Samadhatu Natural Foods & Ayurvedic Products

Samadhatu Natural Foods & Ayurvedic Products

Share

നിത്യ ഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദ?

04/11/2021
03/10/2021

🌾 നെല്ലൂസം അഥവാ നെല്ലാണ്ട് 🌾

മകം പിറന്ന നെല്ല്❗
കന്നിയിലെ മകം നക്ഷത്രം നെല്ലിന്റെ പിറന്നാളാണെന്നാണ് കർഷകവിശ്വാസം.

വയലുകൾ പലതും ഇല്ലാതായെങ്കിലും നെല്ലിന്റെ പ്രതാപം അവസാനിക്കുന്നില്ല. ചേർത്തു പിടിക്കാം, കർഷകരെയും നെല്ലിനെയും...

പൊന്മണി നെല്ലേ... നീണാൾ വാഴ്ക🙏🏻

🌾 SAMADHATU Natural Foods

കോവിഡിന്റെ ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടോ..? ഭക്ഷണത്തിലൂടെ പരിഹരിയ്ക്കാം. 29/09/2021

കോവിഡാനന്തര ക്ഷീണവും മറ്റു പാർശ്വഫലങ്ങളും ഉള്ളവർക്കും, ഹൃദ്രോഗികൾ, പ്രമേഹത്തെ ചെറുത്തു നിർത്താൻ, കാൻസർ രോഗികൾ തുടങ്ങിയവർക്കും രക്തപ്രസാദത്തിനും അത്യുത്തമമായ ഭക്ഷണമാണ് ബ്ലാക്ക്‌ റൈസ് കഞ്ഞി.

ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അയേണ് എന്നിവ എളുപ്പത്തിൽ ശരീരത്തിന് ദഹിപ്പിക്കാനും സ്വാംശീകരിക്കാനും കഴിയുന്നു.
ഉയർന്ന ഔഷധഗുണങ്ങൾ അടങ്ങിയതിനാൽ ഫോർബിഡൻ റൈസ് (Forbiden rice) എന്ന പേരിൽ അറിയപ്പെടുന്ന തവിട് കളയാത്ത അരിയാണ് ബ്ലാക്ക്‌ റൈസ്.

★ ബ്ലാക്ക്‌ റൈസ് പായസം
★ഔഷധക്കഞ്ഞി


🫕 ബ്ലാക്ക്‌ റൈസ് കൊണ്ടുള്ള കഞ്ഞി

● ബ്ലാക്ക്‌ റൈസ് (തലേ ദിവസം വെള്ളത്തിൽ കുതിർത്തു വച്ചത്/ പാചകം ചെയ്യുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും നല്ല ചൂട് വെള്ളത്തിൽ കുതിർത്തു വച്ചത്)

● ആവശ്യത്തിനു വെള്ളം

● തേങ്ങാ പാൽ/ തേങ്ങാ ചിരകിയത് (optional)

● ഉപ്പ് (ആവശ്യമെങ്കിൽ)

◆ പ്രഷർകുക്കറിൽ ആണെങ്കിൽ അരി ഇട്ട് ആവശ്യാനുസരണം വെള്ളം ഒഴിച്ചു വേവിച്ചെടുക്കാം.

◆ തവിടോടുകൂടിയതും പശിമയുള്ളതുമായ അരിയായതിനാൽ വേവ് കൂടുതലാണ്. അതിനാൽ വെള്ളത്തിന്റെ അളവ് കുറച്ചു കൂടുതൽ എടുക്കാം.

◆ ഈ വീഡിയോയിലെ കുക്കറിൽ നല്ല തീയിൽ 5 വിസിലും ചെറു തീയിൽ 4 വിസിലും ആണ് അരി വേവാൻ വേണ്ടി വന്നത്.

◆ നന്നായി വെന്തതിനു ശേഷം രുചി വർധിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ മാത്രം തേങ്ങാപ്പാൽ/ തേങ്ങ ചിരകിയത് എന്നിവ ചേർക്കാം.

https://youtu.be/CSZ48sXh_oc

🔸 NB: ആനന്ദ ഫാർമിങ് കൃഷിരീതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ജനിതക മാറ്റം വരുത്താത്ത തവിടോടുകൂടിയ അരികളും അതിൽ നിന്നുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങളും സമധാതുവിൽ ലഭ്യമാണ്.

🌾🧘🏻‍♂️ SAMADHATU Natural Foods
നിത്യഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദവും!

🪀 http://wa.me/919995155588
📞 9995155588
8129011109

കോവിഡിന്റെ ക്ഷീണം നിങ്ങളെ അലട്ടുന്നുണ്ടോ..? ഭക്ഷണത്തിലൂടെ പരിഹരിയ്ക്കാം. കോവിഡാനന്തര ക്ഷീണവും മറ്റു പാർശ്വഫലങ്ങളും ഉള്ളവർക്കും, ഹൃദ്രോഗികൾ, പ്രമേഹത്തെ ചെറുത്തു നിർത്താൻ, കാൻസർ രോഗിക.....

21/08/2021

സ്നേഹത്തിന്റേയും, സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും, സമ്പത്തിന്റെയും, സമൃദ്ധിയുടെയും , ആരോഗ്യത്തിന്റെയും , സമാധാനത്തിന്റെയും നല്ല ഒരു ഓണക്കാലം എല്ലാവർക്കും നേരുന്നു.

🌾

17/08/2021

#ചിങ്ങം1
#കർഷകദിനം

മനുഷ്യനെ ഊട്ടുന്ന കർഷകൻ = ഭൂമിയെ ഹരിതാഭമാക്കുന്ന കലാകാരൻ

ഇന്ന് മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാർഷിക സ്മരണകളുടെ ദിനമാണ്. ചിങ്ങം 1 - കർഷക ദിനം !

വരണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫല വർഗ്ഗങ്ങളും ഉത്പാദിപ്പിച്ചു മാനവരാശിയുടെ ജീവൽപ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കാണുക എന്ന അതിമഹത്തായ ദൗത്യമാണ് ഒരു കർഷകൻ നിർവ്വഹിക്കുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേർന്നു തന്റെ വിയർപ്പുതുള്ളികൾ ഭൂമിയ്ക്ക് സമ്മാനിച്ചു മണ്ണിന് പൊന്നിന്റെ മൂല്യം നൽകുകയാണ് ഓരോ കർഷകനും ചെയ്യുന്നത്.

പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍.

സമധാതുവിന്റെ ഉൾതുടിപ്പുകളായ, കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി നന്മയായും ആത്മവികാരമായും ഏറ്റെടുത്ത ഞങ്ങളുടെ പ്രിയ കർഷകർ ശ്രീ. ജയകൃഷ്ണൻ, ശ്രീ. ലെനീഷ് എന്നിവരോടൊപ്പം കർഷകവൃത്തിയിലേർപ്പെട്ടിരിക്കുന്ന എല്ലാവർക്കും സമധാതുവിന്റെ ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം, ആദരവ്🙏🏻

🌾 SAMADHATU Natural Foods
നിത്യഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദവും!
📞 9995155588

14/08/2021

🇮🇳 Happy Independence Day......

വെള്ള അരി - ഒരു വെളുത്ത വിഷം White Rice- A White Poison 30/07/2021

🌾 വെള്ള അരി - ഒരു വെളുത്ത വിഷം.
White Rice - A White Poison

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് അരി. മലയാളികളുടെ കാര്യമെടുത്താൽ ദിവസത്തിൽ ഒരുനേരമെങ്കിലും അരി ഭക്ഷണങ്ങൾ കഴിക്കാത്തവരായി ആരുമുണ്ടാകില്ല. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജനങ്ങളും കഴിക്കുന്ന പ്രധാനപ്പെട്ട ധാന്യങ്ങളിൽ ഒന്നാണ് അരി.

വിപണിയില്‍ ഇന്ന് പലതരത്തിലുള്ള അരികള്‍ ലഭ്യമാണ്. മട്ട, കുറുവ, പൊന്നി, ജയ അങ്ങനെ പല തരത്തിലുള്ള അരികള്‍ മലയാളികള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇവിടെ നമുക്കിതിനെ രണ്ടായി തരംതിരിക്കാം, വെളുത്ത അരിയും തവിട്ട് അരി അഥവാ ബ്രൗണ്‍ റൈസും.

വെളുത്ത അരിയാണ് ഇന്ന് കൂടുതൽ ആളുകളും കഴിക്കാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന വെള്ള അരി സംസ്ക്കരിച്ചെടുത്തതും ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഒന്നാണ്. ഇതിൽ കാർബോഹൈഡ്രേറ്റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടാകും. ഗ്ലൈസെമിക് സൂചികയിലും ഇവ ഉയർന്നതാണ്. ഇത്തരം അരിയിൽ നിന്ന് പോഷക ഗുണമുള്ള തവിടിന്റെ പാളികൾ നീക്കം ചെയ്യുന്നു.

പോഷകങ്ങൾ ഫിൽട്ടർ ചെയ്തെടുക്കുന്നവയാണ് ഇത്തരത്തിൽ വെള്ള അരി എന്നു വേണമെങ്കിൽ പറയാം. ഇത്തരം അരിയിൽ സ്വാഭാവികമായും പോഷകങ്ങൾ കുറവുള്ള എൻഡോസ്‌പെർം (endosperm) മാത്രമാണ് അവശേഷിക്കുന്നത്. പോഷകാഹാര നില കുറഞ്ഞ ഇത്തരം വെളുത്ത അരി അടിസ്ഥാനപരമായി ശൂന്യമായ കലോറിയുടെ ഉറവിടമാണ് പറയേണ്ടിവരും.

പ്രമേഹവും, ഹൃദയ സംബന്ധമായ രോഗങ്ങൾ, പൊണ്ണത്തടി, പക്ഷാഘാതം, ഫാറ്റി ലിവർ, കൊളെസ്ട്രോൾ, യൂറിക് ആസിഡ് തുടങ്ങി എല്ലാ അസുഖങ്ങളുടെയും മുഖ്യ കാരണക്കാരനാണ് ഈ വെളുത്ത അരി. വെളുത്ത അരി കഴിക്കുന്നത് കുറയ്ക്കുകയും അതിനു പകരമായി തവിടടങ്ങിയ അരി ഉൾപ്പെടുത്തുക.

പ്രമേഹവും, ഹൃദയ സംബന്ധമായ രോഗങ്ങളുമൊക്കെയായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ തവിട് നീക്കം ചെയ്യാത്ത അരി നിങ്ങളുടെ ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നത് തീർച്ചയാണ്.

https://youtu.be/KMalxWakxo8

🔸 NB: ആനന്ദ ഫാർമിങ് കൃഷിരീതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ജനിതക മാറ്റം വരുത്താത്ത തവിടോടുകൂടിയ അരികളും അതിൽ നിന്നുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങളും സമധാതുവിൽ ലഭ്യമാണ്.

🌾🧘🏻‍♂️
📞 9995155588
8129011109

വെള്ള അരി - ഒരു വെളുത്ത വിഷം White Rice- A White Poison 🌾 വെള്ള അരി - ഒരു വെളുത്ത വിഷം White Rice- A White Poisonദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് അരി. മലയാളികളുടെ കാര്യമെടുത്...

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Calicut