Books & Chai Malayali BookTalk

Books & Chai Malayali BookTalk

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Books & Chai Malayali BookTalk, Doha.

ഇതൊരു ചാനൽ മാത്രമല്ല, വായന ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കുള്ള ഒരു കൂട്ടായ്മയാണ്. നിങ്ങളുടെ വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട്, ഒരു കൈയ്യിൽ ചൂട് ചായയും മറുകൈയ്യിൽ പുസ്തകവുമായി, നമ്മൾ വായിച്ച കഥകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും നമുക്ക് സംസാരിക്കാം

30/01/2026

നിങ്ങൾ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ?
അല്ലെങ്കിൽ ജീവിതത്തിൽ മറ്റുള്ളവരുടെ പ്രണയം കണ്ടുകൊണ്ട്, അതിനെ നിങ്ങളുടെ സ്വന്തമെന്ന പോലെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ടോ?

കുട്ടിക്കാലത്ത് ക്ലാസ് മുറികളിലെ ബെഞ്ചുകളിൽ ഇരുന്ന് കണ്ട മൗനപ്രണയങ്ങൾ…
ഒരുപാട് പേർ ഒത്തുചേരുന്ന ജോലിസ്ഥലങ്ങളിൽ, മറ്റുള്ളവരുടെ കഥകളിൽ നിങ്ങളെ തന്നെ കണ്ടെത്തിയ നിമിഷങ്ങൾ…
ഉത്തരം കിട്ടാതെ എവിടെയോ അവസാനിച്ചു പോയ ചില സ്നേഹങ്ങൾ, ഇന്നും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നുണ്ടോ?

അത്തരമൊരു മനസ്സോടെയാണ് അൻജൽ താജിന്റെ ‘ഇസ്നെ ഹം’നമ്മളെ സമീപിക്കുന്നത്.

പത്ത് മനോഹരമായ സ്നേഹകഥകളിലൂടെ, ഈ പുസ്തകം പ്രണയം മാത്രമല്ല പറയുന്നത്.
സൗഹൃദം, കുടുംബബന്ധങ്ങൾ, സ്വപ്നങ്ങൾ, ആത്മപരിശോധന, നഷ്ടങ്ങൾ—ഇവയെല്ലാം ചേർന്നാണ് ‘ഇസ്നെ ഹം’ എന്ന ലോകം പൂർണ്ണമാകുന്നത്.
ഓരോ കഥയും നമ്മളോട് വളരെ അടുപ്പമുള്ളതാണ്; ചിലപ്പോൾ നമ്മൾ അനുഭവിച്ചതുപോലെ, ചിലപ്പോൾ നമ്മൾ ഒരിക്കലും പറഞ്ഞുതീർക്കാൻ കഴിയാത്ത വികാരങ്ങളുപോലെ.

ഈ പുസ്തകത്തിലെ ചില വരികൾ നമ്മളെ അപ്രതീക്ഷിതമായി ഭൂതകാലത്തിലേക്ക് കൊണ്ടുപോകും.
നമ്മളിൽ നിന്ന് അകന്നു പോയ ചില മുഖങ്ങളെ വീണ്ടും ഓർമ്മിപ്പിക്കും.
ചില വരികൾ അങ്ങനെ തന്നെയിരിക്കും—മനസ്സിന്റെ ഏതോ കോണിൽ തളംകെട്ടി നിൽക്കുന്ന പോലെ.

ചില യാത്രകളിൽ നമ്മൾ ചിലരെ കണ്ടുമുട്ടും.
അവർ നമ്മുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു ഇടം പിടിക്കും.
പക്ഷേ, അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന ആ വേദന…
“ഇനി ഒരിക്കലും ഇവരെ കാണില്ലല്ലോ” എന്ന ചിന്തയിൽ മനസ്സ് ഭാരപ്പെട്ട് നിൽക്കുന്ന ആ നിമിഷം…
അത്തരം അനേകം വേദനകളുടെയും സ്നേഹത്തിന്റെയും ലാളനത്തിന്റെയും കഥയാണ് ‘ഇസ്നെ ഹം’.

ഈ പുസ്തകം നമ്മൾ വായിക്കണം.
എന്നിട്ട്, നമ്മുടെ സ്വന്തം ഭൂതകാലങ്ങളിലേക്ക് മടങ്ങിപ്പോയി
ഒരുപാട് ഓർമ്മകൾ നുള്ളിയെടുക്കണം.

അപ്പോൾ ഈ വരി നമ്മൾ വീണ്ടും വീണ്ടും ഓർത്തെടുക്കും:

> “നമുക്കൊന്നുമല്ലെന്ന് നമുക്ക് തോന്നിയ ചില കാര്യങ്ങൾ,
> നമുക്ക് എന്തൊക്കെയോ ആകുന്നത്,
> അത് ഒട്ടും ഇല്ലാതാവുന്നതിന്റെ വക്കിലാണ്.”

ചില പുസ്തകങ്ങൾ കഥ പറഞ്ഞ് അവസാനിക്കും.
ചിലത് നമ്മളെ കുറിച്ചാണ് പറഞ്ഞുതീരുന്നത്.
"ഇസ്നെ ഹം" അങ്ങനെ ഒരു പുസ്തകമാണ്.

22/01/2026

#ഒരു #കുടയും #കുഞ്ഞു # #പെങ്ങളും #
നമ്മളിൽ ആരെങ്കിലും
ചെറുപ്പത്തിലേ
അനാഥത്വത്തിന്റെ മൗനഭാരം ചുമന്ന്
മറ്റൊരു വീട്ടിൽ വളരേണ്ടിവന്ന അനുഭവമുള്ളവരുണ്ടോ?

ഒന്നു മുറുക്കി പിഴിഞ്ഞാൽ കീറിപ്പോകുന്ന വസ്ത്രങ്ങൾ ധരിച്ച്,
ധനാഢ്യരുടെ മക്കൾ നിറഞ്ഞ ക്ലാസ് മുറിയിൽ
അവരെ നോക്കി നിശ്ശബ്ദമായി അസൂയപ്പെട്ടിരുന്ന ഓർമ്മകളുണ്ടോ?

അങ്ങനെയൊരു ബാല്യത്തിന്റെ വേദനയാണ്
മുട്ടത്ത് വർക്കി
“ഒരു കുടയും കുഞ്ഞു പെങ്ങളും”
എന്ന കഥയിൽ ലില്ലിയിലൂടെ എഴുതിവെക്കുന്നത്.

ലില്ലിക്ക് ബേബി എല്ലാമായിരുന്നു.
പഠനത്തിൽ മുൻപന്തിയിലായിരുന്നിട്ടും
തന്റെ പെങ്ങൾ നേരിട്ട അപമാനത്തിന്റെ വേദന
അവന്റെ മനസ്സിൽ മഴപോലെ പൊഴിയുകയായിരുന്നു.
അതിന്റെ പകരമായി
ഒരു നല്ല കുട വാങ്ങിക്കൊടുക്കണമെന്ന
നിസ്വാർത്ഥമായ ആഗ്രഹത്തോടെ
കൂരിരുട്ടുള്ള മഴയത്ത്
ഒരു പക വീട്ടിലിനു ശേഷം
പട്ടണത്തേക്കുള്ള വഴികൾ തേടി
ബേബി നടന്നുപോയതും ഇതിലൂടെയാണ്.

കഥ നീളുമ്പോൾ
ലില്ലി തന്റെ പിഞ്ചു പ്രായത്തിൽ
ആ വീട് വിട്ടിറങ്ങി
ജീവനെക്കാൾ സ്നേഹമുള്ള
ഒരു കുടുംബത്തിന്റെ കൈകളിൽ എത്തിച്ചേരുന്നു.

ബേബിയാകട്ടെ,
വേദനകളും പ്രയാസങ്ങളും കടന്ന്
അമ്മയെപ്പോലെയും
പെങ്ങളെപ്പോലെയും സ്നേഹിക്കുന്ന
സൗദാമിനിയുടെ ചിറകുകൾക്കടിയിൽ
ജീവിതം തുടരും.

വായിച്ചുപോകുമ്പോൾ
കണ്ണുകൾ അറിയാതെ നിറയും…
അവസാനം
“കാലം”
എത്ര മനോഹരമായാണ്
ലില്ലിയോട് നീതി ചെയ്തതെന്ന്
മുട്ടത്ത് വർക്കി നിശ്ശബ്ദമായി പറഞ്ഞുവെച്ച്
കഥ അവസാനിപ്പിക്കുന്നു.

ഒരൊറ്റ ഇരുപ്പിൽ
ഈ പുസ്തകം ഞാൻ വായിച്ചുതീർത്തു.
അതിന്റെ കാരണം –
ഇത് വെറും കഥയല്ല,
രണ്ടു കുഞ്ഞു ഹൃദയങ്ങളുടെ
നിസ്സഹായ സ്നേഹത്തിന്റെ രേഖയാണ്.

ലില്ലിയുടെ പിഞ്ചുകാൽ നൊന്തില്ല…
കുരുന്നു ഹൃദയം നൊമ്പരപ്പെട്ടില്ല…
കുഞ്ഞിക്കണ്ണുകളിൽ
പളുങ്കുമണികൾ പൊടിഞ്ഞില്ല…
അവൾക്കു പേടിയില്ല…
അവൾക്കൊന്നും അറിഞ്ഞുകൂടാ…
ഇച്ചാച്ചൻ പോയ ലോകത്തേക്കാണ്
അവൾ നടന്നുപോകുന്നത്…

Want your business to be the top-listed Beauty Salon in Doha?
Click here to claim your Sponsored Listing.

Website

Address


Doha
410201

Alerts

Be the first to know and let us send you an email when Books & Chai Malayali BookTalk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Doha.