Las vegas cochin
live
02/01/2026
🌿*സിറിയയിലെ ദമാസ്കസിലെ ഒരു പ്രമുഖ ധനിക കുടുംബത്തിൽപ്പെട്ട സ്ത്രീ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ യെ വിവാഹം കഴിക്കാൻ അതിയായി ആഗ്രഹിച്ചു.*
അവർ തന്റെ സമ്പത്ത് മുഴുവൻ അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾക്കായി നൽകാമെന്നും അദ്ദേഹത്തിന് ഒരു ഭാരമാവില്ലെന്നും ഉറപ്പ് നൽകി.
"قِيلَ: إِنَّ امْرَأَةً ذَاتَ مَالٍ وَجَمَالٍ عَرَضَتْ نَفْسَهَا عَلَيْهِ، وَقَالَتْ: أُرِيدُ بَرَكَتَكَ وَلَا أُرِيدُ مِنْكَ مَالًا، فَقَالَ الشَّيْخُ: إِنِّي قَدْ طَلَّقْتُ الدُّنْيَا، وَالْمَرْأَةُ مِنَ الدُّنْيَا، وَأَخَافُ أَنْ تُشْغِلَنِي عَنِ الْآخِرَةِ."
സമ്പത്തും സൗന്ദര്യവുമുള്ള ഒരു സ്ത്രീ അദ്ദേഹത്തിന് വിവാഹാലോചന മുന്നോട്ട് വെച്ചു എന്ന് പറയപ്പെടുന്നു. അവർ പറഞ്ഞു:
നിങ്ങളുടെ ബർക്കത്താണ് ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങളിൽ നിന്ന് സമ്പത്തല്ല'.
അപ്പോൾ ശൈഖ് പറഞ്ഞു:
ഞാൻ ദുനിയാവിനെ ത്വലാഖ് ചൊല്ലിയവനാണ് (ഉപേക്ഷിച്ചവനാണ്). സ്ത്രീ ദുനിയാവിന്റെ ഭാഗമാണ്. പരലോക ചിന്തയിൽ നിന്ന് അവരെന്നെ മാറ്റിക്കളയുമോ എന്ന് ഞാൻ ഭയപ്പെടുന്നു.'"
സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ദർസുകൾ (ക്ലാസ്സുകൾ)
ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ വിവാഹം കഴിച്ചില്ലെങ്കിലും സ്ത്രീകൾക്ക് ഇൽമ് പകർന്നു നൽകുന്നതിൽ അദ്ദേഹം വളരെ താല്പര്യം കാണിച്ചിരുന്നു. ദമാസ്കസിലെ പള്ളികളിൽ സ്ത്രീകൾക്ക് മാത്രമായി അദ്ദേഹം ദർസുകൾ നൽകാറുണ്ടായിരുന്നു. ആ സദസ്സുകളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം കേട്ട് അത്ഭുതപ്പെട്ട പല പണ്ഡിതകളായ സ്ത്രീകളും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയാകാൻ ആഗ്രഹിച്ചിരുന്നു.
"وَكَانَ النِّسَاءُ يَجْتَمِعْنَ لِسَمَاعِ مَوَاعِظِهِ، وَكَانَ لَهُ تَأْثِيرٌ عَظِيمٌ فِي نُفُوسِهِنَّ، حَتَّى صَارَ كَثِيرٌ مِنْهُنَّ يَتْرُكْنَ الزِّينَةَ وَيُقْبِلْنَ عَلَى الْعِبَادَةِ بِسَبَبِهِ."
അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേൾക്കാൻ സ്ത്രീകൾ ഒത്തുകൂടാറുണ്ടായിരുന്നു. അവരുടെ മനസ്സുകളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കാരണം ധാരാളം സ്ത്രീകൾ അമിതമായ അലങ്കാരങ്ങൾ ഉപേക്ഷിക്കുകയും ആരാധനകളിൽ മുഴുകുകയും ചെയ്തു."
📚അൽ-ഉഖൂദുദ്ദുരിയ്യ (العقود الدرية) -
ഇബ്നു അബ്ദിൽ ഹാദി.
📚ഇബ്നു തൈമിയ്യ വ ദൗറുഹു ഫിൽ മർഅഃ (ابن تيمية ودوره في المرأة).
(4)സലഫിസുന്നിالسلفية سني WhatsApp Group Invite
Click here to claim your Sponsored Listing.
Category
Telephone
Website
Address
LISIE Road, COCHIN
Kochi
682018