Health & Wealth

Health & Wealth

Share

Health and Wealth To buy this Indusviva product please click the following link. https://store.indusviva.com/public/?id=ODM2NjA1

14/06/2025

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത (39) കോഴഞ്ചേരി താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ്. അഞ്ച് വർഷത്തെ അവധിയെടുത്ത് മസ്കറ്റിൽ പോയി ജോലി ചെയ്തു.അച്ഛൻ നേരത്തെ മരിച്ചു. അമ്മക്ക് കാൻസർ. വിവാഹമോചിത.

മകൻ പത്താം ക്ലാസ്. മകൾ മൂന്നാം ക്ലാസ്. വീട് പണി അവസാനഘട്ടത്തിൽ.

മസ്കറ്റിൽ നിന്നും യു.കെയിലേക്കു ജോലി മാറ്റം. രണ്ടര വർഷം കഴിഞ്ഞ് തിരിച്ചു വന്ന് ജോയിൻ ചെയ്യാനിരിക്കയായിരുന്നു

അവധി നീട്ടിക്കിട്ടാൻ ഓൺലൈൻ വഴി അപേക്ഷിച്ച രഞ്ജിതയുടെ ഒപ്പിൽ വ്യക്തത വരുത്താനായി നേരിട്ടെത്തണമെന്ന് ഉദ്യോഗസ്ഥർ. നാല് ദിവസത്തേക്ക് മാത്രമായി നാട്ടിലേക്കു വന്നു.

ഗൃഹപ്രവേശ തിയതി നിശ്ചയിച്ച് മടക്കം.

മക്കളെയും അമ്മയെയും കണ്ട് സ്നേഹം പങ്കു വച്ച് ചിരി തൂകി പറന്നു പോയ രഞ്ജിതയെ മരണം വന്നു കൂട്ടിക്കൊണ്ടുപോയി.

അഗ്നി ചിറകിലേറി അവർ സ്വർഗത്തിലേക്ക് പോയി.

ഒരിക്കലും മടങ്ങിവരാനാവാത്ത ഒരു യാത്രയായി അത്.

അമ്മയുടെ വേർപാടിൽ ഇനിയും കരച്ചിൽ നിറുത്താതെ രണ്ടു കുട്ടികൾ !

ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും അയൽക്കാരും.😢

പ്രിയ സോദരി..പ്രണാമം.🙏🌹😢

02/06/2025

Please Share

27/05/2025

ജീവൻ പണയം വെച്ച്,ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്ന സേവനം നയിക്കുന്ന KSEB ഹീറോകൾക്ക് നമ്മുടെ ഇന്നത്തെ ബിഗ്സല്യൂട് 🫡🫡🥰🥰

28/04/2025

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.
100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.
എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.
മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.
ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ , പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍
1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.
3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും, അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .
4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു
5.രക്തസമ്മര്‍ദ്ധം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .
6. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .
7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.
8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .
9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .
10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.
11.ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .
12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
15.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
16.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്
18.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
19.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
20.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
21.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

കടപ്പാട്

09/12/2024

*മകൻ:* അച്ഛാ രാത്രി നഖം മുറിക്കരുതെന്നു പറയാൻ കാരണം എന്താണ്?

*അച്ഛൻ:* പണ്ട് വീടുകളിലെല്ലാം വിളക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. 'നഖം' മുറിച്ചിരുന്നത് കത്തി ഉപയോഗിച്ചായിരുന്നു.
ഇരുട്ടത്ത് കത്തി ഉപയോഗിച്ച് നഖം മുറിക്കുമ്പോൾ കൈ മുറിയുവാനുള്ള സാധ്യത ഉണ്ട്.

*മകൻ:* അച്ഛാ വിളക്കു കത്തിക്കുമ്പോൾ കരിന്തിരി കത്തരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

*അച്ഛൻ:* കരിന്തിരി കത്തുമ്പോൾ കാർബൺ മോണോക് സൈഡ് തുടങ്ങി പലവിധ വിഷവാതകങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് കരിന്തിരി കത്തിക്കരുതെന്ന് പറയുന്നത്.

*മകൻ:* അച്ഛാ മരിച്ചു കഴിഞ്ഞാൽ ശവശരീരത്തിനു ചുറ്റും അരിയും നെല്ലും ഇടുന്നതെന്തിനാണ്?

*അച്ഛൻ:* ഇത് ശവശരീരത്തിൽ ഉറുമ്പു വരാതിരിക്കാനാണ് . വരുന്ന ഉറുമ്പുകൾ ശവശരീരത്തിനടുത്തെത്താതെ അരിയും നെല്ലും കഴിച്ചവിടെ നിൽക്കും.

*മകൻ:* അച്ഛാ ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കരുതെന്ന് പറയാറുണ്ട്. എന്താണ് കാരണം?

*അച്ഛൻ:* ഭക്ഷണം കഴിക്കുമ്പോൾ ദഹനത്തിനു വേണ്ടി രക്തം കൂടുതൽ ഉദരം, കുടൽ എന്നീ ഭാഗങ്ങളിലേക്ക് ഒഴുകുന്നു.
കുളിക്കുമ്പോൾ ശരീരത്തിന്റെ താപമനുസരിച്ച് രക്തചംക്രമണത്തിൽ മാറ്റം വരാം.
അതുകൊണ്ട്‌ ഭക്ഷണത്തിനു ശേഷം കുളിച്ചാൽ അത് ദഹന പ്രകിയയെ ബാധിക്കാം.

*മകൻ:* അച്ഛാ രാത്രി അരയ്ക്കരുതെന്നു പറയാൻ കാരണമെന്താണ്?

*അച്ഛൻ:* പണ്ട് അരകല്ല് അടുക്കളക്ക് പുറത്താണ് ഇട്ടിരുന്നത്. രാത്രി അരയ്ക്കുമ്പോൾ കൈകളിൽ ചതവു പറ്റുവാനും പ്രാണികൾ അരക്കപ്പെടാനും സാധ്യതയുണ്ട്. വിഷമുള്ള ഇഴജന്തുക്കൾ ഉള്ള സ്ഥലങ്ങളിൽ അപകടം ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.

*മകൻ:* അച്ഛാ ഗർഭിണികൾ മലർന്ന് കിടന്നുറങ്ങരുതെന്ന് പറയുന്നത് ശരിയാണൊ?

*അച്ഛൻ:* ഭ്രൂണം വലുതാകുമ്പോൾ മലർന്നു കിടന്നുറങ്ങുന്ന ഗർഭിണിയുടെ അടിവയറ്റിലെ രക്തക്കുഴലുകളെ അമർത്തുകയും അത് ഭ്രൂണത്തിലേക്കുള്ള രക്ത ഓട്ടം കുറക്കുകയും ചെയ്യും.
അതുപോലെ കാലുകളിൽ നിന്ന് ഹൃദയത്തിലേക്കു പോകുന്ന രക്തക്കുഴലുകളെ അമർത്തുമ്പോൾ ഹൃദയത്തിലെത്തുന്ന രക്തത്തിന്റെ അളവ് കുറയുകയും ഇത് ഗർഭിണിയുടെ രക്ത സമ്മർദ്ദം കുറക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ഗർഭിണികൾ ഇടതുവശം ചെരിഞ്ഞു കിടക്കുന്നതാണ് നല്ലത്.

*മകൻ:* അച്ഛാ ഭക്ഷണം കഴിച്ചതിനു ശേഷം ഉടനെ ഉറങ്ങരുതെന്ന് പറയുന്നതെന്തുകൊണ്ടാണ്?

*അച്ഛൻ:* ഭക്ഷണം കഴിച്ചതിനു ശേഷം ഉടനെ കിടക്കുമ്പോൾ ഭക്ഷണം തികട്ടി വരുവാനും നെഞ്ചെരിച്ചിൽ ഉണ്ടാകുവാനും സാധ്യതയുണ്ട്.

*മകൻ:* അച്ഛാ പുതുമഴ കൊള്ളരുതെന്നു പറയുന്നതെന്തു കൊണ്ടാണ്?

*അച്ഛൻ:* അന്തരീക്ഷത്തിൽ ഒരു പാട് പൊടിപടലങ്ങൾ ഉണ്ടാകും. ഇവയിൽ ബാക്ടീരിയയും വൈറസും ഉണ്ട്. പുതുമഴയിൽ ഇവയെല്ലാം വെള്ളത്തോടൊപ്പമെത്തും. അതുമൂലം പുതുമഴ നനയുമ്പോൾ അസുഖം ഉണ്ടാകുവാൻ സാധ്യതയുണ്ട് .

*മകൻ:* അച്ഛാ ഗ്രഹണ സമയത്ത് സൂര്യനെ നോക്കരുതെന്ന് പറയുവാൻ കാരണം എന്താണ്?

*അച്ഛൻ:* ഗ്രഹണ സമയത്ത് സൂര്യനെ നോക്കുമ്പോൾ അൾട്രാ വയലറ്റ് രശ്മികൾ കണ്ണിന് ഹാനികരമാവുകയും കാഴ്ചശക്തിയെ നശിപ്പിക്കുകയും ചെയ്യുന്നു.

*കടപ്പാട് - Dr. Gokuldas (Amrita Institute)*

15/09/2024
19/07/2024

പറ്റുമെങ്കിൽ പരമാവധി ഷെയർ ചെയ്യുക. ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ 🙏🙏

07/03/2024

ഓരോ ജീവനും വിലപ്പെട്ടതാണ്...
മാക്സിമം ഷെയർ ചെയ്യുക...

Want your business to be the top-listed Beauty Salon in Alappuzha?
Click here to claim your Sponsored Listing.

Category

Website

Address


Alappuzha