Namukku Unaraam

Namukku Unaraam

Share

നമുക്ക് ഉണരാം. എൻ്റെ ചിന്തകളും തിരിച്ചറിവുകളും.

20/03/2026

ഈ ഞാൻ (അഹങ്കാരം) ഇല്ലാതാകുന്നിടത്തുനിന്ന് യഥാർത്ഥ (അഹം ബ്രഹ്മാസ്മി) ഞാനിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ശാശ്വതമായ ആനന്ദത്തിലേക്കുള്ള യാത്ര🙏🙏🙏

08/03/2026

ഇന്ന് March 8 വനിതാ ദിനം.നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്, സ്വാതന്ത്ര്യമാണ്. അറിവാണ് ആനന്ദം.അറിവിലൂടെയാണ് നമ്മൾ സ്വാതന്ത്രമാകുന്നത്. ശാസ്ത്രീയമായ അറിവാണ് ആവശ്യം. അവനവനിലെ മനോമാലിന്യമാണ് നമ്മെ ബന്ധിച്ചിരിക്കുന്നത്. ശാരീരിക, മാനസിക അഭ്യാസങ്ങളിലൂടെ, ജ്ഞാനത്തിലൂടെ അവനവനിൽ അന്തർലീനമായിരിക്കുന്ന ആ മഹാശക്തിയെ അനുഭവിച്ചറിയുകയാണ് അതിനുള്ള ശാശ്വതമായ മാർഗ്ഗം. അതിനായി യോഗയും , ജ്ഞാനവും സമന്വയിക്കണം. ഏതൊരു സാധാരണ വ്യക്തിയും ആത്മാർത്ഥവും, സത്യസന്ധവുമാണെങ്കിൽ, ആഗ്രഹമുണ്ടെങ്കിൽ,ഉറച്ച വിശ്വാസമുണ്ടെങ്കിൽ ആ സ്വാതന്ത്ര്യത്തിലേക്ക് ആനന്ദാനുഭൂതിയിലേക്ക് നമ്മെ കൈപിടിച്ചുണർത്തുക തന്നെ ചെയ്യും🙏🙏🙏 അനുഭവമാണിത്🙏🙏 ഈ ശരീരത്തിലും, മനസ്സിലും, ഈ പ്രപഞ്ചമാകെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആ മഹാശക്തിയാണ് എല്ലാം🙏🙏🙏 ആനന്ദത്തിൻ്റെ ഉറവിടം അവിടെയാണ്🙏🙏🙏

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Address


Mamangalam
Kochi
682025