചെറിയ കഷ്ണങ്ങൾ ആക്കിയത്.
➡️ Steam ചെയ്യുകയോ / pressure cook ചെയ്യുകയോ ആവാം 🍲
✔️ Finger food രൂപത്തിൽ നൽകാം 👶

👶 1 വയസിന് ശേഷം
👉 Sweet potato cubes /sticks
ബട്ടർ /എണ്ണ /നെയ് ചേർത്ത് ഒന്ന് sautee ചെയ്താൽ രുചിയും പോഷകവും കൂടും 🌿
👉 Potato :കറി /stew / മെഴുക്കുപുരട്ടി 🥘

👩‍⚕️ Pediatrician tip:
👉 മലം പിടിത്തം( constipation) ഉണ്ടെങ്കിൽ
➡️ Sweet potato സഹായിക്കും 🌿

👉 Weight gain കുറവാണെങ്കിൽ
➡️ Ghee ചേർക്കുക 🧈

👉 വയറിളക്കമുള്ളപ്പോൾ
➡️ sweet potato ഒഴിവാക്കുക 🚫

🚫 “കുഞ്ഞിന് ഇഷ്ടമാണ്” എന്ന് കരുതി ഒരേ food ദിവസവും കൊടുക്കരുത്

അതിലൂടെ:

• Nutrition gaps
• Poor appetite
• Feeding issues

തുടങ്ങിയവ ഉണ്ടാവാം.

16/05/2026

കുട്ടികളെ തല്ലാമോ? നിങ്ങൾക്ക് ചെറുപ്പത്തിൽ കിട്ടിയ തല്ല് നിങ്ങളെ എങ്ങനെ ബാധിച്ചു?
Positive /negative?

15/05/2026

നവജാത ശിശുക്കളെ കാണാൻ പോകുമ്പോൾ ഇത്രയും ശ്രദ്ധിക്കുമല്ലോ
whatsapp : +91 85901 23276 for consultations

14/05/2026

അമ്മയെ കണ്ടില്ലെങ്കിൽ എല്ലാ ഭക്ഷണവും കഴിക്കും. ..കണ്ടാലോ പാൽ മാത്രം മതി
online consult : +91 85901 23276

12/05/2026

📚 ആദ്യമായി കുഞ്ഞിനെ സ്കൂളിൽ വിടുകയാണോ?
അപ്പോൾ മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ ❤️

സ്കൂൾ തുടങ്ങുന്നത് കുഞ്ഞിനേക്കാൾ പലപ്പോഴും മാതാപിതാക്കൾക്കാണ് കൂടുതൽ anxiety ഉണ്ടാക്കുന്നത് 😊
കുറച്ച് തയ്യാറെടുപ്പുകൾ ചെയ്താൽ ഈ മാറ്റം കുഞ്ഞിനും parents-നും വളരെ എളുപ്പമാക്കാം 🌸

✨ കുഞ്ഞിനെ സ്കൂളിന് തയ്യാറാക്കാൻ സഹായിക്കുന്ന 5 പ്രധാന കാര്യങ്ങൾ:

🌼 1. Separation Practice തുടങ്ങൂ
ഇടയ്ക്കിടെ ചെറിയ സമയത്തേക്കെങ്കിലും കുഞ്ഞിനെ വിട്ട് മാറി നിൽക്കാൻ ശീലിപ്പിക്കുക.

ആദ്യത്തിൽ കുഞ്ഞ് കരയാം 😢
പക്ഷേ പലപ്പോഴും 5–10 മിനിറ്റിനുള്ളിൽ തന്നെ settle ആവും.

ഇങ്ങനെ മുൻകൂട്ടി ശീലിപ്പിക്കാതെ ഒരുമിച്ച് 6–8 മണിക്കൂർ parents-നെ വിട്ടുനിൽക്കേണ്ടി വരുമ്പോൾ കുഞ്ഞിന് വലിയ anxiety ഉണ്ടാകാം.

🌼 2. നിങ്ങളുടെ anxiety കുഞ്ഞിന്റെ മുന്നിൽ കാണിക്കരുത്
“ഇവൻ സ്കൂളിൽ എങ്ങനെയായിരിക്കും?”
“അത്രയും സമയം ഇരിക്കുമോ?”
എന്നിങ്ങനെ ഉള്ള ആശങ്കകൾ കുഞ്ഞിന്റെ മുന്നിൽ ആവർത്തിച്ച് പറയരുത്.

കുഞ്ഞുകൾ parents-ന്റെ emotions വളരെ വേഗം പിടിച്ചെടുക്കും ❤️

സ്കൂളിനെ കുറിച്ച് എപ്പോഴും calm & positive ആയി മാത്രം സംസാരിക്കുക ✨

🌼 3. Morning Routine മുൻകൂട്ടി practice ചെയ്യൂ
സ്കൂൾ തുറക്കാൻ ഒരു ആഴ്ച മുമ്പെങ്കിലും:

☀️ നേരത്തെ എഴുന്നേൽക്കുക
🥣 Breakfast കഴിക്കുക
👕 Dress ചെയ്ത് ready ആകുക

ഇതൊക്കെ practice ചെയ്താൽ school mornings വളരെ എളുപ്പമാക്കും 😊

🌼 4. ഉറക്കസമയം പതുക്കെ ശരിയാക്കുക 😴
Late ആയി ഉറങ്ങുന്ന കുഞ്ഞുങ്ങളാണെങ്കിൽ ഒരു ദിവസം കൊണ്ട് schedule മാറ്റാൻ ശ്രമിക്കരുത്.

⏰ ദിവസവും 15 minutes വീതം bedtime നേരത്തെയാക്കുക.

കുഞ്ഞിന്റെ sleep routine ശരിയാകാൻ സാധാരണയായി 7–10 ദിവസം വരെ എടുക്കാം ❤️

🌼 5. സ്കൂളിനെ ഭയപ്പെടുത്തി പരിചയപ്പെടുത്തരുത് 🚫
❌ “ടീച്ചർ അടിക്കും”
❌ “വഴക്ക് പറയും”
❌ “സ്കൂളിൽ പോയാൽ അവർ നിന്നെ ശെരിയാക്കിക്കൊള്ളും ”

ഇങ്ങനെ പറഞ്ഞാൽ സ്കൂൾ ഒരു safe place അല്ലെന്ന ധാരണ കുഞ്ഞിൽ രൂപപ്പെടും 😔

പകരം ഇങ്ങനെ പറയൂ ❤️
✨ “അവിടെ friends ഉണ്ടാകും”
✨ “teacher stories പറയുമല്ലോ”
✨ “നിനക്ക് കളിക്കാം”

Positive association ആണ് ഏറ്റവും പ്രധാനപ്പെട്ടത് 🌸

💛 ഓർക്കൂ:
Adjustment takes time.
കരയുന്നത് normal ആണ്.
പക്ഷേ calm ആയ parents = confident കുട്ടി ❤️

👇 നിങ്ങളുടെ കുഞ്ഞ് ഈ വർഷമാണോ ആദ്യമായി സ്കൂളിൽ പോകുന്നത്?
Comments-ിൽ പറയൂ ❤️
ഈ post മറ്റൊരു അമ്മയ്ക്കോ അച്ഛനോ ഉപകാരപ്പെടുമെന്ന് തോന്നുന്നെങ്കിൽ share ചെയ്യാനും മറക്കല്ലേ 🌸

Photos from Ped talks with Dr Rejitha's post 11/05/2026

എന്റെ ക്ലിനിക്. ..

20 കൊല്ലത്തോളം ഞാൻ ജോലിചെയ്തത് ആശുപത്രികളിൽ ആണ്‌. ..
നഗരങ്ങളിൽ നിന്ന് മാറി, ചെറിയ ഒരു ഗ്രാമത്തിലേക്ക് ജീവിതം പറിച്ചു നട്ടപ്പോൾ തോന്നി, ഇനി ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യണ്ട. ..
സ്വന്തമായി ഒരു ചെറിയ ക്ലിനിക് തുടങ്ങി അവിടെ വരുന്ന കുഞ്ഞ് മക്കളെ നോക്കുന്ന ജോലി മതി എന്ന്. ..
അങ്ങനെ ആണ്‌
Dr Rejitha‘s Children's Clinic എന്ന എന്റെ ഈ ക്ലിനിക് തുടങ്ങാൻ തീരുമാനിച്ചത്. ...
ചേർത്തലക്ക് അടുത്ത് കളവംകോടം എന്ന സ്ഥലത്ത് ശക്തീശ്വരം ക്ഷേത്രത്തിനും CMS സ്കൂളിന്നും അടുത്ത്. ..
ഉത്ഘാടനം ചെയ്തത് ഇന്നലെ മാതൃദിനത്തിൽ എന്റെ അമ്മയാണ്. ..
അമ്മയല്ലെങ്കിൽ പിന്നെയാര്? ❤️

phone:9495870050

സ്നേഹത്തോടെ
Dr Rejitha

Want your business to be the top-listed Beauty Salon in Cherthala?
Click here to claim your Sponsored Listing.

Category

Address


Children’s Clinic
Cherthala