Jesus Status kcym

Jesus Status kcym

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jesus Status kcym, Beauty, cosmetic & personal care, Thiruvananthapuram.

16/04/2023
29/03/2023

*ലോകപാപങ്ങളുടെ എല്ലാ ഭാരവും താങ്ങി, കാൽവരിയിലേക്കുള്ള യാത്രയിൽ ഇടറി വീണ കർത്താവേ.. പലവിധ പ്രശ്നങ്ങളാലും ദുരിതങ്ങളാലും ഞങ്ങൾ തളർന്നു വീഴുമ്പോൾ വിശ്വാസവും പ്രത്യാശയും നൽകി ഞങ്ങളെ പരിരക്ഷിക്കണമെ..🙏🏻

18/03/2023

ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി.
ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.
2 തിമോത്തേയോസ്‌ 4 : 6-7

❤️🤍💛 കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയർമാൻ... കത്തോലിക്കയുവജനപ്രസ്ഥാനത്തിന്റെ രൂപം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ച ദീർഘദർശ്ശി...
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ...

കെ സി വൈ എം
സംസ്ഥാന സമിതി❤️🤍💛

18/03/2023

❤️🤍💛കെ.സി.വൈ.എം. കൊല്ലം രൂപതയുടെ 2023-25 പ്രവർത്തന വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
മരിയ ഷെറിൻ ജോസിന്.

അഭിനന്ദനങ്ങൾ❤️🤍💛

16/03/2023

*സിൽവപ്പാത 2023*
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

പ്രിയ യുവജന സുഹൃത്തുക്കളേ,

66-ാമത് തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി 'വിശുദ്ധ കുരിശ് നിത്യതയുടെ കവാടം' എന്ന സന്ദേശം ലോകമെമ്പാടും പകർന്നു നൽകുവാൻ _കെ.സി.വൈ എം (ലാറ്റിൻ) നെയ്യാറ്റിൻകര രൂപത സമിതി_ ഈശോയുടെ പീഡാസഹനങ്ങളെ അനുസ്മരിച്ചു കൊണ്ടു _സിൽവാപ്പാത_ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരു *ബൈക്ക് റാലി 2023 മാർച്ച് 18-ാം തീയതി രാവിലെ 6 മണിക്ക് പത്താംകല്ല് ബിഷപ്പ് ഹൗസിൽ നിന്ന് ആരംഭിക്കുന്നു.* എല്ലാ ഫൊറോനകളിൽ നിന്നും പരമാവധി യുവജനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ എത്തി ഈ അനുസ്മരണ യാത്രയിൽ പങ്കു ചേരുവാൻ ശ്രമിക്കേണ്ടതാണ് എന്നു ഏറെ പ്രത്യേകമായി അറിയിക്കുന്നു.

ക്രിസ്തുവിന്റെ സഹന യാത്രയിൽ നമുക്കും പങ്കാളികളാകാം... നാഥനൊപ്പം കുരിശിന്റെ മാറിൽ അണി ചേരാം...

ഏവരുടെയും പരിപൂർണ്ണ പ്രതീക്ഷിച്ചു കൊണ്ട്,

രൂപത സമിതിക്കു വേണ്ടി,

*Rev. Fr. Robin C Peter*
Director

*Mr. Anoop J.R Paliyode*
President

*Mr. Anudas Parassala*
General Secretery

*KCYM Latin Neyyatinkara Diocese*
❤️❤️❤️🤍🤍🤍💛💛💛

11/03/2023

❤️🤍💛"എന്റെ വഴിയിലെ വെയിലിനും നന്ദി. എന്റെ ചുമലിലെ ചുമടിനും നന്ദി, എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി" സുഗതകുമാരിയമ്മയുടെ ഈ വാക്കുകൾ കടമെടുത്തുകൊണ്ട് ഞാൻ എഴുതിത്തുടങ്ങട്ടെ... കേരള കത്തോലിക്കാ സഭയുടെ യുവത്വത്തിന്റെ മുഖമായ കെ.സി.വൈ.എം പ്രസ്ഥാനം അതിന്റെ ഏറ്റവും കലുഷിതവും സമരോന്മുഖവുമായ കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന പ്രസിഡണ്ട് എന്ന പദത്തെ അതിന്റെ ഏറ്റവും ഔന്നിത്യത്തിൽ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആ പദവിയിൽ നിന്ന് വിരമിക്കുമ്പോൾ നന്മയുടെ നല്ല ഓർമ്മകൾ അലയടിക്കുകയാണ്, ഒരു നന്ദി വാക്കിനപ്പുറത്ത് എന്റെ അവസാന ശ്വാസമിടിപ്പുവരെ ഇടനെഞ്ചോട് ചേർത്ത് വയ്ക്കുവാൻ ഒരുപിടി നല്ല ഓർമ്മകളും ഒത്തിരിയേറെ നല്ല അനുഭവങ്ങളും സമ്മാനിച്ച എന്റെ കെ.സി.വൈ എം പ്രസ്ഥാനം.കോവിഡ് എന്ന മഹാമാരി ഓൺലൈൻ യുഗത്തിലേക്ക് ചുരുക്കിയ കാലമുത്തു നിന്ന് പ്രസ്ഥാനത്തെ അതിന്റെ പഴയ ആവേശത്തിലേയ്ക്ക് തിരികെയെത്തിക്കുക എന്ന വലിയ ദൗത്വവും പേറിയാണ് 2022 സമിതി ചുമതല ഏറ്റെടുത്തത്. സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനം എന്ന നിലയിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ നിലപാട് അറിയുക്കുവാനും നീതിക്കു വേണ്ടി തെരുവിൽ ഇറങ്ങി സമരം ചെയ്യുവാനും തലസ്ഥാനനഗരിയിലെ ഭരണസിരാകേന്ദ്രത്തിന്റെ മുൻപിൽ മുതൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പൊതു സമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനായിട്ട് ഈ സമിതിക്ക് സാധിച്ചു എന്നുള്ളത് അഭിമാനാർഹമായ കാര്യമാണ്...

ആറു വർഷങ്ങൾക്കുശേഷം സംസ്ഥാന യുവജന കലോത്സവം ഇടുക്കി രൂപത ആതിഥേയത്വമരുളി, ചരിത്രത്തിൽ ആദ്യമായി ഇരിഞ്ഞാലക്കുട രൂപത ആതിഥേയത്വം വഹിച്ച സംസ്ഥാന സ്പോർട്സ് മീറ്റ് ഖേലോത്സവ് 2022 വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന 'പൈയ്ക്കുന്ന പള്ളയിലെ തീയണക്കാൻ സ്നേഹപൂർവ്വം കെ.സി.വൈ.എം എന്ന പൊതിച്ചോറ് വിതരണ പദ്ധതി, പരിഷ്കരിച്ച വെബ് സൈറ്റ്, കെ.സി.വൈ.എം സ്വപ്നമായ കെ.സി.വൈ.എം ആപ്പ്, റീജിയണൽ തലത്തിൽ റീത്തുകൾക്കതീതമായി കൂട്ടായ്മ ഉൾക്കൊണ്ടുകൊണ്ട് മേഖലാതല ക്യാമ്പ് 'കൊയിനോസ് 2022', തീരദേശ മലയോര മേഖലകളിലെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ, ലഹരി വിരുദ്ധ സന്ദേശവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ലഹരിവിരുദ്ധ സന്ദേശ യാത്ര, തൃശൂർ അതിരൂപത ആതിഥേയത്വമരുളിയ കേരള യുവജന പ്രസ്ഥാനത്തിന്റെ ചിരകാല സ്വപ്നമായ കെ.വൈ.സി കേരള യൂത്ത് കോൺഫറൻസ്' നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി യുവജനങ്ങളുടെ ആത്മീയ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് 'കാർലോസ്കാരവൻ 'പഴയകാല നേതാക്കന്മാരുടെ സംഗമം 'തിരികെ 2022 'തുടങ്ങിയ പ്രവർത്തന പരിപാടികൾ നടത്തുവാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയാൻ ആഗ്രഹിക്കുന്നു. നന്ദി പറയുന്നു ഒരു പതിനഞ്ചുകാരൻ ബാലനിൽ നിന്ന് തുടങ്ങിയ പ്രയാണത്തിൽ നിന്ന് കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവിയിലേക്ക് കൈപിടിച്ചുയർത്തിയ നല്ല തമ്പുരാന്, യുവജനങ്ങളെ കരുതലോടെ വളർത്തി നല്ല ഇടയന്റെ മുഖം യഥാർത്ഥത്തിൽ കാണിച്ചു തന്ന കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ മെത്രപ്പോലീത്തമാർ, മെത്രാന്മാർ, നല്ല സമരിയാക്കാരന്റെ മുഖം പലവുരു ഞാൻ കണ്ട ഒത്തിരിയേറെ വൈദികർ, സന്യസ്തർ ഏത് നെല്ലിക്കോലുകൊണ്ട് ഞാൻ അളന്നാലും ഒന്നും പകരം വയ്ക്കാനാവാത്ത ഒരുപറ്റം യുവജന നേതൃത്വം,സുഹൃത്തുക്കൾ ... എല്ലാവർക്കും ഒത്തിരി നന്ദി. ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു പോരാടാം, കേരള സഭയെ കൂടുതൽ യുവത്വമുള്ളതാക്കാം...

ഷിജോ മാത്യു ഇടയാടിൽ

പ്രസിഡന്റ് കെ.സി.വൈ.എം സംസ്ഥാന സമിതി❤️🤍💛

06/03/2023

❤️🤍💛ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ അടിസ്ഥാനം,വിശുദ്ധ കുരിശ്. വിശുദ്ധ കുരിശു വഴി ലഭിച്ച രക്ഷയുടെ സാക്ഷ്യവാഹകരാണ് ക്രിസ്തുവിന്റെ അനുയായികൾ നാമെല്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അവഹേളിക്കുന്ന പ്രവണതകൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ എന്ന് അഭിമാനപ്പൂർവ്വം പ്രഖ്യാപിക്കുമ്പോഴും വിശ്വാസത്തെയും വിശ്വാസസംഹിതകളെയും അപമാനിക്കുന്ന തരത്തിൽ നടമാടുന്ന പ്രവണതകൾ അതി ഖേദകരമാണ്.
ഇത്തരം പ്രവണതതകളെ നിസ്സാരവത്കരിക്കാൻ എന്നവണ്ണം പടച്ചു വിടുന്ന ന്യായീകരണങ്ങളും മതേതര കേരളത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്...
വി. കുരിശിനെ അവഹേളിക്കുന്ന തരത്തിൽ
കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ
ബ്രണ്ണൻ കോളേജിലെ എസ്.എഫ്.ഐ യൂണിയൻ പ്രചരിപ്പിച്ച ചിത്രം പ്രതിഷേധാർഹം...
കെ.സി.വൈ.എം സംസ്ഥാന സമിതി❤️🤍💛

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram