SIVA YOGA
❤🙏
12/06/2023
09/06/2023
The Pranava meditation boost your energy and balance your Chakras. Makes you healthy and wealthy 🙏
6/6/2023
4.45 am
പ്രണവ ധ്യാനം
പ്രണവ ധ്യാനത്തെ കുറിച് അല്പം കാര്യം.
ഡൽഹി എയർപോർട്ടിൽ ഫയർ ഫോഴ്സിൽ ജോലി ചെയ്യുന്ന സമയം. ആത്മീയമായ ദാരിദ്ര്യം കൊണ്ട് അസ്വസ്ഥനാകുമ്പോൾ അഭയം പ്രാപിക്കാനുള്ള ഏകസ്ഥലം ഹരിദ്വാറായിരുന്നു. ഗംഗയുടെ പ്രവാഹം മനസിലെ പ്രയാസങ്ങളെയും ഒഴുക്കി അകറ്റുമായിരുന്നന്ന്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു മാസത്തേക്കുള്ള ഊർജവും ഉത്സാഹവും ശേഖരിച്ചു തിരിച്ചു ജോലിയിലേക്ക് മടങ്ങും.. തിരിച്ചു മടങ്ങുമ്പോഴെല്ലാം, വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മയുടെ മൗനമായ പിൻവിളിപോലെ,ആരോ/ എന്തോ മനസിനെ തടഞ്ഞുകൊണ്ടേയിരിക്കും..
ഒരു തവണ മടക്കയാത്രക്ക് തുടങ്ങുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നകലെയായി ഒരു മനുഷ്യൻ എന്നെ നോക്കി നിൽക്കുന്നു. പരിചയഭാവത്തിൽ ചിരിക്കുന്നു. ഞാൻ വലം കൈ നെഞ്ചിൽ വച്ചു ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു. അയാൾ കൈ ഉയർത്തി അനുഗ്രഹിക്കുന്ന പോലെ തിരിച്ചെന്നെയും അഭിവാദ്യം ചെയ്തു കൊണ്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.അയാൾ അടുത്തേക്ക് വരും തോറും ചുറ്റുമുള്ള ആളും പരിസരവുമെല്ലാം തീവ്രമായ ഒരു പ്രകാശത്താൽ അപ്രത്യക്ഷമായി.. തലകറക്കം വന്നു ഞാൻ നിലം പതിക്കുകയാണോ എന്ന് തോന്നി. എവിടെയെങ്കിലും ഒരു കൈത്താങ്ങിനായി ചുറ്റും തല തിരിച്ചു. ഞെട്ടലോടെ മനസിലാക്കിയത് എന്റെ തല തിരിക്കുന്നതിനനുസരിച് ദൃഷ്ടി മാറുന്നില്ല എന്നാണ്. അടുത്തേക്കു ഒഴുകിവരുന്ന പോലെ അയാൾ.കാഴ്ചയിൽ മറ്റൊന്നും ഇല്ലാതായി. കാതിൽ മഹാ ഗംഗയുടെ പ്രവാഹശബ്ദം മാത്രം.. എനിക്ക് എന്റെ അമ്മയെ വിളിച്ചു കരയാൻ തോന്നി.. ശബ്ദം ഒരു ബിന്ദുമാത്രയായി ഉള്ളിലെവിടെയോ ഒരു ശ്രോതസിൽ പ്രവഹിക്കാതെ നിശ്ചലമായി നില്കുന്നു. തൊട്ടുമുന്നിൽ ഒരു മഹാമേരു പോലെ ആ മനുഷ്യൻ വന്നു നിന്നു. രൂപം വിവ രിക്കരുത് എന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുള്ളതിനാൽ പാലിക്കുന്നു. അതിനു കാരണവുമുണ്ട്. കാരുണ്യം എന്ന വാക്ക് അതുവരെ കേട്ടിട്ടെയുണ്ടായിരുന്നുള്ളു.. ആ കണ്ണുകളിൽ നിന്നുമാണ് പ്രപഞ്ചത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആ ഭാവം ആദ്യമായി കണ്ടത്. എന്റെ മനസ് ശാന്തമായി.
"ആപ് കൗൻ ഹേ?
മനസ്സിൽ ഞാൻ ചോദിച്ചു
പുഞ്ചിരിയോടെ അദ്ദേഹം എന്റെ ചുമലിൽ തട്ടി
"നിന്റെ ഭാഷയിൽ സംസാരിക്കു..
മലയാളത്തിൽ അദ്ദേഹം പറഞ്ഞു.
പെട്ടെന്ന് എനിക്ക് ഒരു ആശ്വാസം വന്നു
"ങ്ങള് മലയാളിയാണോ?
"അല്ല "നിനക്കുള്ളിൽ വാക്കുത്ഭവിക്കും മുൻപ് നീ പറയാൻ പോകുന്നത് ഞങ്ങൾക്ക് മനസിലാകും..
ഞാൻ നിശബ്ദനായി നിന്നു. മനസ്സിൽ ചിന്തകൾ ചോദ്യങ്ങളായി ഉണർന്നു
ആരാണിയാൾ?
ഉത്തരം കാതിലൂടെയല്ലാതെ മനസ്സിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ലഭിക്കാൻ തുടങ്ങി.
ആരാണിയാൾ? ആരാണ് അയാൾ എന്നെല്ലാം അന്വേഷിച് സമയം കളയാതെ വിശ്വം... ആരാണ് ഞാൻ എന്ന് കണ്ടെത്തു..
ഞാനെന്തോ വീണ്ടും ചോദിക്കാൻ തുടങ്ങി. പെട്ടെന്ന് അദ്ദേഹം മുഷ്ടി ചുരുട്ടി ഒറ്റയിടി. ശ്വാസം നിന്ന പോലെ അൽപനേരം.. നെഞ്ച് തകർന്ന പോലെ വേദന.. ഞാൻ നിലത്തു ഇരുന്നുപോയി... പെട്ടെന്ന് പരിസരം സാദാരണ സ്ഥിതിയിൽ ചുറ്റും നിറഞ്ഞു.. മുന്നിൽ അയാളില്ല. ശ്വാസമെടുക്കാൻ പറ്റാതെ നെഞ്ചിൽ വേദന.
എല്ലാം മിഥ്യയായിരുന്നിരിക്കാം. എനിക്ക് ഹൃദയഘാതം വന്നതാകാം.. മരണത്തിനു മുൻപുള്ള മായകാഴ്ചകളാകാം ഇതെല്ലാം.. കണ്ണ് നിറഞ്ഞു.. അമ്മയെയും ബാക്കി കുടുംബത്തിലുള്ളവരെയും കാണാതെ ഞാൻ ഇവിടെ അവസാനിക്കയാണോ? ഞാൻ ആകാശത്തിലേക്കു നോക്കി . അവിടെ അച്ഛന്റെ ചിരിക്കുന്ന മുഖം.
"വിശ്വംഭരാ ഒക്കെ നല്ലതിനാണു.. വേഗം പൊയ്ക്കോ ബസ്സ് അന്നേ കാത്തു നില്ക്കാണ് "
ബോധം സാദാരണ നിലയിലെത്തി. താഴെ വീണ ബാഗുമെടുത്തു തിരിഞ്ഞു നോക്കാതെ ഓടി. ബസ്സിൽ ഒരു സീറ്റ് എനിക്കായി ഒഴിഞ്ഞിരിക്കുന്നു.
ഇല്ല ഒക്കെ നിർത്തി ഇനി ഈ വഴിക്കില്ല
മനസ്സിൽ ഉറപ്പിച്ചു. ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ ഒരു പഴയ ഹിന്ദി ഗാനം
ആദാ ഹേ ചന്ദ് മാ രാത് ആഗി.. കഹി ന കഹി തെരെ മേരെ ബാത് ആഗി...
ഞാൻ ഉറക്കത്തിലേക്കു മെല്ലെയൂർന്നിറങ്ങി.
ശരീരത്തിലെ ഊർജകേന്ദ്രങ്ങളായ മൂലധാര, സ്വാധിഷ്ഠാന , മണിപൂരക, അനാഹതാ, വിശുദ്ധി, ആജ്ഞ എന്നീ ചക്രകളെ സന്തുലിതാവസ്ഥയിലാക്കി
ലൗകീക ജീവിതം സംതൃപ്തമാക്കുകയും സമ്പൽസമൃദ്ധമാക്കുകയും ചെയ്യുന്ന പ്രണവ ധ്യാനം അതുല്യമായ ഒരു ക്രിയ ആണ്. 2009 ൽ പുണ്യ ഗംഗ തീരത്ത് വച്ചു എന്റെ പ്രിയ ഗുരു നാഥൻ എനിക്ക് ധീക്ഷ നൽകുകയും പതിനഞ്ച് വർഷമായി വളരെ ഗോപ്യമായി ഞാൻ പരിശീലിച്ചു വന്ന ഈ മഹത്തായ ധ്യാനരീതി ഇന്ന് പൗർണമി ദിവസം ഗുരുനാഥന്റെ അനുഗ്രഹത്തോടെയും നിർദേശപ്രകാരവും നാനാവിധ ദുരിതങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് പരിശീലനം നൽകാൻ ആരംഭിക്കുന്നു 🙏ഓം സദ്ഗുരവേ നമഃ
3/6/2023
25/01/2023
Guru Sri Balasubrahmanyan Mayoorasana
Click here to claim your Sponsored Listing.
Category
Telephone
Website
Address
NIZWA
Nizwá