Febin Sulaiman
Against the problems going on in the country, against corruption and for all things that are humane
ദുഷിച്ച മനുഷ്യനും നല്ല മനുഷ്യനും തമ്മിലുള്ള വിത്യാസം...!!
ദുഷിച്ച മനുഷ്യൻ അയാളുടെ തെറ്റുകളെ പരിഗണിക്കുന്നത്, അയാളുടെ മൂക്കിൽ വന്നിരിക്കുന്ന ഒരു ഈച്ചയെ പോലെയാണ്.നിസ്സാരമായി തട്ടിക്കളയും...!
എന്നാൽ ഒരു വിശ്വാസി തന്റെ തെറ്റുകളെ കാണുന്നത്,അവൻ ഒരു പർവതത്തിന് താഴെ ഇരിക്കുകയാണെന്നും ആ പർവതം തന്റെ മെൽ വീഴാൻ പോകുകയാണെന്നുള്ളത്ര ഭയത്തിലുമായിരിക്കും...
സത്യാവിശ്വാസി ഒരു നന്മയെയും ചെറുതായി കാണില്ല.ഒരു തിന്മയെയും ചെറുതാക്കി കാണില്ല.എല്ലാ ഓരോ കർമങ്ങളും അത് കടുക്മണിയുടെ അത്ര ചെറുതാണെങ്കിലും വിധിയുടെ ദിവസം ഒരു പർവതത്തിന്റെ അത്ര വലുതാകാൻ കെല്പുള്ളതാണെന്ന് അവനറിയാം...
പർവതത്തിന്റ അത്ര നന്മകൾ ഉണ്ടെങ്കിലും,ലജ്ജ ഇല്ലായ്മകൊണ്ടും ആത്മാർഥത ഇല്ലായ്മ കൊണ്ടും പരാജിതനായി പോയേക്കാം എന്നും അവൻ മനസ്സിലാക്കും.....
നമ്മളും സ്വഹാബികളും തമ്മിലുള്ള വിത്യാസം എന്താണെന്ന് അറിയോ??
അവർ ആകെ ആഗ്രഹിച്ചിരുന്നത് സ്വർഗം മാത്രം ആയിരുന്നു....
നമ്മുടെ ആഗ്രഹങ്ങളിൽ സ്വർഗം കൂടി ഉണ്ട്...
ഭംഗിയായി ഖുർആൻ ഓതാൻ പറ്റാത്തതിന്റെ അർത്ഥം നിങ്ങൾ മോശം ആണെന്നല്ല..അതിനുവേണ്ടി നിങ്ങൾ നടത്തുന്ന ശ്രമം,ഓരോ വാക്കുകളിലുമുള്ള നിങ്ങളുടെ ബുദ്ധിമുട്ട്,നിങ്ങളുടെ ആ പരിശ്രമത്തിനാണ് അല്ലാഹുവിന്റെ പക്കൽ വിലയുള്ളത്.ആ ശ്രമങ്ങളിലൂടെ അല്ലാഹു നിങ്ങളുടെ പതവി ഉയർത്തുകയും ചെയ്യും!!!.
"ദുആ" എന്ന് പറഞ്ഞാൽ വിളിക്കുക എന്നാണ് അർത്ഥം.അങ്ങനെ നമ്മൾ അല്ലാഹുവിനെ വിളിക്കുമ്പോൾ, ആ വിളിയിൽ പലപ്പോഴും പല ഡിമാൻഡ്കളും വെക്കാറുണ്ട്, അല്ലെങ്കിൽ പല അപേക്ഷകളും വെക്കാറുണ്ട്.പക്ഷേ നമ്മൾ മറക്കാൻ പാടില്ലാത്ത കാര്യം, നമ്മുടെ ആ കണ്ടീഷനുകളും അപേക്ഷകളുമെല്ലാം അല്ലാഹുവിന്റെ എളിമയുള്ള ഒരു അടിമ അല്ലാഹുവിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് അവന്റെ പ്രശ്നപരിഹാരത്തിന് അല്ലാഹുവിനോട് യാജിക്കുന്നതാണ്.അല്ലാഹു ഉടനെ തന്നെ നിങ്ങളുടെ പ്രശ്നം പരിഹരിക്കുക എന്നതിനപ്പുറം, നിങ്ങൾ അല്ലാഹുമായി അടുത്തുവന്നു എന്നതാണ്.അതിലും പ്രധാനപ്പെട്ട കാര്യം, "നിങ്ങൾ അല്ലാഹുമായി ഒരു സംഭാഷണത്തിൽ ഏർപ്പെട്ടു" എന്ന വസ്തുത... അതാണ് യഥാർത്ഥത്തിൽ പ്രാർത്ഥനയുടെ നേട്ടം.
ഇസ്ലാം പറഞ്ഞതിനെ ഒക്കെ എതിർത്തു, പുച്ഛിച്ച്, പരിഹസിച്ച് നമ്മൾ ചെയ്തുകൂട്ടിയ വിജയിച്ച കാര്യങ്ങൾ എന്തുണ്ട്??!!!
സ്ത്രീകളെ ബഹുമാനിക്കണം. അതുപോലെ അവർക്ക് അവരുടെ വസ്ത്രധാരണ രീതിയെ പറ്റിയും, അവർക്ക് അരുതാത്തതിനെ പറ്റിയും ഇസ്ലാം പഠിപ്പിച്ചു. നമ്മൾ അത് പുച്ഛിച്ചു തള്ളി എതിർത്തു. ഇസ്ലാം പറഞ്ഞതിന് എതിരെ പ്രവർത്തിച്ചു. ഇപ്പോൾ സ്ത്രീകൾ ചെയ്തുകൂട്ടുന്ന അക്രമങ്ങൾ വർധിച്ചു വരുന്നു. സ്ത്രീകൾ അഴിഞ്ഞാടുന്നു. കുടുംബബന്ധങ്ങൾ തകരുന്നു.
മദ്യപാനം പോലുള്ള ലഹരി കർശനമായി നിരോധിച്ച ഇസ്‌ലാമിനെ നമ്മൾ എതിർത്തു.ഇപ്പോൾ ലഹരി മൂത്ത് നടക്കുന്ന അക്രമങ്ങൾ വ്യാപകമായി. ലഹരി മാഫിയ അഴിഞ്ഞാടുന്നു.
സിനിമ/നാടകം പോലുള്ളവ കാണല്ലേ എന്നും പഠിപ്പിച്ചു. ഇപ്പോൾ സിനിമയിൽ പച്ചക്ക് കാണിച്ചുകൂട്ടുന്ന പലതും ജീവിതത്തിൽ കാണിച്ചുകൂട്ടുന്നു. അക്രമം, വ്യഭിചാരം, അശ്ലീലം പറച്ചിൽ etc തുടങ്ങിയവ സിനിമയിൽ നിന്നും എല്ലാവരും പഠിക്കുന്നു...
ഉദാഹരണങ്ങൾ ഒരുപാട് ഉണ്ട്.ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യണമെന്നും, ചെയ്യാൻ പാടില്ലാ എന്നും ഇസ്ലാം നമ്മെ പഠിപ്പിച്ചു. അതിനെതിരെ നമ്മൾ ഇപ്പോൾ പ്രവർത്തിക്കുന്നു. തന്മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ നമ്മൾ തന്നെ അനുഭവിക്കുന്നു. മരിച്ചുപോയാൽ അനുഭവിക്കാതിരിക്കാൻ ഇനിയും നന്നാകാൻ നമുക്ക് സമയം ഉണ്ട്.
ചിന്തിക്കൂ......
ഇസ്‌ലാമാണ് ശരി എന്ന് നിങ്ങൾ മനസ്സിലാക്കു....
എത്ര വലിയ കഠിനമായിട്ടുള്ള നിയമങ്ങൾ കൊണ്ടുവന്നാലും ഈ ലഹരിയുടെ ഉപയോഗം കുറക്കാൻ പറ്റില്ല, അത് കൂടിക്കൊണ്ടിരിക്കും. അതിന്റ കാര്യങ്ങൾ...
1.വീട്.
നമ്മുടെ വീട്ടിൽനിന്ന് തന്നെ തുടങ്ങുന്നു. വീട്ടിൽ മദ്യപിക്കുന്ന രക്ഷിതാക്കൾ മക്കൾ കാണ്കെ മദ്യപിക്കുന്നതും പുകവലിക്കുന്നതും അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ പതിയെ അവർ അതിലേക്കു കടന്ന് അത് അവരുടെ കൂട്ടുകാരിലേക്കും എത്തിക്കുന്നു. പിന്നെ പുതിയ ലഹരി അന്വേഷിച്ച് ഇറങ്ങുന്നു. അതിന് അടിമയാകുന്നു.
2. രാഷ്ട്രിയം.
അണികളെ നിലനിർത്താനും എതിർ അണികളെ വകവരുത്താനും ഈ ലഹരി വൻതോതിൽ അണികളിൽ കുത്തികേറ്റാൻ പ്രോത്സാഹനം കൊടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ട്.
3. സിനിമ.
ഏതു സിനിമയിൽ ആണ് ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ഇല്ലാത്തത്?!.
താൻ ആരാതിക്കുന്ന ഒരു നായകൻ/നായിക ഇങ്ങനെ ഉള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ആരാതകർ പലരും അതിലേക്ക് ഇറങ്ങുകയാണ്. സെക്സ്,അശ്ലീലം തുടങ്ങിയ വൃത്തികേടുകൾ പച്ചക്ക് കാണിക്കുകയാണ് സിനിമയിൽ. ഇത് യുവതലമുറയെ വഴി തെറ്റിക്കുന്നതിൽ വലിയ പങ്കുണ്ട്.
കഞ്ചാവ് പോലുള്ള ലവരി വലിച്ചുകേറ്റുന്ന സമയത്ത് അവന്റ ഉള്ളിൽ എന്താണോ അത് ചിലപ്പോൾ ഒരാളെ കൊല്ലണമെന്നാവാം, ഒരുത്തിയെ അവന്റെ കിടപ്പറയിൽ കിട്ടണമെന്നാകാം.. അത് ചെയ്യാൻ ഇതിലും വല്യ ദൈര്യം എവിടുന്നു അവനു കിട്ടും!.
പല മതപരമായിട്ടുള്ള ആഘോഷങ്ങളിൽ ആ ദൈവങ്ങളുടെ വേഷങ്ങൾ കെട്ടി ലവരി വലിച്ചുകേറ്റുന്ന കൃത്യമ ദൈവങ്ങളും ഒരു അനുഗ്രഹമാണ് ലഹരി ഉപയോഗിക്കുന്നവർക്ക്.
നിയമപാലകർ ലഹരിമാഫിയക്കു എസ്കോർട്ട് പോകുന്നു. അതുകൊണ്ട് നിയമങ്ങൾ ഉപകാരപ്പെടില്ല ഇത് തടയാൻ. നമ്മൾ നമ്മുടെ മക്കളെ, സുഹൃത്തുക്കളെ, സഹോദരി സഹോദരന്മാരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുക. 🙏🏻
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Medina