Meitra Hospital
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Meitra Hospital, Health/Beauty, Meitra Hospital, Karaparamba Kunduparamba Bypass Road, Calicut.
ഭയപ്പെട്ട് വൈകിച്ച 4 വർഷങ്ങൾ, ഒടുവിൽ വിദഗ്ധരിൽ വിശ്വസിച്ചപ്പോൾ വീണ്ടെടുത്ത പുതിയ ജീവിതം!
"കിഡ്നി മാറ്റിവെക്കൽ ഇത്രയും ലളിതമായിരുന്നു എന്ന് മനസ്സിലായത് ശസ്ത്രക്രിയയ്ക്ക് ശേഷമാണ്..." മേത്രയിലെ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ നടന്നു തുടങ്ങിയപ്പോൾ മനസ്സിലായി, ഭയപ്പെടാൻ ഒന്നുമില്ലെന്ന്.
വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ച പ്രിയ രോഗിയുടെ വാക്കുകൾ കേൾക്കാം.
16/09/2026
❤️𝐒𝐨𝐦𝐞 𝐚𝐝𝐯𝐢𝐜𝐞 𝐡𝐢𝐭𝐬 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭𝐥𝐲 𝐰𝐡𝐞𝐧 𝐢𝐭 𝐜𝐨𝐦𝐞𝐬 𝐟𝐫𝐨𝐦 𝐬𝐨𝐦𝐞𝐨𝐧𝐞 𝐰𝐡𝐨 𝐡𝐚𝐬 𝐬𝐩𝐞𝐧𝐭 𝐲𝐞𝐚𝐫𝐬 𝐥𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐭𝐨 𝐡𝐞𝐚𝐫𝐭𝐬 ❤️
Dr. Anil Saleem - HOD & Senior Consultant, Cardiology, Centre for Heart & Vascular Care, Meitra Hospital - features in Manorama Arogyam with simple, doable tips on keeping your BP and cholesterol in check.
No jargon, just the kind of guidance that actually fits into daily life. Scan the QR and give your heart five minutes of your time.
16/09/2026
ചിലപ്പോൾ, ഒരാളുടെ ജീവിതത്തിലേക്ക് പ്രതീക്ഷ എത്തുന്നത് നമ്മളിലൂടെ ആയിരിക്കാം.
മജ്ജദാനത്തിലൂടെ, രക്താർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളോട് പോരാടുന്ന ഒരാൾക്ക് ആരോഗ്യത്തിലേക്കുള്ള ഒരു പുതിയ വഴി തുറക്കാൻ കഴിയും.
ഒരു തീരുമാനം.
ഒരു ദാനം.
ഒരു ജീവിതത്തിന് പ്രതീക്ഷ.
World Marrow Donor Day
PCOD/PCOS ഉള്ള സ്ത്രീകൾ വിവാഹത്തിനും ഗർഭധാരണത്തിനും എങ്ങനെ തയ്യാറെടുക്കണം?
മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളുടെ ഫലമായി ഇന്ന് പല യുവതികളും നേരിടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് PCOD/PCOS. വിവാഹം അടുക്കുമ്പോഴും കുടുംബാസൂത്രണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ഇത് പലർക്കും ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കാറുണ്ട്.
മേയ്ത്ര ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഫെബിൻ കോയ, ഈ വീഡിയോയിൽ താഴെ പറയുന്ന കാര്യങ്ങൾ വിശദമായി വിശദീകരിക്കുന്നു:
✅ PCOD/PCOS ഉള്ളവർ വിവാഹത്തിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✅ ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ
✅ എപ്പോൾ, എങ്ങനെ വൈദ്യസഹായം തേടണം
നിങ്ങൾക്കോ നിങ്ങളുടെ അടുത്തുള്ള ആർക്കെങ്കിലുമോ ഇത്പ്രയോജനകരമാകുമെങ്കിൽ, ഈ വീഡിയോ ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യൂ, ഡോ. ഫെബിൻ കോയ മറുപടി നൽകുന്നതായിരിക്കും.
10/09/2026
A little reading can make a big difference when emergencies strike.
Meitra’s 25×7 Emergency Pocket Guide is now available across DayMart outlets, helping make essential emergency information more accessible to the community.
We sincerely thank Mr Musthafa Vazhat, Founder & Managing Director, DayMart Group, and Mr Ashiq K.C., Director, DayMart Group, for supporting this initiative and helping us take this valuable information to more people.
Read it. Keep it handy. Share it. It could make a difference when it matters most.
10/09/2026
ചില നിമിഷങ്ങൾ നമ്മെ തളർത്തിയേക്കാം.
ചില വേദനകൾ, ഇനി മുന്നോട്ടൊരു വഴിയില്ലെന്ന് തോന്നിച്ചേക്കാം.
പക്ഷേ, ഒരു നിമിഷത്തിന്റെ ഇരുട്ടിൽ ഒരു ജീവിതത്തിന്റെ മുഴുവൻ കഥയും അവസാനിക്കുന്നില്ല.
പറയാൻ ഒരുപാട് ബാക്കിയാണ്. കേൾക്കാൻ ഒരുപാട് പേരുണ്ട്. തിരുത്തിയെഴുതാൻ ഒരായുസ്സും.
അവസാനിപ്പിക്കരുത്.
തിരുത്തിയെഴുതാൻ ഒരായുസ്സ് ബാക്കിയുണ്ട്.
World Su***de Prevention Day
***dePreventionDay ***dePrevention
മുട്ടുവേദന കാരണം ബുദ്ധിമുട്ടുകയാണോ?
70-ാം വയസ്സിൽ റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ (Robotic Total Knee Replacement) വേദനയില്ലാത്ത ജീവിതത്തിലേക്ക് തിരികെ നടന്ന ഈ അധ്യാപകന്റെ അനുഭവകഥയാണിത്.
മേയ്ത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് & ആർത്രോസ്കോപ്പി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സമീർ അലി പറവത്തിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾക്കകം തന്നെ ഇദ്ദേഹത്തിന് സ്വന്തമായി നടക്കാൻ സാധിച്ചു!
മേയ്ത്ര ഹോസ്പിറ്റലിലെ ലോകോത്തര നിലവാരമുള്ള അത്യാധുനിക റോബോട്ടിക് സർജറി സംവിധാനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ വിജയത്തിന് പിന്നിൽ. കേരളത്തിൽ രണ്ട് അത്യാധുനിക റോബോട്ടിക് സർജറി സംവിധാനങ്ങളുള്ള ഏക ഓർത്തോപീഡിക് ഡിപ്പാർട്ട്‌മെന്റാണ് മേയ്ത്രയിലുള്ളത്. കൂടുതൽ കൃത്യതയും ചെറിയ മുറിവുകളും കുറഞ്ഞ രക്തസ്രാവവും ഉറപ്പാക്കുന്ന ഈ നൂതന സാങ്കേതികവിദ്യകൾ രോഗികൾക്ക് വളരെ വേഗത്തിലുള്ള രോഗമുക്തിയാണ് സമ്മാനിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9207702030
മുട്ടുവേദന കാരണം ബുദ്ധിമുട്ടുകയാണോ?
70-ാം വയസ്സിൽ റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ (Robotic Total Knee Replacement) വേദനയില്ലാത്ത ജീവിതത്തിലേക്ക് തിരികെ നടന്ന ഈ അധ്യാപകന്റെ അനുഭവകഥയാണിത്.
മേയ്ത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് & ആർത്രോസ്കോപ്പി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സമീർ അലി പറവത്തിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകൾക്കകം തന്നെ ഇദ്ദേഹത്തിന് സ്വന്തമായി നടക്കാൻ സാധിച്ചു!
മേയ്ത്ര ഹോസ്പിറ്റലിലെ ലോകോത്തര നിലവാരമുള്ള അത്യാധുനിക റോബോട്ടിക് സർജറി സംവിധാനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ വിജയത്തിന് പിന്നിൽ. കേരളത്തിൽ രണ്ട് അത്യാധുനിക റോബോട്ടിക് സർജറി സംവിധാനങ്ങളുള്ള ഏക ഓർത്തോപീഡിക് ഡിപ്പാർട്ട്‌മെന്റാണ് മേയ്ത്രയിലുള്ളത്.
കൂടുതൽ കൃത്യതയും ചെറിയ മുറിവുകളും കുറഞ്ഞ രക്തസ്രാവവും ഉറപ്പാക്കുന്ന ഈ നൂതന സാങ്കേതികവിദ്യകൾ രോഗികൾക്ക് വളരെ വേഗത്തിലുള്ള രോഗമുക്തിയാണ് സമ്മാനിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9207702030
PCOD അഥവാ പോളിസെസ്റ്റിക് ഒവേറിയൻ ഡിസീസ് ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ അണ്ഡാശയത്തെ മാത്രമല്ല, ശരീരത്തിലെ ഇൻസുലിൻ അളവിനെയും ദഹന വ്യവസ്ഥയെയും ബാധിക്കുന്നതിനാലാണ് ഇതിനെ ഇപ്പോൾ PMOS (പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം) എന്ന് വിളിക്കുന്നത്.
എന്താണ് PMOS? ഇതിന്റെ പ്രധാന കാരണങ്ങൾ, ലക്ഷണങ്ങൾ, അതുപോലെ തന്നെ ഇത് നിയന്ത്രിക്കാൻ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുകയാണ് മേയ്ത്ര ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഫെബിൻ കോയ.
ഈ ലക്ഷണങ്ങൾ നിങ്ങളിലുമുണ്ടോ? പ്രതിവിധികൾ കൃത്യമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണൂ.
08/09/2026
ഹൃദയത്തിനും ജീവിതത്തിനും ഒരു ചുവട് കൂടി അടുത്തേക്ക് 💙
ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിൽ ഓരോ ചുവടിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഹൃദ്രോഗങ്ങളും പക്ഷാഘാതവും (Stroke) തടയുന്നതിലും, ചികിത്സയിലും, തിരിച്ചുവരവിലും ഫിസിയോതെറാപ്പിക്കും ശാരീരിക പ്രവർത്തനത്തിനും (Physical Activity) നിർണായക പങ്കുണ്ട് എന്നതാണ് ഈ വർഷത്തെ World Physiotherapy Day-യുടെ സന്ദേശം.
ശരിയായ ഫിസിയോതെറാപ്പി ശരീരത്തിന്റെ ചലനശേഷിയും പേശികളുടെ ശക്തിയും വീണ്ടെടുക്കാൻ സഹായിക്കുന്നതിനൊപ്പം, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, സ്ട്രോക്കിന് ശേഷമുള്ള ജീവിതം വീണ്ടും സജീവമാക്കാനും, ഭാവിയിൽ ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു.
ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ മനസ്സിലാക്കി, ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യക്തിഗത പരിചരണത്തിലൂടെ - പ്രതിരോധം മുതൽ പുനരധിവാസം വരെ, വീണ്ടെടുക്കലിന്റെ ഓരോ ഘട്ടത്തിലും Meitra ഒപ്പമുണ്ട്.
ഈ World Physiotherapy Day-ൽ, ആരോഗ്യമുള്ള ഹൃദയത്തിലേക്കും സജീവമായ ജീവിതത്തിലേക്കും തിരികെ നടക്കാൻ സഹായിക്കുന്ന ഓരോ ചുവടിനെയും നമുക്ക് ആദരിക്കാം.
Category
Website
Address
Meitra Hospital, Karaparamba Kunduparamba Bypass Road
Calicut
673005
Alerts
Be the first to know and let us send you an email when Meitra Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.