Smykke

Smykke

solution for your beauty problems

31/07/2019

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്?? എങ്കിൽ വായിക്കുക
*************************************

എത്ര ഭം​ഗിയുണ്ടെങ്കിലും എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക അനുവാര്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്.

ദിനവും നിങ്ങൾക്ക് ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും.

എണ്ണമയമുള്ള ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

മാത്രമല്ല മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള, ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും.

25/07/2019

മുടിക്കും ഗുണകരം കറിവേപ്പില
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കറിവേപ്പില കൊണ്ട് ഹെയര്‍ ടോണിക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് രണ്ടോ മൂന്നോ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിവളരാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു.
തൈരില്‍ കറിവേപ്പില അരച്ച് മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് തലയിലെ ചൊറിച്ചിലും താരന്‍ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും.
ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരത്തിനകത്തേക്ക് കറിവേപ്പില ചെല്ലുമ്പോള്‍ ഇത് മുടിക്ക് ആരോഗ്യം നല്‍കാന്‍ കാരണമാകുന്നു.

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം മാത്രം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്കും തിളക്കം നല്‍കുന്നു.
കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതിലുപരി തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.

കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു.
അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അത് അകാല നരക്ക് പ്രതിരോധം തീര്‍ക്കുന്നു.

08/07/2019
Photos from Smykke's post 08/07/2019

Website