USPF Malabar Chapter Kozhikode
USPF, Ubais Sainul Abideen Peace Foundation.
14/04/2023
USPF Warriors Traveling to Chennai from Calicut
For Refugees Rehabilitation ❤
രോഹിഗ്യൻ അഭയാർത്ഥികൾ ഒരു പ്രത്യേക സാഹചര്യം കൊണ്ട് സ്വന്തം നാടും വീടും ബന്ധുക്കളെയും നഷ്ടമായവരാണ്. പക്ഷെ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ് കാരണം അവർ നമ്മുടെ സഹോദരങ്ങളാണ്.
Ubais Sainul Abideen Peace Foundation.
13/04/2023
Success is no accident,
It's hard work,
Perseverance, learning, studying, sacrifice and most of all, love of what you are doing or learning to do,
വിജയം ആകസ്മികമല്ല,
കഠിനാധ്വാനമാണ്,
സ്ഥിരോത്സാഹം, പഠനം, ത്യാഗം, എല്ലാറ്റിനുമുപരിയായി, നിങ്ങൾ ചെയ്യുന്നതോ ചെയ്യാൻ പഠിക്കുന്നതോ ആയ സ്നേഹം,
09/04/2023
Happy Easter to Everyone ❤
02/04/2023
USPF ആവിഷ്ക്കരിച്ച കെയർ ഫോർ നൈബർ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെയും ബാംഗ്ലൂരിലേയും അഭയാർത്ഥി ക്യാമ്പുകളിലേക്കുള്ള നോമ്പ് തുറയ്ക്കുള്ള സഹായത്തിന്റെ ആദ്യ ഘഡു 50,000 രൂപയുടെ
ചെക്കും ഈദിന്റെ ഭാഗമായുള്ള പുതു വസ്ത്രങ്ങളും മലബാർ ചാപ്റ്റർ ചെയർമാൻ Dr. ഇസ്മായിൽ സേട്ട് തോട്ടത്തിൽ രവീന്ദ്രൻ MLA യ്ക്ക് കൈമാറുന്നു.
തീരദേശത്തെ അതി ദരിദ്രരായ 100 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യ കിറ്റ് USPF അംഗവും തീരദേശത്തെ അംഗനവാടി ജീവനക്കാരിയുമായK.P.സുഹറയ്ക്ക് വിതരണത്തിന്ന് കൈമാറി MLA ഉൽഘാടനം ചെയ്യുന്നു.മലബാർ ചാപ്റ്റർ മെമ്പർ സെക്രട്ടറി
M.V.റംസി ഇസ്മായിൽ,കബീർ സെയ്ദ് അലി,
P.V.യാക്കൂബ്,K.V.ഇസ്ഹാഖ്, സെയ്ദ് ബാദുഷ ഖാൻ സുലൈഖ കബീർ, ഹാജറ എന്നിവരാണ് സമീപം.
Malabar Chapter. Kozhikode.
22/02/2023
One Man Army💪
The Power Of USPF.❤
സമ്പന്നതയിൽ നിന്നും മാറി ചേരി പ്രദേശങ്ങളിൽ നരകയാതന അനുഭവിക്കുന്ന കുറേ മനുഷ്യരുണ്ട്
അവരെ നമുക്ക് മറക്കാതിരിക്കാം.
കുടുംബശ്രീ പ്രവർത്തകർ രോഹിഗ്യൻ ക്യാമ്പുകളിൽ വസ്ത്രങ്ങൾ ശേഖരിച്ചു വിതരണം ചെയ്തു.
30/01/2023
30/01/2023
29/1/2023 Sunday
*സർവ്വ ശക്തനായ ഉടയ തമ്പുരാന് സ്തുതി,*
*"World Needs More Humanity, Peace and Justice."*
ഇന്ന് 29.01.2023-ന് യുഎസ്പിഎഫ് മലബാർ ചാപ്റ്റർന്റെ ജനുവരിയിലെ ആദ്യ മീറ്റിംഗ് കോഴിക്കോട് ഓഫീസിൽ വെച്ച് നടന്നു.
11 മണിക്ക് ആരംഭിച്ച മീറ്റിങ്ങിൽ
1. Dr. ഉബൈസ് സൈനുൽ ആബ്ദ്ദീൻ
2. Dr. ഇസ്മായിൽ സേട്ട്. A
3. M.V റംസി ഇസ്മായിൽ
4. Acu.Pr.സൈദ് അക്ബർ ബാദ്ഷ ഖാൻ
5. സുലൈഖ കബീർ
6. അബ്ദുൽ കബീർ
7. വഹീദ വി പി
8. ഇശാഖ് കെ വി
9. സുലൈഖ ബാബുട്ടി
10. എ.എ ശരീഫ്
എന്നിവർ പങ്കെടുത്തു.
ലീവ് അറിയിച്ചവർ:
1. P.V. യാക്കൂബ്
2. ഹാജറ. P
മീറ്റിംഗിന് വന്നവർ എത്തിച്ചേർന്നത് യുഎസ്പിഎഫ് ഓഫീസ് ആയ Dr. ഇസ്മായിൽ സേട്ടിന്റെ കൊട്ടാരം റോഡ് ജംഗ്ഷനിലെ ഹോമിയോ ഹോസ്പിറ്റലിൽ ആയിരുന്നെങ്കിലും മീറ്റിങിനായി എല്ലാവരും ഒത്തുചേർന്നത് Dr.ഇസ്മായിൽ സേട്ടിന്റെ വസതിയിൽ വച്ചായിരുന്നു. USPFന്റെ ഭാവിയിലെ പല പ്രധാനപ്പെട്ട തീരുമാനങ്ങളും എടുത്ത ശേഷം അദ്ദേഹം ഒരുക്കിയ ഉച്ചഭക്ഷണം കഴിച്ച് എല്ലാവരും സന്തോഷത്തോടെ മടങ്ങി.
ഇന്നലെ മഞ്ചേരി വെച്ച് നടന്ന BOC മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ നമ്മുടെ അംഗം അദ്നാൻ ഫാറൂഖ് എന്നവരുടെ ഉമ്മ നൽകിയ 5000 രൂപ യു എസ് പി എഫ് ഫൗണ്ടർ ചെയർമാൻ ട്രഷറർ സൈദ് അക്ബർ ബാദ്ഷാ ഖാന് നൽകി. ആദ്യമായി കിട്ടിയ സംഭാവന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി നിർദ്ദേശിക്കുകയും ചെയ്തു.
കൂടാതെ വയനാട് രണ്ട് അഭയാർത്ഥി കുടുംബങ്ങൾക്ക് വേണ്ടി എമർജൻസി എയ്ഡ് ഡിസ്ട്രിബ്യൂഷൻ ചെയ്ത വകയിൽ പ്രീതി ട്രേഡിങ് കമ്പനിക്ക് 4890 രൂപ യുഎസ്പിഎഫിന്റെ മലബാർ ചാപ്റ്റർ അക്കൗണ്ടിൽ നിന്നും അയച്ചു കൊടുത്തു.
വളരെ വലിയ ചർച്ചകളും പുതിയ കാഴ്ചപ്പാടുകളും ഭാവി പരിപാടികളും എല്ലാം യോഗം ചർച്ച ചെയ്തു തീരുമാനിച്ചു.
ഇത് സംബന്ധിച്ച വിവരണം മെമ്പർ സെക്രട്ടറി തുടർന്ന് നൽകുന്നതായിരിക്കുമെന്ന് അറിയിക്കുന്നു.
യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുകയും നിങ്ങളുടെ വിലപ്പെട്ട സമയം ഇതിനായി ഉഴിഞ്ഞുവെക്കുകയും ചെയ്ത എല്ലാ യുഎസ്പിഎഫ് മെമ്പർമാർക്കും യുഎസ്പിഎഫിന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.
For *Team USPF*
*Malabar Chapter*
Category
Website
Address
USPF Malabar Chapter Kozhikode
Calicut
USPF
Alerts
Be the first to know and let us send you an email when USPF Malabar Chapter Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.