Kaachoos Jackfriut Products
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaachoos Jackfriut Products, Health/Beauty, .
കാച്ചൂസിന്റെ ചക്ക ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിവുള്ള യുവതി യുവാക്കളെ ആവിശ്യമുണ്ട്. ...അവരവരുടെ സ്വന്തം പഞ്ചായത്ത് ,മുനിസിപ്പാലിറ്റി ,കോര്പറേഷൻ ഏരിയകളിൽ ജോലി ചെയ്യാം ..
നല്ല വരുമാനം ഉറപ്പുള്ള ഈ അവസരം മാക്സിമം ഉപയോഗിക്കുക part time and full time ആയും work ചെയ്യാം. .
Contact :-Mujeeb 9497779798
08/07/2024
08/07/2024
*ചക്ക പഴയ ചക്കയല്ല*
വിശക്കുന്ന വയറുകൾക്ക് പശ്ചിമ ഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗ്ഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. അതത്രേ ചക്ക.
'ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും,ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും 'പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്ക എരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല, മലയാളിയ്ക്ക് മറക്കാൻ കഴിയില്ല.
ചക്ക ഇന്ന് പഴയ ചക്കയല്ല.
കർണാടകത്തിലെ തുംകൂറിൽ ഹിരേഹള്ളി ഗ്രാമത്തിലെ പരമേശ്വരയ്ക്ക് അച്ഛൻ നട്ട ഒരു പ്ലാവിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈകൾ വിൽക്കാൻ ഇതുവരെ കിട്ടിയ ഓർഡർ ഒരു ലക്ഷം. ഒരു തൈയ്യുടെ വില ഇരുനൂറ്. വിറ്റ തൈകൾ തന്ന മധുരം കോടികൾ, ഇനി വിൽക്കാനുള്ളവ തരാൻ പോകുന്നത് ദശ കോടികൾ.
ഒരു പ്ലാവ്.. വെറും ഒരു പ്ലാവ് മതി രമണാ ഒരാളുടെ ജീവിതം മാറ്റി മറിക്കാൻ.
ബാംഗ്ലൂരിലെ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിന്റെ സഹായത്തോടെ 'ശങ്കര'യും 'സിദ്ദു'വും വിറ്റു പോകുന്നത് ചൂടപ്പം പോലെ. രണ്ടര- മൂന്ന് കിലോ വരുന്ന ചക്കകൾ. ശരാശരി 25-30 ചുളകൾ. ചെന്തീക്കനലിനെ വെല്ലുന്ന ദശക്കട്ടിയുള്ള, നാവിൽ തരിപ്പിക്കുന്ന മധുരം പകരുന്ന, ശരാശരി 25 ഗ്രാമോളം വരുന്ന ചുളകൾ. ആനന്ദ ലബ്ധിക്കിനിയെന്തു വേണം...
ഈ പരുവത്തിലെ ചക്ക വിൽക്കാൻ ഉണ്ടെങ്കിൽ, വാങ്ങാൻ ജനം മണിക്കൂറുകൾ കാത്ത് കിടക്കും.
ചക്ക മുറിച്ചാൽ എന്താണ് ബാക്കി?.
ഒന്നൂല്ല്യ..
ചക്കയരക്ക് വരെ ഒരു കാലത്ത് അലുമിനിയം പാത്രങ്ങളുടെ ദ്വാരങ്ങൾ അടയ്ക്കാൻ ഉപയോഗിച്ചിരുന്നു.
ചക്കമുള്ള് ഉണക്കിയത് നല്ല ദാഹശമനിയാണ്
പിഞ്ച് ഇടിച്ചക്ക മുതൽ പഴുത്ത തേൻ വരിക്ക വരെ ഇത്രമേൽ മനുഷ്യനെ ഊട്ടിയ മറ്റൊരു ജൈവ ഫലം ഉണ്ടോ?
ആരാണ് പ്ലാവിൽ കീടനാശിനികൾ അടിക്കാറുള്ളത്?
ആരൂല്യ..Its organic by default.
അധികമായാൽ ചക്കയും വിഷം, മാങ്ങയും വിഷം. പേടിക്കേണ്ട മരുന്ന് ഉണ്ട്. "ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്കു തേങ്ങ". ഈ ലോകത്ത് ഏത് പൂട്ടിനുള്ള താക്കോലും പ്രകൃതിയിൽ തന്നെ ഉണ്ടാകും.
മുള്ളുണ്ട്, മുരിയ്ക്കല്ല
പാലുണ്ട്, പശുവല്ല
വാലുണ്ട്, വാനരനല്ല
നൂലുണ്ട്, പട്ടമല്ല
അതാണ്ട്രാ ചക്ക...
'ഒരു ചക്ക' എന്നാൽ വെറും 'ഒരു പഴ' മല്ല. ഒരു നൂറു പഴങ്ങളാണ്.
Multiple fruit എന്ന് പറയും. ഓരോ ചക്ക ചുളയും ഓരോ പൂവാണ്. അത് ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നു എന്ന് മാത്രം. അവയിൽ ശരിയാം വണ്ണം പരാഗണം നടന്നില്ല എങ്കിൽ ചക്കയിൽ ചുളകളുടെ എണ്ണം കുറയും, ചകിണി കൂടും. (ചക്കയിലെ ആൺപൂക്കൾ തനിയെ കൊഴിഞ്ഞു പോകും). ചക്കയ്ക്ക് നല്ല അഴകളവുകൾ ഉണ്ടാകില്ല.
മൾബെറി പഴത്തിന്റെ കുടുംബക്കാരൻ ആണ് ചക്കയും. Moraceae തറവാട്. വിശ്വസിക്കാൻ പ്രയാസം, ഇല്ലേ?
വൃശ്ചിക മാസത്തിൽ പ്ലാവിൽ കള(പൂവ് ) വീഴും. ചിലയിടങ്ങളിൽ പോളയിടുക എന്നും പറയും.
പ്ലാവ് പൂത്തു എന്ന് ആരും പറയാറില്ല. ഇനി അങ്ങനെ പറഞ്ഞാൽ കിളി പോയ ടീമാണോ എന്ന് ആരും പറഞ്ഞവനെയൊന്ന് നോക്കും.
പണ്ട് വീടുകളിലെ ഡിസ്പോസബിൾ സ്പൂൺ ആയിരുന്നു, പ്ലാവില കോട്ടിയത്. അതിലൂടെ ചൂട് കഞ്ഞിക്കൊപ്പം കുറെ ഹരിതകവും ഫ്ലേവാനോയിഡ്കളും കിട്ടുമ്പോൾ കഴിക്കുന്നവർക്ക് വായു കോപം ഉണ്ടാകുമായിരുന്നില്ല. ഇളം പ്ലാവില കൊണ്ട് നല്ല തോരനും ഉണ്ടാക്കാം.
പ്രമേഹികൾക്ക് പച്ചചക്ക പോലെ പിന്നെ വേറെ എന്തുള്ളൂ..
ഇത് കഴിച്ചാൽ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുമെന്ന് പുതുഗവേഷക മൊഴികൾ. കേട്ട പാതി കേൾക്കാത്ത പാതി,ചക്ക സൂപ്പർ താരമായി.Jackfruit 365 ആയി, Artocarpus ആയി, start up ആയി. ലോകത്തെ പ്രമേഹ തലസ്ഥാനക്കാരാണല്ലോ നുമ്മ മല്ലൂസ്...
നല്ല 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നും'. നല്ല പ്ലാവിൻ തടിയുടെ കാതൽ (Heart wood ) ആണ് മുൻ തലമുറയെ ഏറെ മോഹിപ്പിച്ചിരുന്നത്.
'കിഴക്കിന്റെ ഓക്ക്' (Oak ) എന്നും പ്ലാവിൻ തടി അറിയപ്പെടുന്നു. സായിപ്പിന്റെ ഫർണിച്ചർ ഓക്ക് മരം കൊണ്ടാണല്ലോ.
പ്ലാവ് നല്ല തണൽ വൃക്ഷം. കുരുമുളക് പടർത്താം.
ആടിന് ഏറെ പ്രിയമുള്ള തോൽ ആണ്. ഉണങ്ങിയ ഇലകൾ പോലും പെറുക്കി ഒരു കമ്പിയിൽ കോർത്ത്
കൊടുത്താൽ ആടിന് അത് ഷവർമ്മ.
വനവാസകാലത്ത് പാണ്ഡവർ നില നിന്നത് ചക്ക കഴിച്ചെന്ന് കുഞ്ചൻ നമ്പ്യാർ
ഭീമനൊക്കെ ചില്ലറയല്ലല്ലോ തീറ്റ.
ചക്ക,ചോറും കാളൻ കറിയും ചക്ക ചകിണിയും
അല്ലാതിക്കുഞ്ഞുങ്ങൾക്കേതുസുഖ ഭോജനമിക്കാലങ്ങളിലിതല്ലാതെ (ഹിഡിംബ വധം ) എന്നാണ് അദ്ദേഹം പാടിയത്.
ഇന്നലെയല്ലേ യെവൻ നമ്മുടെ ഔദ്യോഗിക ഫലം ആയത്. പക്ഷെ എന്നേ ഇയാൾ തമിഴന്റെ ഔദ്യോഗിക ഫലമാണ്. തെരിയുമാ?
ബംഗ്ലാദേശിന്റെ ദേശീയ ഫലവും മറ്റാരുമല്ല.
"കായേം ചേനേം മുമ്മാസം
ചക്കേം മാങ്ങേo മുമ്മാസം
താളും തകരേം മുമ്മാസ്സം
അങ്ങനേം ഇങ്ങനേം മുമ്മാസ്സം" ഇതായിരുന്നു ഒരു കാലത്ത് മലയാളിയുടെ അതിജീവന മന്ത്രം.
ആ നമ്മൾ, അല്പം വൈകിയാണ് ചക്കയോട് നീതി കാണിച്ചത്. Late ആനാലും latest ആയി അവൻ വന്താച്ച്..
"പ്ലാവ് നിറയെ ചക്ക,
വീട് നിറയെ കുട്ടികൾ". ചക്ക കഴിച്ചാൽ സന്താനോൽപ്പാദന ശേഷി കൂടും എന്നും ചിലർ. എന്തേ ഇത് നേരത്തെ പറഞ്ഞില്ല എന്ന് മറ്റ് ചിലർ..എങ്കിൽ അരക്കൈ നോക്കാമായിരുന്നു പോലും.. 🤣
ഇടിച്ചക്ക, കൊത്തൻ ചക്ക, പച്ചച്ചക്ക, ചക്കപ്പഴം ഇതാണ് ചക്കയുടെ ടൈം ലൈൻ. ചക്ക മടലും ചകിണിയും പശുവിന്. പൂഞ്ഞ് അഥവാ കൂഞ്ഞുമസാലക്കറിയോട് ഇറച്ചി പോലും തോൽക്കും.
വിയറ്റ്നാമിൽ ചക്ക 'Tree Mutton 'എന്നർഥമുള്ള Gaach Patha ആണ്.
"ചക്കതിന്ന ചൊരുക്ക് തീർക്കാൻ ചക്കക്കുരു" എന്നാണല്ലോ ശ്ലോകം.
ചക്കക്കുരു ചുട്ടതും മെഴുക്കു പുരട്ടിയതും മല്ലുവിന് മഴക്കാലത്ത് ഊർജ്ജദായകമായ സ്നാക്സ്. ചിലർ മുറിവ് പറ്റാത്ത ചക്കക്കുരു മൺ കുടത്തിലിട്ട് പഞ്ഞക്കർക്കിടകത്തിലേക്ക് കരുതി വയ്ക്കും.
ചക്കക്കുരു അരച്ച് പാലിൽ ചേർത്ത് മുഖത്ത് പുട്ടിയിട്ടാൽ സൗന്ദര്യം വര്ധിക്കുമെന്നറിയാമോ?
എന്റെ ചക്കേ..നീ തങ്കപ്പനല്ല , പൊന്നപ്പനാ....
വർഷം രണ്ടായിരം കോടിയുടെ ചക്ക പാഴാക്കുന്ന 'സാക്ഷര വിഡ്ഢി' യാണ് മലയാളി. ഒരു വർഷം 50000 ടൺ പച്ചചക്ക വാളയാർ ചുരം കടന്നു പോകുന്നു. അതും പൂർണമായും ജൈവ രീതിയിൽ ഉൽപ്പാദിപ്പച്ചത്.
പകരം വിഷത്തിൽ ആറാടിയ പഴങ്ങളും പച്ചക്കറികളും ചുരം കടന്ന് വരുന്നു. ബുദ്ധിമാൻ ആണത്രേ. ബുദ്ധിമാൻ..
ചക്ക ഒന്നിന് മലയാളിക്ക് കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രം.
പുത്തി വേണം പുത്തി...അത് നമുക്ക് കമ്മി.. ഓർക്ക് ജാസ്തി..
ചക്കയുടെ കാര്യത്തിൽ "വയ്ക്കാൻ വേറെ, വറക്കാൻ വേറെ" എന്നാണ്.
വളരെ അധികം ഇന വൈവിധ്യമുള്ള വിളയാണ് ചക്ക.
വരിക്ക തന്നെ എത്ര തരം. കൂഴയിലും ഉണ്ട് ഇനസമൃദ്ധി.
വലിപ്പത്തിലും ചുളയുടെ നിറത്തിലും, കട്ടിയിലും മണത്തിലും ഒക്കെ ഉള്ള വൈജാത്യങ്ങൾ.
തീരെ ചെറിയ രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, ചെമ്പരത്തി വരിക്ക, പാലൂർ,പാത്തമുട്ടം വരിക്ക,പേച്ചിപ്പാറ അങ്ങനെ നാടൻമാരും വിയറ്റ്നാം സൂപ്പർ ഏര്ളി, ഡാങ് സൂര്യ, അരക്കില്ലാത്ത ഗം ലെസ്സ്, സിന്ദൂർ, സിദ്ദു, ശങ്കര, തായ്‌ലൻഡ് റെഡ് അങ്ങനെ രുചി രാജാക്കന്മാരുമൊക്കെയായി ജഗപൊഗ.
എല്ലാ ചക്കയും ചിപ്സിന് കൊള്ളില്ല. ഇടത്തരം കട്ടിയുള്ള നീണ്ട ചുളകൾ ഉള്ള സവിശേഷ ഇനങ്ങൾ പല വീടുകളിലും ഉണ്ട്. അതിനായി പ്രത്യേകം ഇനങ്ങൾ ഗവേഷകർ ഉരുത്തിരിച്ച് എടുക്കണം. പഴത്തിന് മാത്രമല്ല, വറവിനും വേണം പുതിയ ഇനങ്ങൾ.. കാർഷിക സർവ്വകലാശാല ശ്രദ്ധിയ്ക്കുമായിരിക്കും.
ചക്ക മാത്രമല്ല തടിയിലും കൂടി ആണ് കണ്ണ് എങ്കിൽ ചക്കക്കുരുവിട്ട് തന്നെ കിളിപ്പിച്ചു നടണം.
"ആദി, പാതി, ഞാലി, പീറ്റ" എന്നാണല്ലോ പഴമൊഴി.
പ്ലാവിൽ വർഷത്തിലെ ആദ്യചക്കയിൽ നിന്നും തെങ്ങിൽ മധ്യമൂപ്പു ഉള്ള മാതൃവൃക്ഷത്തിൽ നിന്നും വെറ്റില കൃഷിയിൽ ഞാലി വള്ളികളും കവുങ്ങിൽ പ്രായം ചെന്ന മരത്തിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ എന്നാണ് banana talk (പഴമൊഴി )🤣
ഇനി ചക്കക്കുരു കുഴിച്ചിടുന്ന ആൾ അത് എങ്ങനെ ചെയ്യണം എന്നും പറയുന്നുണ്ട്.
എണ്ണ തേച്ച്
കുളിച്ച്
വയറ് നിറച്ചുണ്ട്
മുറുക്കി ചോപ്പിച്ച്,
കൊമ്പത്തെ ചക്കയുടെ കടയ്ക്കലെ കുരു നടണം" എന്ന്.
മധുരം... ദീപ്തം.. ഭാവനാത്മകം ആഹാ.... അന്തസ്...
ഇടുക്കി, വയനാട് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഏതാണ്ട് ഒൻപതു മാസത്തോളം ചക്ക ലഭ്യമാകും. സമതലങ്ങളിൽ ജനുവരി മുതൽ ജൂലൈ വരെ ഒക്കെ കിട്ടും. പക്ഷെ മഴ തുടങ്ങിയാൽ ചക്കയുടെ രുചിയും മധുരവും കുറയും. മഴയ്ക്ക് മുൻപേ ചക്ക പാകമായാൽ രക്ഷപ്പെട്ടു.
ഇനി അവസാന ചക്ക വിളവെടുക്കുമ്പോൾ, "കള്ളർക്കായിരം, വെള്ളർക്കായിരം, ഒടയോർക്ക് പതിനായിരം " എന്ന് പ്രാർത്ഥിക്കണമത്രേ.. കുറച്ച് ചക്ക പാവങ്ങളും കൊണ്ട് പൊയ്ക്കോട്ടീന്ന്.. എത്ര മനോഹരമായ പ്രാർത്ഥന. ലോകാ സമസ്താ സുഖിനോ ഭവന്തു...
ഇനി പ്ലാവിന്റെ കൃഷി രീതികളിലേക്ക് വരാം.
പ്ലാവ് ഒരു ട്രോപ്പിക്കൽ എവർഗ്രീൻ വൃക്ഷമാണ്.ആയതിനാൽത്തന്നെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കംബോഡിയ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു.
നല്ല വെയിലും നല്ല മഴയുമുണ്ടോ ശറപറാ ചക്ക പിടിക്കും. ജൈവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം.
തുറസ്സായ സമൃദ്ധമായ സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തന്നെ വേണം. അത് ഉറപ്പ് വരുത്താതെ വാങ്ങിയ തൈകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പുതിയ ഇനങ്ങൾ ആണ് നടുന്നത് എങ്കിൽ 5mx5m
അകലത്തിൽ 1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്ത്, മേൽമണ്ണ് തിരികെ കുഴികളിൽ നിക്ഷേപിച്ച് അതിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരി ചോറ് കമ്പോസ്റ്റ്, മണ്ണ് എന്നിവ മിക്സ് ചെയ്ത് നിറച്ച്, കുഴി മൂടി അതിൽ ഒരു പിള്ളക്കുഴി എടുത്തു തന്നെ വേണം തൈകൾ നടാൻ.
വെള്ളം കെട്ടി നിൽക്കരുത് ചെടിച്ചുവട്ടിൽ.
മഴക്കാലം കഴിഞ്ഞാൽ തടം വിസ്താരത്തിൽ തുറന്ന് നല്ല വണ്ണം കരിയിലകൾ കൊണ്ട് പുതയിടണം.
വേനലിൽ ആവശ്യത്തിന് നനയ്ക്കണം .
വിയറ്റ്നാം ഏർളി പോലെ ഉള്ള ഇനങ്ങൾ ഒന്നര കൊല്ലം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങും.
സിലോൺ വരിക്കയും നേരത്തെ കായ്ക്കുന്ന ഇനമാണ്.
എങ്കിലും ചെടിയുടെ ആരോഗ്യം പ്രമാണിച്ച്, മൂന്നു കൊല്ലത്തിനു ശേഷം കായ്ക്കാൻ വിടുന്നതാണ് ഉത്തമം. അല്ലെങ്കിൽ ചെടിയുടെ ശേഷിയനുസരിച്ച് ചക്കകളുടെ എണ്ണം കുറയ്ക്കണം.
വലിയ കീട -രോഗങ്ങൾ ഇപ്പോൾ ഇല്ല. കൃഷി വ്യാപകമാകുന്നതോടെ പുതിയ അവതാരങ്ങൾ വരും.വന്ന് തുടങ്ങിയിട്ടുണ്ട്.തണ്ട് തുരക്കുന്ന വണ്ടുകളെ ശ്രദ്ധിക്കണം. കായ്കൾക്ക് ഫംഗസ് മൂലമുള്ള അഴുകലും കണ്ടു തുടങ്ങിയിട്ടുണ്ട്. വാട്ട രോഗവും.
7-15 കൊല്ലം പ്രായമുള്ള പ്ലാവുകൾ 50 ചക്കയോളം തരും, കൃത്യമായ പരിചരണം ഉണ്ടെങ്കിൽ.
ഒരു ഞെടുപ്പിൽ രണ്ടിലധികം ചക്കകൾ ഉണ്ടെങ്കിൽ വലിപ്പം കുറഞ്ഞവ നീക്കം ചെയ്യുന്നത് മറ്റുള്ളവയുടെ വളർച്ചയ്ക്ക് നല്ലതാണ്.ഒരു ചക്ക നിർത്തിയാൽ ഏറെ ഉത്തമം.
ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് പ്ലാവിൽ വ്യാപകമല്ല. എങ്കിലും തടികളിൽ സൂര്യ പ്രകാശം പതിയത്തക്ക രീതിയിൽ ശിഖരങ്ങൾ ക്രമീകരിക്കുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകം.
നട്ട് ഓരോകൊല്ലവും 75ഗ്രാം വീതം നൈട്രജൻ, 60ഗ്രാം ഫോസ്ഫറസ്, 50ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണകളായി വളം കൊടുക്കാം
അങ്ങനെ 8 കൊല്ലം കഴിഞ്ഞാൽ 600ഗ്രാം നൈട്രജൻ, 480ഗ്രാം ഫോസ്ഫറസ്, 400ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ തുടർന്നങ്ങോട്ട് എല്ലാ കൊല്ലവും വളം നൽകാം. കായ്കൾ വെടിച്ചു കീറുന്നുവെങ്കിൽ(Fruit cracking ) വർഷത്തിൽ ഒരിക്കൽ 50-100ഗ്രാം ബോറാക്സും നൽകാം. (വെടിക്കുന്നെങ്കിൽ മാത്രം കൊടുത്താൽ മതിയാകും) . ഒപ്പം 50 കിലോ അഴുകി പൊടിഞ്ഞ ചാണക പൊടിയും അതിന്റെ തന്നെ കരിയിലകളും പുതയായി നൽകാം.
വാൽകഷ്ണം :പ്ലാവിൻ തോട്ടങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ സ്ഥലമാണ് പൺറുട്ടി(Panruti ). തമിഴന്റെ 'പളാപ്പള' ഗ്രാമം. കടലൂരിനും നെയ്‌വേലിക്കും ഇടയിലാണ് പൺറുട്ടി. അവിടെ കേരളത്തിന്റെ മൂന്നിൽ ഒന്ന് മഴയേ ഉളളൂ. അതും പല മാസങ്ങളിലായി പെയ്യുന്നതിനാൽ ചക്കയിൽ വെള്ളം കയറി മധുരം കുറയുമെന്ന പേടി വേണ്ട. വർഷം മുഴുവൻ ഇവിടെ ചക്ക ലഭിക്കും. കാലാവസ്ഥ യുടെയും ഇനങ്ങളുടെയും സുകൃതമാണ് ഉത്തമാ..അതിനടുത്തു തന്നെ പാലൂർ ഗവേഷണ കേന്ദ്രവുമുണ്ട്.
നാലുമണിക്ക് സജീവമാകുന്ന രത്തിനം പിള്ള മാർക്കറ്റിൽ നിന്നും ദിനവും 5-6 ലോഡ് ചക്ക ചെന്നൈയിലേക്കും ബോംബയിലേക്കും പോകുന്നു. ഏതാണ്ട് 2000 ഏക്കർ സ്ഥലത്ത് വെള്ളവും വളവും നൽകി തമിഴൻ പ്ലാന്തോട്ടങ്ങൾ പരിപാലിക്കുന്നു. ഇവിടെ നമ്മളും തോട്ടമടിസ്ഥാനത്തിൽ പ്ലാവ് കൃഷി തുടങ്ങിയിട്ടുണ്ട്.
29/04/2023
250 gm ചക്കചുള 30 രൂപ.. 🤪🤪
12/03/2023
All are wekcome 🙏🏿🙏🏿
06/02/2023
Good morning.. 🙏🙏
ഇനി രണ്ടുദിനം കൂടി ബാക്കി... 🤝.. ഏവർക്കും വടക്കുംനാഥന്റെ മണ്ണിലേക്ക് സ്വാഗതം.. 🙏🤝
04/02/2023
വ്യവസായവകുപ്പ് മന്ത്രി P രാജീവ് അവർകൾ തൃശ്ശൂർ തേക്കിൻകാട് നടക്കുന്ന AgroFest 2023.. കാച്ചൂസിന്റെ സ്റ്റാൾ സന്ദർശിക്കുന്നു.. 🥰
04/02/2023
AgroFest 2023 തേക്കിൻകാട് മൈതാനം.. തൃശ്ശൂർ.. 🙏
04/02/2023
🙏ഏവർക്കും സ്വാഗതം.. 🙏🤝