Valapattanam Ayuveda Dispensary

Valapattanam Ayuveda Dispensary

Share

A Center for Authentic Ayuveda Treatment.

Photos from Valapattanam Ayuveda Dispensary 's post 16/07/2026

സ്നേഹമില്ലാതെ ആയിരങ്ങൾ ജീവിച്ചിട്ടുണ്ട് എന്നാൽ വെള്ളമില്ലാതെ ഒരാൾ പോലും ജീവിച്ചിട്ടില്ല✅.

ഇനി നമ്മുടെ ഡിസ്പെൻസറിയിൽ എത്തിച്ചേരുന്നവർക്ക് ശുദ്ധീകരിച്ച വെള്ളം സദാ ലഭ്യമാകും ❤️.

വളപട്ടണത്തെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ഇടപെടുന്ന റഹ്മാ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് നമുക്കായി വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു❤️.

ചടങ്ങിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജംഷീറാ വി കെ യും, ട്രസ്റ്റ് ചെയർമാൻ ബഹുമാനപ്പെട്ട . ശ്രീ കെ എൽ ആരിഫ് മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി ശ്രീ ഷുക്കൂർ കെ എൽ പി, ബഹുമാനപ്പെട്ട വാർഡ് മെമ്പർ ഷഹീർ, ട്രസ്റ്റ് മെമ്പർ ശ്രീ അബ്ദുൽ അസീസ്, മെഡിക്കൽ ഓഫീസർ ഡോ ചെന്ന കേശ്വർ വി, ഡിസ്പെൻസറിലെ മറ്റു ജീവനക്കാർ എന്നിവർ പങ്കുചേർന്നു❤️❤️.

ഈ മഹത്തായ ഉദ്യമത്തിന് ഞങ്ങളോടൊപ്പം നിന്ന ട്രസ്റ്റിന് ഹൃദയം നിറഞ്ഞ നന്ദി ❤️🙏.

ആരോഗ്യ ആയുർവേദം 😍
വളപട്ടണം ആയുർവേദം 😍
വളപട്ടണം വൈബ്സ്😍

Photos from Valapattanam Ayuveda Dispensary 's post 14/07/2026

ബോധവൽക്കരണ ക്ലാസ് 5 ✅

വളപട്ടണം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ വച്ച് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ പൊതുജനങ്ങളുമായി പകർച്ചവ്യാധി പ്രതിരോധം ആയുർവേദത്തിലൂടെ , വിവിധതരം വേദനകളെ ആയുർവേദം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും,, എന്തുകൊണ്ട് വിദേശരാജ്യങ്ങളിൽ തുടർന്നുവരുന്ന സപ്ലിമെന്റ് ഉപയോഗിക്കുന്ന സംസ്കാരം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്നതിനെക്കുറിച്ച് സംസാരിച്ചു.

പങ്കെടുത്ത എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏❤️.

ആരോഗ്യം ആയുർവേദം ✌️
വളപട്ടണം ആയുർവേദം🤘
വളപട്ടണം വൈബ്സ് 🤘

Photos from Valapattanam Ayuveda Dispensary 's post 13/07/2026

ബോധവൽക്കരണ ക്ലാസ് 4✅.

പതിനാലാം വാർഡ് ഗ്രാമസഭയിൽ പകർച്ചവ്യാധി പ്രതിരോധം ആയുർവേദത്തിലൂടെ ജീവിതശൈലി രോഗങ്ങൾ എങ്ങനെ ആയുർവേദത്തിലൂടെ എന്നും. വിശദമായി തന്നെ പൊതുജനങ്ങളുമായി സംസാരിക്കുവാൻ സാധിച്ചു.❤️

സഹകരിച്ച പൊതുജനങ്ങൾക്കും അവസരം നൽകിയ ബഹുമാനപ്പെട്ട മെമ്പർക്കും നന്ദി 🙏❤️

ആരോഗ്യം ആയുർവേദം❤️
വളപട്ടണം ആയുർവേദം❤️
വളപട്ടണം വൈബസ് ❤️.

Photos from Valapattanam Ayuveda Dispensary 's post 11/07/2026

ബോധവൽക്കരണ ക്ലാസ്3✅.

വളപട്ടണം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഗ്രാമസഭയിൽ വച്ച് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ വാർഡിലെ പൊതുജനങ്ങൾക്കായി പകർച്ചവ്യാധി പ്രതിരോധം ആയുർവേദ ത്തിലൂടെ ജീവിതശൈലി രോഗത്തെക്കുറിച്ചും ആചാര രസായനത്തെക്കുറിച്ചും സംസാരിച്ചു. 👍.

എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി 🤝.

ആരോഗ്യം ആയുർവേദം 👍
വളപട്ടണം ആയുർവേദം 👍
വളപട്ടണം വൈബ്സ് 👍🌷

Photos from Valapattanam Ayuveda Dispensary 's post 10/07/2026

ബോധവൽക്കരണ ക്ലാസ് 2✅.

മൂന്നാം വാർഡ് ഗ്രാമസഭയിൽ ആയുർവേദത്തിന്റെ സാധ്യതകൾ പല രോഗാവസ്ഥയിൽ എങ്ങനെ എന്നും പകർച്ചവ്യാധി പ്രതിരോധം എങ്ങനെ എന്ന വിഷയങ്ങളിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ബോധവൽക്കരണ ക്ലാസ് നൽകി.

സഹകരിച്ച എല്ലാ നാട്ടുകാർക്കും നന്ദി🙏😍.

ആരോഗ്യം ആയുർവേദം👍 വളപട്ടണം ആയുർവേദം👍 വളപട്ടണം വൈബ്സ് ❤️

Photos from Valapattanam Ayuveda Dispensary 's post 09/07/2026

ബോധവൽക്കരണ ക്ലാസ്.
1 ✅

വളപട്ടണം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭയിൽ വച്ച് ആയുർവേദ ഡിസ്പെൻഡറി മെഡിക്കൽ ഓഫീസർ
ഡോക്ടർ ചെന്നകേശ്വർ വി
പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണവും ജീവിതശൈലി രോഗ ത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.

സഹകരിച്ച എല്ലാവർക്കും നന്ദി 👍.

വളപട്ടണം ആയുർവേദം🌷
വളപട്ടണം വൈബ്സ് ❤️

08/07/2026

ലോക അലർജി ദിനം ✅

അലർജി എല്ലാവർക്കും എല്ലാകാലത്തും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല...

✅ചിലർക്ക് ചില പ്രായത്തിൽ

✅ചിലർക്ക് ചില കാലാവസ്ഥയിൽ

✅ചിലർക്ക് ചില ഭക്ഷണത്തോട്

✅ചിലർക്ക് ചില ദേശത്തു വച്ച്

✅അപൂർവ്വം ചിലർക്ക് മനസിന്റെ സ്വസ്ഥത കുറവുകൊണ്ട്...

നമുക്ക് എല്ലാത്തിനെയും നേരിടാം സ്വയം നിയന്ത്രണത്തിലൂടെയും ശരീരം ശുദ്ധീകരിച്ചു വെക്കുന്നതിൽ കൂടെയും...
മനോബലം കൂട്ടുന്നതിലും...

എന്നാ വായോ ആയുർവേദ ത്തിലേക്ക്...

വളപട്ടണം ആയുർവേദം🤘

വളപട്ടണം വൈബ്സ് 🤘❤️.

Photos from Valapattanam Ayuveda Dispensary 's post 06/07/2026

ആരോഗ്യ പച്ച സീസൺ 1.

നാളെക്കായി നമുക്കായി... 🤝👍.

01/07/2026

ആയുർവേദം
സുരക്ഷിതം
ശാശ്വതം
വളപട്ടണം ആയുർവേദം ❤️

Photos from Valapattanam Ayuveda Dispensary 's post 10/06/2026

ആരോഗ്യം എന്നത് വൈദ്യ ശാസ്ത്രത്തിന് മാത്രം അവകാശപ്പെട്ടതല്ല.... ✅

അത് പ്രകൃതിക്ക് മാത്രം അവകാശപ്പെട്ടത്..
പ്രകൃതിയെന്നത് സർവ്വ ജീവജാലങ്ങളും ഉൾപ്പെടുന്ന ഒരു വലിയ സമൂഹമാണ്.. ❤️✅

ലോക പരിസ്ഥിതി ദിനം 20026 ഭാഗമായി വളപട്ടണം ഗ്രാമപഞ്ചായത്തും ആയുർവേദ ഡിസ്പെൻസറിയും ചേർന്ന് നടത്തുന്ന ആരോഗ്യപ്പച്ച സീസൺ വൺ.....

വളപട്ടണം ഗ്രാമപഞ്ചായത്തും വളപട്ടണം സർക്കാർ ആയുർവേദ ഡിസ്‌പെൻസറി യും ചേർന്ന് 2026 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം ഡിസ്പെൻസറിൽ വച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജംഷീറ വി കെ അവർകൾ നിർവഹിച്ചു ശ്രീ പ്രകാശൻ ഔഷധസസ്യം ഏറ്റുവാങ്ങി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളപട്ടണം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ഔഷധസസ്യ വിതരണം പൊതുജനങ്ങൾക്കായി ആരംഭിച്ചു വേപ്പ്,അശോകം പൂവരശ്, നെല്ലി,നീലയമയരി ചങ്ങലംപരണ്ട, രാമച്ചം നിലപ്പന.. തുടങ്ങിയ ഔഷധസസ്യങ്ങൾ ഡിസ്പെൻസറിയിൽ വച്ച് വരും ദിവസങ്ങളിൽ വിതരണം ചെയ്യും.

ചടങ്ങിന് സ്വാഗതം ഓതിയത് മെഡിക്കൽ ഓഫീസർ ഡോ ചെന്നകേശ്വർ വി, അദ്ധ്യക്ഷ വൈസ് പ്രസിഡന്റ് വളപട്ടണം ഗ്രാമപഞ്ചായത്ത് ശില്പ വി.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അൻസില ടി കെ

ഐശ്വര്യ കെ പി
കൃഷി ഓഫീസർ വള പട്ടണം ഗ്രാമപഞ്ചായത്ത്

ഷഹീർ മെമ്പർ.

HMC അംഗം അനീസ് കെ പി യും സന്നിഹിതരായി.

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Website

Address


Near Valapttanam Post Office
Kannur
670010