mahin aboobacker darimi

mahin aboobacker darimi

Share

Root to truth group admin�
writer for islamic books�
contemporary islamic notes other�

14/05/2026

*👇കാഴ്ച പ്പാട് 👇*
*✖️തെറ്റിദ്ധാരണ✖️*
മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും അധികവും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്...
തെറ്റ് തിരുത്താം, പക്ഷേ തെറ്റിദ്ധാരണ തിരുത്താൻ പാടാണ്...
കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ലഎന്നതാണ് യാഥാർഥ്യം...
*👆വിഴിഞ്ഞം മൗലവി👆*

29/04/2026

*👇കാഴ്ച പ്പാട് 👇*
*നല്ല ചിന്ത*
നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക, വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക..
ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം...
നല്ലവയോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം...
*👆വിഴിഞ്ഞം മൗലവി👆*

28/04/2026

*👇കാഴ്ച പ്പാട് 👇*
*നല്ല വാക്ക്*
സന്തോഷകരമായത് സ്വീകരിയ്ക്കാനും, പകർന്നുനൽകാനും മനസ്സിന്റെ വാതിലുകളെപ്പോഴും തുറന്നുവെയ്ക്കാൻനമുക്ക് കഴിയേണ്ടതുണ്ട് വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കാതെ
ഒരു ചെറിയ പുഞ്ചിരി കൊണ്ടോ, സാന്ത്വനമൂറുന്ന ഒരു വാക്ക് കൊണ്ടോമറ്റുള്ളവർക്ക് ആനന്ദo ലഭിക്കുമെങ്കിൽ ആ സുഗന്ധത്തെ വ്യാപിപ്പിയ്ക്കാൻ നമുക്ക് ശ്രമിക്കാം...
*👆വിഴിഞ്ഞം മൗലവി👆*

26/04/2026
26/04/2026

*വിശന്നവർക്ക് അന്നം നൽകൽ മഹാ പുണ്യം*

ﻭَﻗَﺎﻝَ الشيخ الجيلاني رضي الله عنه : ﻓَﺘَّﺸْﺖُ اﻷَﻋْﻤَﺎﻝَ ﻛُﻠَّﻬَﺎ، ﻓَﻤَﺎ ﻭَﺟَﺪْﺕُ ﻓِﻴْﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺇِﻃﻌَﺎﻡِ اﻟﻄَّﻌَﺎﻡِ، ﺃَﻭﺩُّ ﻟَﻮْ ﺃَﻥَّ اﻟﺪُّﻧْﻴَﺎ ﺑِﻴَﺪِﻱ ﻓَﺄُﻃﻌِﻤَﻬَﺎ اﻟﺠﻴَﺎﻉَ، ﻛَﻔِّﻲ ﻣﺜﻘﻮﺑَﺔٌ ﻻَ ﺗﻀﺒﻂُ ﺷَﻴْﺌﺎً، ﻟَﻮْ ﺟَﺎءﻧِﻲ ﺃَﻟﻒُ ﺩِﻳْﻨَﺎﺭٍ ﻟَﻢْ ﺃُﺑَﻴِّﺘْﻬَﺎ،(سير أعلام النبلاء)
وكان غلامه مظفر يقف على باب داره، والطبق فيه الخبز على يده، ويقول: من يريد الخبز؟ من يريد العشاء؟ من يريد المبيت؟ (قلائد الجواهر)
ശൈഖ് ജീലാനി(റ) പറയുന്നു: ഞാൻ എല്ലാ അമലുകളെക്കുറിച്ചും ഗവേഷണം നടത്തി. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതിനെക്കാൾ ഉത്തമമായ ഒരു പ്രവർത്തനത്തേയും ഞാൻ എത്തിച്ചില്ല. ദുനിയാവ് മുഴുവനും എനിക്ക് ലഭിച്ചാലും എന്റെ ആഗ്രഹം അത് മുഴുവൻ വിശക്കുന്നവർക്ക് അന്നം നൽകാൻ ഉപയോഗിക്കാനാണ്. എന്റെ കൈ ദ്വാരമുള്ളതാണ്. ഒന്നും തങ്ങാറില്ല. ആയിരം ദീനാർ എനിക്ക് ലഭിച്ചാലും എന്റെടുക്കൽ അത് തങ്ങാറില്ല.
സേവകനായ മുളഫ്ഫർ(റ) ശൈഖവർകളുടെ വീട്ട് വാതിൽക്കൽ റൊട്ടിയുള്ള പാത്രം കൈയ്യിൽ പിടിച്ച് കൊണ്ട് ഇപ്രകാരം വിളിച്ച് പറയും: "പത്തിരി ആവശ്യമുള്ളവരുണ്ടോ? രാത്രി ഭക്ഷണം ആവശ്യമുള്ളവരുണ്ടോ? രാപ്പാർക്കാൻ സ്ഥല സൗകര്യം ആവശ്യമുള്ളവരുണ്ടോ? ഇവിടെ ലഭ്യമാണ്."
(ഖലാഇദുൽ ജവാഹിർ)

14/02/2026

*👇കാഴ്ച പ്പാട് 👇*
*നേർ പാത?*
തന്റെ കാര്യം നടത്തിക്കിട്ടാൻ വേണ്ടി, അനർഹമായ രീതിയിൽ കുറുക്കുവഴികൾ തേടുന്നവർ ഇല്ലാതാക്കുന്നത് നേരായ പാതയിൽ സഞ്ചരിക്കുന്ന എത്രയോ പേരുടെ അവസരങ്ങളാണ്.
പലരുടേയും ദുസ്സ്വാധീനവും അഴിമതിയും നിമിത്തം നീണ്ട് പോകുന്നത് സൽപാതയിൽ ചലിക്കുന്നവരുടെ കാത്തിരിപ്പുകളാണ്.
അനർഹമായി നേടുന്നതെന്തും, അല്ലാഹുവിന്റെ അതൃപ്തിയിലായിരിക്കും..
*👆വിഴിഞ്ഞം മൗലവി👆*

10/01/2026

*👇കാഴ്ച പ്പാട് 👇*
*പോസിറ്റീവ്*
വ്യക്തിപരവും സാമൂഹികപരവുമായിട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്നത് നമ്മുടെതായ ചിന്തകളാണ്...
ചിന്തിച്ചുള്ള പ്രവർത്തികളും ആലോചിച്ചുള്ള സംസാരവും നമ്മുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
വികലമായ ചിന്തകളെ ഉൾക്കൊള്ളാതെ പോസിറ്റീവായുള്ള ചിന്തകൾക്ക് മനസ്സിൽ ബോധപൂർവ്വം സ്ഥാനം നൽകുക.
*👆വിഴിഞ്ഞം മൗലവി👆*

09/01/2026

*👇കാഴ്ച പ്പാട് 👇*
*പ്രതി സന്ധി*
പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ജീവിതം കൂടുതൽ പാകപ്പെടുന്നത്...
നാം കാണുന്ന ഓരോ മുഖങ്ങളും പല സങ്കടങ്ങളും ഒളിപ്പിക്കുന്നവയാണ്. ആരുടെ സങ്കടങ്ങളെയും വില കുറച്ച് കാണരുത്..
എല്ലാവരും ഒരുപോലെയല്ല പ്രതിസന്ധികളെ തരണം ചെയ്യുന്നത്, അവരവരുടെ കാഴ്ചപ്പാടുകളിലൂടെയാണ്.
*👆വിഴിഞ്ഞം മൗലവി👆*

Want your business to be the top-listed Beauty Salon in Trivandrum city?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Trivandrum City