Ayush Jeevani
Ayurveda Clinic
Healing lives naturally
Ayurveda treatments
Post natal care
Beauty care
Panchakarma
For Online consultation : 9074288456
01/06/2026
01/05/2025
Post natal care
പ്രസവാനന്തര പരിചരണത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം
പ്രസവശേഷം ഒരു സ്ത്രീ ശാരീരികവും മാനസികവുമായ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പ്രസവ സമയത്ത് തടസപ്പെട്ടിരിക്കാവുന്ന ദോഷങ്ങളുടെയും ഹോർമോണുകളുടെയും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിൽ ആയുർവേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രസവശേഷം ശരീരത്തിൽ ഉണ്ടായേക്കാവുന്ന നടുവേദന, കാൽവേദന, കാൽകഴപ്പ് തുടങ്ങിയവയുടെ രോഗശാന്തി പ്രക്രിയ സുഗമമാക്കുക എന്നതാണ് ആയുർവേദ പ്രസവാനന്തര പരിചരണത്തിന്റെ ലക്ഷ്യം.
ശരീരത്തെ വീണ്ടെടുക്കുന്നതും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഔഷധങ്ങൾ, ചികിത്സകൾ (അഭ്യoഗം, കിഴി, വേതുകുളി etc) ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും രക്തചoക്രമണം മെച്ചപ്പെടുത്താനും പേശികളുടെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കുന്നു.
മാതൃത്വത്തിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുക, ദീർഘകാല ആരോഗ്യം പ്രോത്സാഹിപ്പിക്കുക, പ്രസവത്തോടെ ദുർബലമായ ശരീരത്തിന്റെ ബലം വീണ്ടെടുക്കുക എന്നിവയാണ് പ്രസവാനന്തര പരിചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
17/02/2025
ഇന്ന് മിക്ക ആളുകൾക്കും കണ്ടു വരുന്ന ഒന്നാണ് മുട്ട് വേദന. പണ്ട് വാർദ്ധക്യത്തിലോ അല്ലെങ്കിൽ അവയോടടുക്കുമ്പോഴോ ആയിരുന്നു ഈ വില്ലൻ കടന്നു വന്നിരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ന് ഇവനെ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് മധ്യവയസ്സരിലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ. നടക്കുമ്പോഴും നിൽക്കുമ്പോഴും അമിത വേദനയും കഴപ്പും മുട്ടിൽ അനുഭവപ്പെടുന്നു. ചെറിയൊരു മുട്ടുവേദനയിൽ തുടങ്ങി പിന്നീട് തെയ്മാനം എന്ന ഓമന പേരിൽ അറിയപ്പെടുന്ന അവസ്ഥയിലേക്ക് മാറുന്നു.
കേട്ടപ്പാതി മുട്ട് മാറ്റിവെക്കാനായി ഓടുന്നു ആളുകൾ.
അമിതഭാരം, കൃത്യമായ വ്യായാമം ഇല്ലാത്തത്, സന്ധിവാതം, ലിഗമെന്റുകൾക്ക് ഉണ്ടാകുന്ന പരിക്കുകൾ അങ്ങനെ നീളുന്നു മുട്ടുവേദനയുടെ കാരണങ്ങൾ......
ശെരിയായ ആയുർവേദ ചികിത്സയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഈ വില്ലനെ തരപ്പെടുത്താൻ നമ്മുക്ക് കഴിയുന്നതേയുള്ളു.
Click here to claim your Sponsored Listing.
Category
Website
Address
Ayush Jeevani Ayurveda Clinic
Pathanamthitta
CHITTAR
Opening Hours
| Monday | 10am - 6pm |
| Tuesday | 10am - 6pm |
| Wednesday | 10am - 6pm |
| Thursday | 10am - 6pm |
| Friday | 10am - 6pm |
| Saturday | 10am - 5pm |