Fashion&BeautyTipz

Fashion&BeautyTipz

Share

beauty Tips , cooking,Craft works. ����

03/18/2026

നിങ്ങളുടെ ആരോഗ്യ യാത്ര ആരംഭിക്കൂ! സ്ത്രീകൾക്ക് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

ഭക്ഷണ ക്രമീകരണം (Diet Control):
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിത വിശപ്പിനും പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാനും കാരണമാകും, അതിനാൽ നിങ്ങളുടെ ദിവസം ആരംഭിക്കൂ പ്രഭാത ഭക്ഷണത്തോടെ.

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ: നാരുകൾ ധാരാളമുള്ള പച്ചക്കറികൾ, പഴങ്ങൾ, സാലഡുകൾ, മുഴുധാന്യങ്ങൾ (ഉദാഹരണത്തിന് ഓട്സ്, റാഗി, തവിട് കളയാത്ത അരി) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം: മുട്ട, മത്സ്യം, പയർവർഗ്ഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും പേശികൾക്ക് ബലം നൽകാനും സഹായിക്കും.

ഒഴിവാക്കേണ്ടവ: ജങ്ക് ഫുഡ്, വറുത്ത ഭക്ഷണങ്ങൾ, ബേക്കറി സാധനകൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

വ്യായാമം (Exercise):
കാർഡിയോ വ്യായാമങ്ങൾ: നടത്തം, സൈക്ലിങ്, നീന്തൽ എന്നിവ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ മികച്ചതാണ്.

യോഗ: കുടവയർ കുറയ്ക്കാൻ യോഗാസനങ്ങളും ശ്വസന വ്യായാമങ്ങളും വളരെയധികം സഹായിക്കും.

സജീവമായിരിക്കുക: ഫോണിൽ സംസാരിക്കുമ്പോൾ നടക്കുക, ഓഫീസിൽ ദൂരെയുള്ള വാഷ്റൂം ഉപയോഗിക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ ജീവിതശൈലിയിൽ വരുത്തുക.

മറ്റു ജീവിതശൈലി മാറ്റങ്ങൾ:
ധാരാളം വെള്ളം കുടിക്കുക: ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

ശരിയായ ഉറക്കം: കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് ഹോർമോൺ വ്യതിയാനത്തിനും ഭാരം കൂടാനും കാരണമാകും.

മാനസിക സമ്മർദ്ദം കുറയ്ക്കുക: സ്ട്രെസ്സ് കുറയ്ക്കാൻ ധ്യാനം (Meditation) ശീലിക്കുക.

ശ്രദ്ധിക്കുക: ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡയറ്റ് തുടങ്ങുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടേണ്ടതാണ്.

03/18/2026

രുചിയൂറും ചക്ക എരിശ്ശേരി: വീട്ടിലുണ്ടാക്കാം ഒരു തനി നാടൻ വിഭവം

ചക്കക്കാലം തുടങ്ങിയതോടെ ചക്ക വിഭവങ്ങൾക്കൊണ്ട് അടുക്കള നിറയാനുള്ള കാലമാണ് വരാനിരിക്കുന്നത്. അമ്മ ഉണ്ടാക്കാറുള്ള ചക്ക പുഴുക്ക്, ചക്ക അവിയൽ, ചക്ക എരിശ്ശേരി, ചക്കക്കരു മാങ്ങാ ചാറു കറി, തേങ്ങ വരുത്തരച്ചു ചേർത്ത ചക്ക കൂഞ്ഞി തോരൻ മുതലായവയിൽ ഏറെ ഇഷ്ടമുള്ളത്, ഏറെ രുചികരമായി തോന്നിയിട്ടുള്ളത് തേങ്ങ വറുത്തിട്ട ചക്ക എരിശ്ശേരിയാണ്.

എത്തയ്‌ക്ക, ചേന, മത്തങ്ങ എന്നിവ കൊണ്ടുള്ള എരിശ്ശേരിയാണ് പൊതുവെ കേരള സദ്യകൾക്കൊപ്പം വിളമ്പി കണ്ടിട്ടുള്ളത്.

ചേരുവകൾ: ( നാലു പേർക്ക് )

ചക്ക ചുള : വട്ടം വട്ടം അരിഞ്ഞത് - 2 കപ്പ്
ചക്ക കുരു : കനം കുറച്ച് വട്ടം വട്ടം അരിഞ്ഞത് - 6 എണ്ണം
പച്ച മുളക് : 2 എണ്ണം ( വലുപ്പവും എരിവും അനുസരിച്ച് )
വെളുത്തുള്ളി : 3 അല്ലി
കുരുമുളക് പൊടി : അര ടീ സ്പൂൺ
മഞ്ഞൾ പൊടി : അര ടീ സ്പൂൺ
തേങ്ങ ചിരകിയത് : 1 കപ്പ്
ജീരകം : അര ടീ സ്പൂൺ
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക് : അര ടീ സ്പൂൺ
ഉപ്പ്, വെള്ളം പാകത്തിന്

പാചക ക്രമം

അരിഞ്ഞ ചക്ക ചുളയും കുരുവും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക (കുക്കറിൽ രണ്ട് വിസിൽ).
അരപ്പിനായി അര കപ്പ് തേങ്ങയും ജീരകവും പച്ച മുളകും വെളുത്തുള്ളിയും ഇടത്തരം പാകത്തിൽ അരയ്ക്കുക (വെണ്ണ പോലെ അരയ്‌ക്കേണ്ട).
വെന്ത് പാകമായ ചക്ക ചുളയും കുരുവും ഉടച്ച് അരപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് അയഞ്ഞ പരുവത്തിലാക്കി തിളപ്പിച്ച് കുരുമുളക് പൊടി വിതറി ഇളക്കി വാങ്ങുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ച് കടുക് വറുത്തതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ബാക്കിയുള്ള അര കപ്പ് തേങ്ങയും ചേർത്ത് ഇളക്കി തേങ്ങ സ്വർണ്ണ നിറമാകുന്നത് വരെ മൂപ്പിച്ച് ചേർത്താൽ പണി കഴിഞ്ഞു. നല്ല രുചിയും മണവുമുള്ള ചക്ക എരിശ്ശേരി തയ്യാർ.

03/18/2026

സൗന്ദര്യ സംരക്ഷണത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ ചില മാർഗ്ഗങ്ങൾ താഴെ നൽകുന്നു.

മുഖകാന്തിക്കും തിളക്കത്തിനും (Face Care)
മഞ്ഞളും പാലും: അല്പം മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും പാലിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് 10 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകും.

തക്കാളി നീര്: തക്കാളി നീരും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാനും ചർമ്മം മൃദുവാകാനും സഹായിക്കും.

കറ്റാർ വാഴ: കറ്റാർ വാഴ ജെൽ ദിവസവും മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ അമിത ചൂട് കുറയ്ക്കാനും സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

തേനും ക്രീമും: വരണ്ട ചർമ്മമുള്ളവർ തേനും ഫ്രഷ് ക്രീമും കലർത്തി മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഈർപ്പവും യുവത്വവും നൽകാൻ ഉത്തമമാണ്.

01/10/2026

പഞ്ചസാര കാരണമാകുന്നത് പ്രമേഹത്തിന് മാത്രമല്ല; അമിത ഉപയോഗം മൂലമുള്ള 6 ആരോഗ്യപ്രശ്നങ്ങൾ

മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് നമ്മുടെ ഹൃദയം, കരൾ, മസ്തിഷ്കം എന്നിവയെ നിശബ്ദമായി ബാധിക്കുമെന്ന് എൻഡോക്രൈനോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു

മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇത് നമ്മുടെ ഹൃദയം, കരൾ, മസ്തിഷ്കം എന്നിവയെ നിശബ്ദമായി ബാധിക്കുമെന്ന് എൻഡോക്രൈനോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.

പ്രമേഹവും അനുബന്ധ പ്രശ്നങ്ങളും
പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇത് പ്രമേഹം നിയന്ത്രിക്കുന്നത് പ്രയാസകരമാക്കും. കൃത്യമായി നിയന്ത്രിക്കാത്ത പ്രമേഹം കണ്ണ്, വൃക്ക, നാഡികൾ എന്നിവയെ തകരാറിലാക്കാം.

അർബുദ സാധ്യത
പഞ്ചസാര നേരിട്ട് കാൻസറിന് കാരണമാകുന്നില്ലെങ്കിലും, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിനകത്തെ വീക്കത്തിനും കാരണമാകുന്നു. ഇത് കാൻസർ വരാനുള്ള സാധ്യത 60% മുതൽ 95% വരെ വർദ്ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

01/09/2026

ഇത് പോലെ ഉള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ, ഒന്ന് ഫോളോ ചെയ്തു കൂടെ കൂടിക്കോ കുട്ടുകാരെ ❤️❤️

08/04/2025

ചർമ്മത്തിനും മുടിക്കും സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ:

തൈര് കൊണ്ടുള്ള സൗന്ദര്യ സംരക്ഷണം:

മുഖക്കുരുവിനെതിരെ: തൈര്, കടലമാവ്, നാരങ്ങാനീര്, തേൻ എന്നിവ കലർത്തി മുഖത്ത് പുരട്ടി കഴുകുക.

കരിവാളിപ്പ് മാറ്റാൻ: തൈര്, റോസ് വാട്ടർ എന്നിവ മുഖത്ത് പുരട്ടി മസാജ് ചെയ്യുക.

വരണ്ട ചർമ്മത്തിന്: തൈര് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകുക.

താരനും മുടികൊഴിച്ചിലിനും: തൈര് മുടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക.

ഹെയർ കണ്ടീഷണർ: മുട്ടയുടെ വെള്ളയും തൈരും ചേർത്ത് മുടിയിൽ പുരട്ടി കഴുകുക.

05/12/2025

Best റിസൾട്ട്സ്

05/12/2025
01/27/2024

Hii All❤️❤️❤️

10/31/2023

മുഖത്തെ ടാന്‍ മാറാന്‍ ബ്യൂട്ടി വിദ്യകള്‍ വീട്ടില്‍ തന്നെ...

മുഖത്ത് ടാനാകുന്നതാണ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നം. സൂര്യപ്രകാശത്തില്‍ ഇറങ്ങിയാല്‍ തന്നെ മുഖം കരുവാളിച്ച് വൃത്തികേടാകും. ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ചിലതിനെ കുറിച്ചറിയൂ.

കറ്റാര്‍ വാഴ

സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാക്കുന്ന ഒന്നാണിത്. കറ്റാര്‍ വാഴ ദിവസവും അല്‍പകാലം അടുപ്പിച്ചു പുരട്ടുക എന്നതാണ് ഇതിനുള്ള തികച്ചും പ്രകൃതിദത്തമായ പരിഹാരം. ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.കറ്റാർവാഴ ജെല്ലും തേനും വാഴപ്പഴവും ചേര്‍ത്ത മിശ്രിതവും കരുവാളിപ്പിന് നല്ലതാണ്. ടീസ്പൂൺ കറ്റാർവാഴ ജെല്ലുംതേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

കടലമാവ്

കടലമാവ് പല തരത്തിലെ സൗന്ദര്യ-ചര്‍മ പ്രശ്‌നങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിലെ മൃത കോശങ്ങള്‍ സ്‌ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും ഈ ഫലപ്രദമായ കടലപ്പൊടി മികച്ചതാണ്. മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മത്തിലെ അപാകതകൾ തടയുന്നതിനും കരുവാളിപ്പിൽ നിന്ന് മുക്തി നേടുന്നതിനും മുഖത്തെ അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഫലം ചെയ്യുന്നു.കരുവാളിപ്പിന് പരിഹാരമായി കടലമാവ് കൊണ്ട് പായ്ക്കുണ്ടാക്കാം. 1 ടീസ്പൂണ്‍ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, 1ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ തൈര്, എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

തക്കാളി

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും തക്കാളി ഏറെ നല്ലതാണ്.ആരോഗ്യകരമായ കാര്യങ്ങള്‍ക്ക് ഏറെ സഹായിക്കുന്ന തക്കാളി സൗന്ദര്യത്തിനും ഏറെ നല്ലതാണ്. പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. തക്കാളി പല തരത്തിലും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മരുന്നായി ഉപയോഗിയ്ക്കാം.സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പിന്‌ തക്കാളിനീര് ബെസ്റ്റാണ്. അര ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയുംതക്കാളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ കാറ്റെകോളേസ് എന്നു പേരുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്തി പിഗ്മെന്റ് പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ എണ്ണമറ്റ ആൻറി ഓക്സിഡൻറുകളാൽ നിറഞ്ഞ ഇവ സൂര്യപ്രകാശം മൂലം വർദ്ധിക്കാൻ സാധ്യതയുള്ള ഫ്രീ റാഡിക്കലുകളിൽ നിന്നുമുള്ള നാശനഷ്ടങ്ങളെ ചെറുക്കാൻ ചർമ്മത്തെ പ്രാപ്തമാക്കുന്നു. ഉരുളക്കിഴങ്ങിൽ നിന്ന് പൾപ്പ് എടുത്ത് മുഖം മസാജ് ചെയ്യാം. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് കഷ്ണമായി മുറിച്ചെടുത്ത് മുഖത്തെ ടാന്നുകൾ ഉള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുക.

തൈരും ചേര്‍ത്ത്

മഞ്ഞളും തൈരും കാപ്പിപ്പൊടിയും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. ഒരു നുള്ള് മഞ്ഞളുംഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.അല്‍പം പുളിയുള്ള തൈര് വേണം, ഉപയോഗിയ്ക്കാന്‍. തൈര് വെറുതേ പുരട്ടുന്നതും ടാനിന് പരിഹാരമാണ്.

Want your business to be the top-listed Beauty Salon in Las Vegas?
Click here to claim your Sponsored Listing.

Telephone

Website

Address

ഇടുക്കി
Las Vegas, NV