Reem Al Bawadi Beauty Parlour
Ladies Beauty Parlour - Quality services & Experienced staff All kind of beauty treatments
23/03/2024
Beautician with Henna Designer
Wanted a experienced Beautician Cum Henna Designer in a reputed beauty salon Salary Depend on their experience, with food & accommodation. contact :79042459 WhatsApp
94026210
Beautician with Henna Designer
Wanted a experienced Beautician cm Henna Designer in a reputed beauty salon Salary Depend on their experience, with food & accommodation. contact :79042459 WhatsApp
94026210
12/04/2016
സൌന്ദര്യം എന്നത് ആരോഗ്യമാണെന്ന് ഏറ്റവും ലഘുവായി സൌന്ദര്യസംരക്ഷണത്തെ കുറിച്ച് പറയാം. സൌന്ദര്യസങ്കല്‍പ്പത്തെ കുറിച്ച് പറയുമ്പോള്‍ യൌവ്വനം എന്ന അവസ്ഥയെ ആണ്, പൊതുവില്‍ അളവുകോലായി എടുക്കുക. എപ്പൊഴും ചെറുപ്പമായിരിക്കാന്‍ നാമോരോരുത്തരും ശരീരത്തില്‍ അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു അകാല നര വന്നു പെട്ടാല്‍ കറുപ്പിക്കാന്‍ ശ്രദ്ധിക്കുന്നു, മുഖത്തു ചുളിവു വീണാല്‍ ലേപനങ്ങള്‍ പുരട്ടുന്നു. ഇതൊക്കെ ആരോഗ്യത്തിന്‍റെ പരിധികളില്‍ പെടുമോ? മുഖത്തും മുടിയിലും പുരട്ടുന്ന കെമിക്കല്‍ ലേപനങ്ങള്‍ ഒഴിവാക്കി നാടന്‍ രീതികള്‍ ആരോഗ്യമുണ്ടാക്കും ഒപ്പം സൌന്ദര്യവുമെന്ന് എന്തേ ആരും ശ്രദ്ധിക്കാന്‍ കൂട്ടാക്കുന്നില്ല? പലര്‍ക്കും നാടന്‍ സൌന്ദര്യ മാര്‍ഗ്ഗങ്ങളെ കുറിച്ച് അറിവുണ്ടെങ്കില്‍ പോലും ആരും ചെയ്യാന്‍ കൂട്ടാക്കില്ല എന്നതാണ്, സത്യം. സമയക്കുറവും മിനക്കെടാനുള്ള താല്‍പ്പര്യക്കുറവും ഒന്നു മാറ്റി വച്ചാല്‍ സൌന്ദര്യത്തോടൊപ്പം ആരോഗ്യവും സ്വന്തമാക്കാം.
കുറച്ച് നാടന്‍ സൌന്ദര്യ സംരക്ഷിണികളെ പരിചയപ്പെട്ടാലോ?
പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടും വീട്ടിലിരുന്നു തന്നെ ചിലവ് കുറഞ്ഞ് കെമിക്കലുകളുടെ ദൂഷ്യം ശരീരത്തില്‍ ഏല്‍പ്പിക്കാതെ തന്നെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാം.
നാരങ്ങ: ശരീരം വൃത്തിയാക്കാന്‍ ഏറ്റവും പ്രയോജനപ്രദമായ ഒരു വസ്തുവാണ്, നാരങ്ങ. പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ചെയ്യാന്‍ നാരങ്ങ രണ്ടായി മുറിച്ച് കൈ-കാല്‍ വിരലുകളിലും പുറത്തുമൊക്കെ നന്നായി തേച്ച് അഴുക്കെടുത്തു കളഞ്ഞ് കഴുകിയാല്‍ മൃദുവും വൃത്തിയുമാകും.
കൈക്കും കാലിനും വേണ്ടി മാത്രവുമല്ല നല്ല തണുത്ത പച്ചവെള്ളത്തില്‍ നാരങ്ങാനീര്, ചേര്‍ത്ത് മുഖം കഴുകിയാല്‍ നല്ല തിളക്കം കിട്ടും.
ഓറഞ്ച് : ഓറഞ്ചിന്‍റെ തൊണ്ട് തമാശയ്ക്കായി കുട്ടികള്‍ കണ്ണില്‍ പിഴിഞ്ഞ് നീറ്റലുണ്ടാക്കാറുണ്ട്. എന്നാല്‍ ഈ തൊണ്ട് ഉണക്കി പൊടിച്ച് റോസ് വാട്ടറില്‍ ചാലിച്ച് മുഖത്ത് ലേപനം ചെയ്താല്‍ തിളക്കം കൂടും. അതുപോലെ കണ്ണില്‍ തേയ്ക്കുന്നത് ഓറഞ്ച് നീരാകട്ടെ, ഒരു തുള്ളി ഓറഞ്ച് നീര്, ഇരു കണ്ണിലും ഒഴിച്ചാല്‍ കണ്ണിന്, നല്ല തിളക്കം ലഭികും. കണ്ണിനും മുഖത്തിനും ഓറഞ്ച് നല്ലതാണെന്നര്‍ത്ഥം.
വെള്ളരിക്ക: വെയിലു കൊണ്ട് മുഖം കരുവാളിക്കുന്നവര്‍ക്ക് വെള്ളരിക്ക നന്നായി കുഴമ്പാക്കി കഴുത്തില്‍ ഉള്‍പ്പെടെ പത്തു മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകി കളയുന്നത് നല്ലതാണ്. ഇത് വട്ടത്തില്‍ മുറിച്ച് കണ്ണില്‍ വയ്ക്കുന്നത് താഴെയുള്ള കറുപ്പ് മാറാനും നല്ലതാണ്.
തക്കാളി : മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞു കൂടാന്‍ കാരണമാകും. എന്നാല്‍ തക്കാളി ഉപയോഗിച്ച് ഈ സുഷിരം ചെറുതാക്കാന്‍ സാധിക്കുമെങ്കിലോ? ഗോതമ്പു മാവില്‍ തക്കാളി പേയ്സ്റ്റ് ചേര്‍ത്ത് കുഴച്ച് അരമണിക്കൂര്‍ മുഖത്ത് വച്ചിരുന്നാല്‍ ഇതിനു പരിഹാരമായി ആഴ്ച്കയില്‍ രണ്ടു തവണ ഇത് ചെയ്തു നോക്കൂ പിന്നെന്തിന്, ബ്യൂട്ടി പാര്‍ലര്‍?
തേങ്ങ: തേങ്ങ നല്ലൊരു സ്കിന്‍ ടോണിക് ആണെന്ന് എത്രപേര്‍ക്കറിയാം? തേങ്ങാവെള്ളം സുലഭമായി വീടുകളില്‍ ലഭ്യമാണ്. അത് പൊട്ടിക്കുമ്പോള്‍ തന്നെ വെള്ളം കൊണ്ട് മുഖം കഴുകാം. മുടികൊഴിച്ചിലിന്, അര മുറി തേങ്ങയുടെ പാല്‍ പതുക്കെ കൈവിരല്‍ കൊണ്ട് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കാര്‍ കഴിഞ്ഞ് തേച്ചു കഴുകാം. ആഴ്ച്ചയില്‍ രണ്ടു തവണ വച്ച് മൂന്നു മാസം ചെയ്തു നോക്കൂ മുടി കൊഴിച്ചില്‍ എങ്ങ്നെ മാറിയെന്നു ചോദിക്കേണ്ടി വരില്ല.
മുട്ട: തിന്നാന്‍ മാത്രമുള്ളതല്ല മുട്ട. ചര്‍മ്മ സംരക്ഷണത്തിന്, ഉപയോഗിക്കാവുന്ന ഒരു വസ്തു കൂടിയാണ്. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേയ്ക്കുന്നത് വെണ്‍മയ്ക്കു നല്ലതാണ്.
തേന്‍: മുഖത്തെ ചുളിവു മാറ്റാന്‍ തേന്‍ വളരെ നല്ലതാണ്. മറ്റൊന്നും ചെയ്യണ്ട തേന്‍ മുഖം മുഴുവന്‍ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടു വെള്ളം കൊണ്ട് നന്നായി തുടച്ചു കളയുക. വാര്‍ദ്ധക്യം അത്ര പെട്ടെന്നൊന്നും ബാധിക്കില്ല.
പാല്‍ : പാല്‍ പോഷകാഹാരമാണെന്ന് പറയും. ചര്‍മ്മ സംരക്ഷണത്തിനും പാല്‍ ഉപയോഗിക്കാം.പാലില്‍ ഒരു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ പൊടി, രണ്ടു സ്പൂണ്‍ കടലമാവും യോജിപ്പിച്ച് മുഖത്തു തേച്ചാല്‍ മുഖത്തിന്, വെണ്)മയും മൃദുലതയും വര്‍ദ്ധിക്കും.
ചായ : കട്ടന്‍ ചായയില്‍ കോട്ടന്‍ തുണി മുക്കി കണ്ണിനു ചുറ്റും വച്ചാല്‍ കറുപ്പു നിറം അകറ്റാന്‍ നല്ലതാണ്. അതുപോലെ മുടിയില്‍ ഹെന്ന ചെയ്യുമ്പോള്‍ കട്ടന്‍ ചായയും യോജിപ്പിക്കാം.
സൗന്ദര്യ സംരക്ഷണത്തില്‍ ശുചിത്വത്തിന്‍റെ പങ്ക് വലുതാണ്. അതിന്, ജലമാണ്, ഉത്തമം. ശരീരം വൃത്തിയോടെയും, ആരോഗ്യത്തോടെയും, ഉന്മേഷത്തോടെയും നിലനിര്‍ത്തുന്നതിന് ദിവസവും രണ്ടുനേരം കുളിക്കുന്നത് വളരെ നല്ലതാണ്.മാത്രമല്ല ആവശ്യത്തിന്, ജലം കുടിക്കാനും ശ്രദ്ധിക്കണം.
സൌന്ദര്യം എന്നത് ചര്‍മ്മത്തില്‍ ചെയ്യുന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. നല്ല ഭക്ഷണം, ഉറക്കം, നല്ല ചിന്തകള്‍ എന്നിവ ഊര്‍ജ്ജ്ജം പ്രസരിക്കുന്ന ഒരു മുഖത്തെ, ശരീരത്തെ വീണ്ടെടുക്കാന്‍ ആവശ്യമാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണം, ജങ്ക് ഫുഡ്സ് എന്നിവ മുഖത്ത് മുഖക്കുരു വരുന്നതിന്, കാരണമാകുന്നുണ്ട്. മുടിയില്‍ ഉപയോഗിക്കുന്ന അമിതമായ കെമിക്കല്‍ ഉപയോഗം താരനെ അധികരിപ്പിക്കുകയും മുടി അധികമായി കൊഴിയാന്‍ ഇടയാക്കുകയും ചെയ്യും. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ലേപനങ്ങള്‍ പ്രയോഗിക്കുന്നതിലും നല്ലതല്ലേ ഇത്തരത്തിലുള്ള ആരോഗ്യരക്ഷയും പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗവും. മാത്രവുമല്ല വസ്ത്രധാരണത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ഒരു ആള്‍ക്കൂട്ടത്തില്‍ പോലും ശ്രദ്ധിക്കപ്പെടാം. നന്നായി സാരി ധരിക്കുന്നവരെ കണ്ടാല്‍ ഇപ്പോഴും നോക്കി നില്‍ക്കുന്നവരില്‍ സ്ത്രീകള്‍ വരെ ഉണ്ടെന്നുള്ളതാണ്, കൌതുകം. ഇതിലെല്ലാം വലുതാണ്, ഒരു പുഞ്ചിരി. ഒരു വ്യക്തിയുടെ മുഖത്തു നോക്കുമ്പോള്‍ മുഖത്തു ഒരു പുഞ്ചിരിയുണ്ടെങ്കില്‍ അതിലും വലിയ സൌന്ദര്യ സംരക്ഷണം മറ്റൊന്നുമില്ല. മറ്റൊരു സൌന്ദര്യവര്‍ദ്ധിനികളും പ്രയോഗിച്ചില്ലെങ്കില്‍ പോലും ആ ചിരി ഒരു ദിവസം മാറ്റി മറിച്ചേക്കാം. അതുകൊണ്ട് പ്രകൃതിയിലേയ്ക്കിറങ്ങൂ, പുഞ്ചിരിക്കൂ, ആരോഗ്യത്തെ സൌന്ദര്യമാക്കൂ
I'm looking for gulf experienced beautician
Location mabalah south near nesto hyper market
16/05/2015
Celebrating 5th anniversary reem al bawadi beauty center
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Muscat
POBOXNO331,PC122
Opening Hours
| Monday | 09:00 - 21:30 |
| Tuesday | 09:00 - 21:30 |
| Wednesday | 09:00 - 21:30 |
| Thursday | 09:00 - 21:30 |
| Friday | 09:00 - 21:30 |
| Saturday | 09:00 - 21:30 |
| Sunday | 09:00 - 21:30 |